BREAKING NEWS


എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി

By Nagaram Network
download 25

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റി. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ട്രിബ്യൂണൽ വിധിയെത്തുടർന്നാണ് തീരുമാനം. ഐഎഎസ് അസോസിയേഷൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. ഐഎഎസ് ഇതര കേഡർ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിയമിക്കരുത് എന്നായിരുന്നു ഉത്തരവ്. ഇതോടെ അഡീഷണൽ എക്സൈസ് കമ്മീഷണർ എക്സൈസ് കമ്മീഷണറുടെ താൽക്കാലിക ചുമതല വഹിക്കും. കഴിഞ്ഞ വർഷം ജൂലൈ 28നാണ് എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി ചുമതലപ്പെടുത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *