വയനാട് ദുരിതാശ്വാസ ഫണ്ട്: നൽകിയ തുകയുടെ കണക്ക് പുറത്തുവിട്ട് സിപിഐഎം
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി നൽകിയ സാമ്പത്തിക സഹായത്തിന്റെ കണക്ക് സിപിഐഎം പുറത്തുവിട്ടു. രണ്ട് ഘട്ടങ്ങളിലായി 92 ലക്ഷം 99,000 രൂപയാണ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി നൽകിയതെന്ന് അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയതിന്റേതായ രേഖകളും സിപിഐഎം പുറത്ത് വിട്ടിട്ടുണ്ട്. വയനാട് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഐഎമ്മും തമ്മിൽ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ് കണക്കുകൾ പുറത്തുവിട്ടത്.
സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയാണ് സാമൂഹ്യമാധ്യമത്തിലൂടെ ഈ വിവരങ്ങൾ പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യ...









