BREAKING NEWS


അഞ്ജലി നായർക്ക് തിരിച്ചടി; ബാലറ്റിൽ പേര് മാറ്റണമെന്ന അപേക്ഷ  തള്ളി

By Nagaram Network
newsmalayalam 2026 04 04 c6fubjsm anjali nair 680x450 1

എറണാകുളം: തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ നൽകിയ ബാലറ്റിലെ പേര് മാറ്റാനുള്ള അപേക്ഷ വരണാധികാരി തള്ളി. ഔദ്യോഗിക പേരായ അഞ്ജലി പി.വി. തന്നെയാണ് ബാലറ്റിൽ ഉപയോഗിക്കേണ്ടതെന്ന് നിർദേശം നൽകി.
അഞ്ജലി പി.വി. എന്ന പേരിനു പകരം ‘അഞ്ജലി നായർ’ എന്ന പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് അപേക്ഷ നൽകിയത്. ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സ്ഥാനാർഥി.
പോസ്റ്റൽ ബാലറ്റിലടക്കം അഞ്ജലി പി.വി. എന്ന പേരാണ് ഇതിനകം നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാൽ ഇനി പേര് മാറ്റം സാധ്യമല്ലെന്നും വരണാധികാരി വ്യക്തമാക്കി.
അതേസമയം, പേര് മാറ്റം നിഷേധിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകില്ലെന്നും തുടർ നിയമനടപടി വേണമോയെന്ന് പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും അഞ്ജലി പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *