BREAKING NEWS


ശശി തരൂർ എംപിയുടെ ഗൺമാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസ്; ഒരാൾ കസ്റ്റഡിയിൽ

By Nagaram Network
newsmalayalam 2026 04 04 41rmfa1t shasi tharoor

മലപ്പുറം: ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ഗൺമാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കാളികാവ് സ്വദേശി ഉമ്മറിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം വണ്ടൂർ അസംബ്ലി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എ.പി. അനിൽകുമാറിൻ്റെ പ്രചാരണത്തിന് പോകുന്നതിനിടെയാണ് സംഭവം. ഗതാഗത കുരുക്കിൽപ്പെട്ടപ്പോൾ എംപിയുടെ കാർ ഡ്രൈവർ ഹോണടിച്ചതിൽ പ്രകോപിതരായ സംഘമാണ് കയ്യേറ്റത്തിന് ശ്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *