BREAKING NEWS


വയനാട് പുനരധിവാസം: ‘ഇനിയും കൂടുതൽ തുക വേണം’; ഷാഫി പറമ്പിൽ എംപി

By Nagaram Network
newsmalayalam import 1729429008776 converted file

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി പിരിച്ച തുകയുടെ കണക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഇനിയും കൂടുതൽ തുക ആവശ്യമായി വരുമെന്ന് ഷാഫി വ്യക്തമാക്കി.
പിരിച്ച തുകയേക്കാൾ കൂടുതൽ ചെലവ് ഉണ്ടാകുമെന്നും സർക്കാരിനെപ്പോലെ പണം ബാക്കി വരില്ലെന്നും, മുഴുവൻ കണക്കുകളും ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കട നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എം.ആർ. ബൈജുവിന്റെ പ്രചാരണത്തിനിടെയായിരുന്നു പ്രതികരണം.
ഭവന നിർമാണത്തിനായി കോൺഗ്രസിന്റെ ജോയിന്റ് അക്കൗണ്ടിൽ 5,38,21,632 രൂപ ലഭിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. ഈ തുക ഭൂമി വാങ്ങുന്നതിനും മറ്റ് ചെലവുകൾക്കുമായി വിനിയോഗിച്ചതായും, നിലവിൽ വീട് നിർമാണത്തിനായി അക്കൗണ്ടിൽ പണമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസിയുടെയും എഐസിസിയുടെയും ഫണ്ടുകൾ ഉപയോഗിച്ച് വീടുകൾ നിർമിക്കുമെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *