BREAKING NEWS


Author: Nagaram Network

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ എട്ട് കോടി നൽകിയെന്ന ആരോപണം; 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ച് ടി എന്‍ പ്രതാപൻ
Kerala News

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ എട്ട് കോടി നൽകിയെന്ന ആരോപണം; 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ച് ടി എന്‍ പ്രതാപൻ

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയത്തിനായി വോട്ട് മറിക്കാൻ എട്ട് കോടി രൂപ വാങ്ങിയെന്ന മുൻ കോൺഗ്രസ് പ്രവർത്തകൻ വി.എ ഫിറോസിന്റെ ആരോപണത്തിനെതിരെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ നിയമനടപടി തുടങ്ങി. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു.മൂന്ന് തവണ എംഎൽഎയും തൃശൂർ മുൻ എംപിയുമായ പ്രതാപന്റെ പൊതുജീവിതത്തെയും വ്യക്തിത്വത്തെയും തകർക്കാനുള്ള ഗൂഢശ്രമമാണ് ഈ ആരോപണങ്ങൾക്കുപിന്നിലെന്ന് നോട്ടീസിൽ പറയുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനം നടത്തി ആരോപണം ഉന്നയിച്ചത് ഇടതുപക്ഷവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും പ്രതാപൻ ആരോപിച്ചു.24 മണിക്കൂറിനുള്ളിൽ ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും, ഇല്ലെങ്കിൽ സിവിൽ-ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും അഡ്...
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നവർക്ക് സാരി വിതരണവുമായി ബിജെപി
Election

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നവർക്ക് സാരി വിതരണവുമായി ബിജെപി

കോട്ടയം: പൂഞ്ഞാറിലും പാലയിലും കാഞ്ഞിരപ്പള്ളിയിലും വൈക്കത്തും തെരഞ്ഞെടുപ്പ് പ്രകടനത്തിൽ എത്തിയവർക്ക് ബിജെപി സാരി നൽകിയതായി പരാതി. ബിജെപിയെ വെട്ടിലാക്കി സാരി വിതരണം നടത്തണമെന്ന് പറയുന്ന ബിജെപി നേതാവ് മിനർവ മോഹനന്റെ ഓഡിയോ സംഭാഷണം പുറത്ത് വന്നു.പഞ്ചായത്ത് അംഗങ്ങളുടെ ഗ്രൂപ്പിലാണ് ഓഡിയോ സംഭാഷണം പോസ്റ്റ് ചെയ്തത്. ഗ്രൂപ്പ് മാറി അയച്ച ഓഡിയോ പിന്നീട് ഡിലീറ്റ് ചെയ്തു. ...
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് വീണ്ടും എണ്ണ വാങ്ങി ഇന്ത്യ
World

ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് വീണ്ടും എണ്ണ വാങ്ങി ഇന്ത്യ

ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ ഇന്ത്യ ഇറാനിൽ നിന്ന് വീണ്ടും എണ്ണ വാങ്ങി. ഏഴ് വർഷത്തിന് ശേഷമാണ് ഇറാനിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്.യുഎസ് സമ്മർദ്ദത്തെ തുടർന്ന് 2019 മുതൽ ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ മധ്യേഷ്യയിലെ വിതരണ പ്രതിസന്ധി മറികടക്കുന്നതിനായി ഇന്ത്യൻ ശുദ്ധീകരണ ശാലകൾ ഇറാനിൽ നിന്നുൾപ്പെടെ അസംസ്കൃത എണ്ണ ആവശ്യപ്പെട്ടതായി അധികൃതർ അറിയിച്ചു.എണ്ണ ഇറക്കുമതിക്കുള്ള പണമടക്കത്തിൽ യാതൊരു തടസ്സവും നേരിടുന്നില്ലെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ യുഎസ് പിൻവലിച്ചതും ഇതിന് വഴിയൊരുക്കി.വരും മാസങ്ങളിൽ ആവശ്യമായ മുഴുവൻ എണ്ണയും രാജ്യത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത...
മഴ മുന്നറിയിപ്പിൽ മാറ്റം;അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Weather

മഴ മുന്നറിയിപ്പിൽ മാറ്റം;അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ സാഹചര്യം കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കൂടുതൽ മഴ ലഭിക്കുക തെക്കൻ കേരളത്തിലാണെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.പുതിയ മുന്നറിയിപ്പ് പ്രകാരം പാലക്കാട്, മലപ്പുറം ജില്ലകളിൽ നൽകിയ യെല്ലോ അലേർട്ട് പിൻവലിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പില്ലാത്ത മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാസാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ...
കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശി ശരണ്യ തിരികെ നാട്ടിലെത്തി
Kerala News

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശി ശരണ്യ തിരികെ നാട്ടിലെത്തി

കോഴിക്കോട്: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനി ശരണ്യ സുരക്ഷിതമായി നാട്ടിലെത്തി. പുലർച്ചെ ഒരു മണിയോടെ നാദാപുരത്തെ വീട്ടിൽ എത്തുകയായിരുന്നു. നാല് ദിവസം ഒരു കുപ്പി വെള്ളവും ഒരു പാക്കറ്റ് ബിസ്കറ്റും മാത്രമാണ് ആശ്രയിച്ചതെന്നും, താൻ ആരോഗ്യവതിയാണെന്നും ശരണ്യ പറഞ്ഞു. ഫോൺ ചാർജ് തീർന്നതിനെ തുടർന്ന് ആരെയും ബന്ധപ്പെടാൻ കഴിയാതെ പോയതായും വ്യക്തമാക്കി. സംഭവത്തിനുശേഷവും ട്രക്കിങ് തുടരാനുള്ള ആഗ്രഹം ഉണ്ടെന്നും ശരണ്യ കൂട്ടിച്ചേർത്തു. ട്രക്കിങ്ങിനിടെ രണ്ടാം തീയതി ഉച്ചയോടെയാണ് ശരണ്യയെ കാണാതായത്. വഴി തെറ്റിയതായി അറിയിച്ച സന്ദേശം ലഭിച്ചതിനെ തുടർന്ന് ഹോംസ്റ്റേ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തിരച്ചിൽ ശക്തമാക്കി. എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന ശരണ്യയുടെ സുരക്ഷിത മടങ്ങിവരവ് ആശ്വാസമാവുകയാണ് കുടുംബത്തിനും നാട്ടുകാർക്കും....
Kerala News

900 വാഗ്ദാനങ്ങൾ,97% ശതമാനവും നടപ്പാക്കി; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഇടത് സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട്

കണ്ണൂർ: പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ വിശദീകരിച്ച് പ്രോഗ്രസ് കാർഡുമായി എൽഡിഎഫ് രംഗത്ത്. 2021 തെരഞ്ഞെടുപ്പിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷം ആളുകൾക്ക് സുരക്ഷിത ഭവനം ഉറപ്പാക്കിയതായും, ലൈഫ് മിഷനും പുനർഗേഹം പദ്ധതിയും വഴി ആയിരക്കണക്കിന് വീടുകളും ഫ്ലാറ്റുകളും കൈമാറിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അറുപതിനായിരത്തിലേറെ കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചുവെന്നും, ജപ്തി ഭീഷണി നേരിടാൻ ഏകകിടപ്പാട സംരക്ഷണ നിയമം കൊണ്ടുവന്നതായും അവകാശപ്പെടുന്നു.16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ നൽകുന്നുണ്ടെന്നും, കെ-സ്മാർട്ട് പദ്ധതിയിലൂടെ 82 ലക്ഷം അപേക്ഷകൾ വേഗത്തിൽ പരിഹരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‌സി അപേക്ഷാ പ്രായപരിധി ഉയർത്തുകയും 3,13,202 നിയമനങ്ങൾ നടപ്പാക്കുകയും ചെയ്തതായും റിപ്പോർട്ട് ചൂണ്ടി...
വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ കേസെടുത്ത് പോലീസ്; സ്ഥാപന ഉടമ പ്രവീൺ ജിത്ത് പ്രതി
Kerala News

വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ കേസെടുത്ത് പോലീസ്; സ്ഥാപന ഉടമ പ്രവീൺ ജിത്ത് പ്രതി

തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ബിഎൻഎസ് 170 (ഐ) (ഐ), 173 വകുപ്പുകളും ജനപ്രാതിനിധ്യ നിയമത്തിലെ 123 (1) വകുപ്പും ചുമത്തിയാണ് നടപടി. കിറ്റുകൾ തയ്യാറാക്കിയ സ്ഥാപന ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി അനുഭാവികളുടെ നിർദ്ദേശപ്രകാരമാണ് കിറ്റ് തയ്യാറാക്കിയതെന്ന് എഫ്ഐആറിൽ പറയുന്നു. 72,542 രൂപയുടെ കിറ്റുകളാണ് തയ്യാറാക്കിയതെന്നും പൊലീസ് വ്യക്തമാക്കി. മണലൂർ മണ്ഡലത്തിൽ വിതരണം ചെയ്യുന്നതിനായാണ് കിറ്റുകൾ ഒരുക്കിയതെന്ന് ടി.എൻ. പ്രതാപൻ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഒളരിക്കരയിലും കിറ്റ് വിതരണം ചെയ്ത സംഭവത്തിൽ ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്....
ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ ഒമ്പതാമത് ചരക്ക് കപ്പൽ; സംഘർഷത്തിനിടയിലും ഗതാഗതം തുടരുന്നു
World

ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ ഒമ്പതാമത് ചരക്ക് കപ്പൽ; സംഘർഷത്തിനിടയിലും ഗതാഗതം തുടരുന്നു

ഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യയുടെ ഒമ്പതാമത് ചരക്ക് കപ്പൽ ‘ഗ്രീൻ ആശ’ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. കപ്പലിൽ എൽപിജി വഹിച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. യുഎസ്–ഇസ്രയേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി 28 മുതൽ ഇറാൻ ഹോർമുസിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഉപരോധം നിലവിൽ വന്നതിന് ശേഷം ‘ഗ്രീൻ ആശ’ ഉൾപ്പെടെ എട്ട് ഇന്ത്യൻ കപ്പലുകൾ ഇതിനകം ഹോർമുസ് വഴി കടന്നുപോയിട്ടുണ്ട്. ഇതിൽ എൽപിജി വഹിച്ച രണ്ട് കപ്പലുകളും ഉൾപ്പെടുന്നു. മാർച്ച് 26 മുതൽ 28 വരെ 92,612 ടൺ എൽപിജി വഹിച്ച നാല് ഇന്ത്യൻ കപ്പലുകൾ കടലിടുക്ക് കടന്നിരുന്നു. ശിവാലിക്, നന്ദ ദേവി, ജഗ് ലാഡ്കി, പൈൻ ഗ്യാസ്, ജഗ് വസന്ത്, ഗ്രീൻ സാൻവി എന്നീ കപ്പലുകളും ഇതിനകം ഹോർമുസ് വഴി സഞ്ചരിച്ചു. സംഘർഷാവസ്ഥയ്ക്കിടയിലും സമുദ്ര ഗതാഗതം നിലനിർത്താൻ ഇന്ത്യ ഇറാനിയൻ അധികൃതരുമായി ചർച്ച തുടരുകയാണ്. ശത്രുക്കളല്ലാത്ത കപ്പലുകൾക്ക് കടന്നുപോ...
വയനാട് തുരങ്ക പാത നിർമാണം; പാരിസ്ഥിതിക അനുമതി തടയണമെന്ന അപ്പീൽ തള്ളി സുപ്രീംകോടതി
Kerala News

വയനാട് തുരങ്ക പാത നിർമാണം; പാരിസ്ഥിതിക അനുമതി തടയണമെന്ന അപ്പീൽ തള്ളി സുപ്രീംകോടതി

ഡൽഹി: വയനാട് തുരങ്കപാത നിർമാണത്തിനുള്ള പാരിസ്ഥിതിക അനുമതി തടയണമെന്നാവശ്യപ്പെട്ട് പാരിസ്ഥിതിക സംരക്ഷണ സമിതി നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. തുരങ്കപാത നിർമ്മാണത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് അപ്പീൽ സമർപ്പിച്ചത്.ഹൈക്കോടതി വിധിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നൽകിയതെന്നും ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണ് തുരങ്കപാതയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തുരങ്കപാത പലയിടത്തും നിർമ്മിക്കുന്നുണ്ടെന്നും ഇടപെടുന്നത് പദ്ധതി വൈകിപ്പിക്കാന്‍ മാത്രമേ കാരണമാകൂവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു....
പേരിലും വയസ്സിലും കൃത്രിമം; പി.കെ. ശശിക്കെതിരെ ആരോപണവുമായി എൽഡിഎഫ്
Election

പേരിലും വയസ്സിലും കൃത്രിമം; പി.കെ. ശശിക്കെതിരെ ആരോപണവുമായി എൽഡിഎഫ്

പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ. ശശി നാമ നിർദേശ പത്രികയിൽ പേരിലും വയസ്സിലും കൃത്രിമം നടത്തിയെന്ന് എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം. പി.കെ. ശശി പഠിച്ച കുലുക്കല്ലൂർ വി.എ.യു.പി സ്കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി.കെ. എന്നാണെന്നും അതേസമയം, പാസ്പോർട്ടിൽ ശശി എന്ന് മാത്രമാണ് നൽകിയിട്ടുള്ളതെന്നും ആണ് നേതാക്കൾ പറയുന്നത്.പേരിൽ മാറ്റം വരുത്തണമെങ്കിൽ നിലവിലെ നിയമപ്രകാരം ഗസറ്റ് നോട്ടിഫിക്കേഷൻ നൽകണം. എന്നാൽ ശശി ഇത് ചെയ്തതായി വിവരമില്ലെന്നും തെറ്റായ വിവരം നൽകി പാസ്പോർട്ട് എടുക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും നേതാക്കൾ പറഞ്ഞു. പേരിനു പുറമെ സ്കൂൾ സർട്ടിഫിക്കറ്റിലെ ജനന തീയതിയിൽ കൃത്രിമം കാണിച്ചുവെന്നും ശശിക്കെതിരെ ആരോപണമുണ്ട്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകുമെന്ന് എൽഡിഎഫ് പറഞ്ഞു. ...