BREAKING NEWS


കേരളത്തിലെ എയിംസിന് എന്താണ് കാലതാമസമെന്ന് ഹൈക്കോടതി

By Nagaram Network
high court 1

കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കാത്തതിൽ കേന്ദ്ര സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി. കേരളത്തിലെ എയിംസിന് എന്താണ് കാലതാമസമെന്ന് കോടതി ചോദിച്ചു. നയപരമായ തീരുമാനത്തിന്റെ പേരില്‍ വിവേചനം കാണിക്കരുതെന്നും കോടതി കേന്ദ്രത്തിന് താക്കീത് നൽകി.എന്തുകൊണ്ട് കേരളം എയിംസിന് അനുയോജ്യമല്ലെന്നും ഹൈക്കോടതി ചോദിച്ചു. 22 എയിംസ് അനുവദിച്ചതിലെ മാനദണ്ഡം എന്തെന്നു ചോദിച്ച കോടതി എയിംസ് ആവശ്യത്തില്‍ 11 വര്‍ഷമായി തീരുമാനമെടുത്തില്ലെന്നും വിമര്‍ശിച്ചു. സംസ്ഥാനത്തോട് ആവശ്യപ്പെട്ട പ്രകാരം സ്ഥലം തയ്യാറായില്ലേയെന്നും കോടതി ചോദിച്ചു.

അതേസമയം, ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുതിയതായി അനുവദിച്ച എയിംസുകളിലെന്നാണ് കേന്ദ്രം മറുപടി നൽകിയത്. കാബിനറ്റ് തീരുമാനവും ഫണ്ട് വകയിരുത്തലും ആവശ്യമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *