BREAKING NEWS


ഇറാനില്‍ യുഎസ് യുദ്ധ വിമാനം തകര്‍ന്നുവീണു

By Nagaram Network
newsmalayalam 2026 04 03 cgk2v67r pilot

ടെഹ്‌റാന്‍: യുഎസ് യുദ്ധവിമാനത്തിന്റെ പൈലറ്റ് വിമാനത്തില്‍ നിന്നും സ്വയം എജക്ട് ചെയ്ത് ചാടിയതായി റിപ്പോര്‍ട്ട്. ഇറാനിലെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുനിന്നാണ് പൈലറ്റ് ചാടിയതെന്നാണ് സൂചന. യുദ്ധം തുടങ്ങിയ ശേഷം ഇറാനിനകത്ത് നിന്ന് തകരുന്ന ആദ്യ യുഎസ് യുദ്ധവിമാനമാണിത്. യുഎസിന്റെ എഫ് 35 വിമാനമാണ് ഇറാന്‍ തകര്‍ത്തതെന്നാണ് വിവരം.

പൈലറ്റിനായി സൈന്യം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൈലറ്റിനെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. അതേസമയം പൈലറ്റിനെ കണ്ടുകിട്ടിയാല്‍ ഉപദ്രവിക്കാതെ സൈന്യത്തെ ഏല്‍പ്പിക്കണമെന്നാണ് ഇറാന്‍ ജനതയ്ക്ക് കിട്ടിയ നിര്‍ദേശം.

ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വിമാന അവശിഷ്ടങ്ങളുടെ ചിത്രം എഫ് 15 ഇ വിമാനത്തിന്റേതാണെന്നാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഇറാനിലെ പ്രാദേശിക മാധ്യമമായ ഐആര്‍ഐബി വിമാനം തകര്‍ന്ന പ്രദേശത്ത് ആള്‍ക്കൂട്ടം കൂടി നില്‍ക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *