തിരുവനന്തപുരം: വിവാദ പ്രസ്താവനയുമായി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. വിദ്യാർത്ഥി സംഘടനാ നേതാക്കളിൽ പലരും ലഹരിക്ക് അടിമകളാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാർത്ഥി നേതാക്കൾക്ക് ലഹരി പരിശോധന നടത്താൻ താൻ വെല്ലുവിളിക്കുന്നുവെന്നും പരിശോധന നടത്തിയാൽ എത്ര പേർ ലഹരിക്ക് അടിമകളാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

വെറുതെ അലമ്പ് ഉണ്ടാക്കുന്നവരും ബസുകൾക്ക് കല്ലെറിയുന്നവരും റോഡുകളിൽ ടയർ കത്തിക്കുന്നവരും അധ്യാപകരെ ഘരാവോ ചെയ്യുന്നവരുമാണ് ചില സംഘടനകളിൽ ഉള്ളതെന്ന് വി.സി. ആരോപിച്ചു. ചില വിദ്യാർത്ഥി സംഘടനകളും അവരുടെ ഗുണ്ടകളും വൈസ് ചാൻസലറായ തന്നെ തടഞ്ഞ സംഭവവും അദ്ദേഹം പരാമർശിച്ചു.
ഇത്തരം തെമ്മാടികൾ അല്ല നമ്മുടെ നാടിന്റെ കരുത്ത്. തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുന്നതെന്നും ഡോ. മോഹനൻ കുന്നുമ്മൽ പ്രസംഗത്തിൽ പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘വികസിത് ഭാരത് യൂത്ത്’ സംസ്ഥാന പാർലമെന്റിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ വിവാദ പരാമർശങ്ങൾ.
Related posts:
- ഭിന്നതയുണ്ടെന്നു വരുത്താൻ ശ്രമിച്ചാൽ അത്രവേഗം നടക്കുന്ന കാര്യമല്ല;മാധ്യമ വാര്‍ത്തകളെ തള്ളി മുഖ്യമന്ത്രി
- ‘ഇവര്‍ കര്‍ഷകരല്ല, പണം തട്ടുന്ന ഇടനിലക്കാരാണ്’;കര്‍ഷക സമരത്തിനെതിരെ സന്തോഷ് പണ്ഡിറ്റ്
- നെന്മാറ സജിത കൊലക്കേസ്: ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്,
- സ്വർണക്കൊള്ള കേസ്; ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍
