BREAKING NEWS


Kerala News

ലൈംഗികാരോപണക്കേസ് തിരിച്ചടിയായി; എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്
Kerala News

ലൈംഗികാരോപണക്കേസ് തിരിച്ചടിയായി; എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്

പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള ലൈംഗിക അതിക്രമക്കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഹൈക്കമാൻഡ് തടഞ്ഞു. ഈ മാസം 26-ന് കേസ് കോടതി പരിഗണിക്കാനിരിക്കെ, തിരഞ്ഞെടുപ്പ് വേളയിൽ ഇത് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. എൽദോസിന്റെ പേര് സ്ഥാനാർത്ഥി പട്ടികയിൽ ഉയർന്നുവന്നപ്പോൾ തന്നെ കേസിനെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായിരുന്നു. എൽദോസ് കുന്നപ്പിള്ളി വീണ്ടും മത്സരരംഗത്തിറങ്ങുന്നത് മണ്ഡലത്തിൽ പ്രതികൂല തരംഗമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ഐ ഗ്രൂപ്പ് എൽദോസിനെ ശക്തമായി പിന്തുണച്ചിരുന്നെങ്കിലും ഹൈക്കമാൻഡ് കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. എൽദോസിന് പകരം ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പേരുകളാണ് ഇപ്പോൾ മണ്ഡലത്തിൽ സജീവമായി പരിഗണിക്കുന്നത്. ഒരു അധ്യാപിക നൽകിയ പര...
ഡോക്ടർ വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ
Kerala News

ഡോക്ടർ വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ

കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി വ്യക്തമാക്കിയ കോടതി, പ്രതിക്കുള്ള ശിക്ഷാ വിധി മറ്റന്നാൾ പ്രസ്താവിക്കും. കേസിന്റെ വിചാരണ വേളയിൽ 70-ലധികം സാക്ഷികളെ വിസ്തരിക്കുകയും 207 രേഖകളും 2 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ കൊലപാതകം, വധശ്രമം തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. 2023 മെയ് 10-നാണ് കേരളത്തെ നടുക്കിയ ഈ സംഭവം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി പോലീസ് എത്തിച്ച സന്ദീപ്, അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജൻ ഡോക്ടർ വന്ദനാദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു....
ബെവ്‌കോയുടെ വിവാദ ഉത്തരവ് പിൻവലിച്ചു; പ്രീമിയം ഔട്ട്‌ലെറ്റുകളിൽ ഇനി പണമായും നൽകാം
Kerala News

ബെവ്‌കോയുടെ വിവാദ ഉത്തരവ് പിൻവലിച്ചു; പ്രീമിയം ഔട്ട്‌ലെറ്റുകളിൽ ഇനി പണമായും നൽകാം

കൊച്ചി: ബെവ്‌കോ പ്രീമിയം ഔട്ട് ലെറ്റുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് മാത്രമേ അനുവദിക്കൂവെന്ന വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്‌കോ. ഔട്ട് ലെറ്റുകളിൽ ഇനി മുതൽ പണമിടപാടും നടത്താം. പൂർണമായും ഡിജിറ്റൽ ഇടപാടുകൾ മാത്രമാക്കിയതിൽ ജീവനക്കാരും ഉപഭോക്താക്കളും പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം പിൻവലിച്ചത്. പണത്തിന് പകരം ഡിജിറ്റൽ പേയ്മെൻ്റും (ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്) യുപിഐയും ഉപയോഗിക്കണമെന്നായിരുന്നു ബെവ്കോ അറിയിപ്പ്. ഉപഭോക്താക്കളുടെ അറിവിനായി കൗണ്ടറുകളിൽ ഹിന്ദി ഉൾപ്പെടെ ഉള്ള ഭാഷകളിൽ പ്രത്യേക ബോർഡും സ്ഥാപിച്ചിരുന്നു. ക്യാഷ് ലെസ് ഇടപാടുകൾക്ക് ഉപഭോക്താക്കളെ പ്രേരിപ്പിക്കുക, ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുന്നത് വഴിയുള്ള സമയലാഭം എന്നിവ മുന്നിൽ കണ്ടാണ് ബെവ്കോ ഡിജിറ്റൽ പേയ്‌മെന്റ് മാത്രം മതിയെന്ന ഉത്തരവിറക്കിയത്....
ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
Kerala News

ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

തിരുവനന്തപുരം: ആകാംക്ഷകൾക്ക് വിരാമമിട്ട് കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 55 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ പത്തൊൻപത് സിറ്റിംഗ് എംഎൽഎമാരാണുള്ളത്. ആദ്യ പട്ടികയില്‍ എംപിമാർ ആരും ഇടംപിടിച്ചിട്ടില്ല. രമേഷ് പിഷാരടിയാണ് പാലക്കാട് സ്ഥാനാർഥി. വട്ടിയൂർക്കാവിൽ കെ. മുരളീധരനും മണലൂരിൽ ടി.എൻ. പ്രതാപനും പോർമുഖത്തുണ്ട്. കൊടുങ്ങല്ലൂരിൽ ഒ.ജെ.ജനീഷും തവനൂരിൽ വി.എസ്. ജോയിയും മത്സരരംഗത്തുണ്ട്. വൈക്കത്ത് സണ്ണി എം. കപിക്കാടിന് സീറ്റില്ല. ലൈംഗിക പീഡന കേസിൽ പ്രതിയായിട്ടും കോവളത്ത് എം. വിൻസെൻ്റ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മണ്ഡലങ്ങളും സ്ഥാനാർഥികളും ഇരിക്കൂർ - അഡ്വ. സജീവ് ജോസഫ് ധർമടം - അബ്ദുൾ റഷീദ് തലശേരി - കെ.പി. സാജു പേരാവൂർ - അഡ്വ. സണ്ണി ജോസഫ് മാനന്തവാടി - ഉഷാ വിജയൻ സുൽത്താൻ ബത്തേരി - എൽ.സി. ബാലകൃഷ്ണൻ കൽപ്പറ്റ - അഡ്വ. ടി. സിദ്ദിഖ് നാദാപ...
മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരിൽ
Kerala News

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരിൽ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരിൽ നടക്കും. മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് പിണറായി വരെ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുകയാണ്. ടി. കെ. ഗോവിന്ദന്റെ മരുമകൾ ടി. കെ. സുലേഖ പ്രകടനത്തിന്റെ മുൻനിരയിൽ ഉണ്ടാകും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് സുലേഖ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ സി.പി.ഐ.(എം) പ്രഖ്യാപിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്. ഇക്കുറിയും ധർമ്മടം മണ്ഡലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നത്. കണ്ണൂർ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിലൊന്നാണ് ധർമ്മടം. ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, ധർമ്മടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി എന്നീ പഞ്ചായത്തുകൾ ചേർന്നാണ് ധർമ്മടം മണ്ഡലം രൂപീകരിച്ചിരിക്കുന്നത്. 2008ലാണ് ഈ ...
സംസ്ഥാനത്ത് സ്കോളർഷിപ്പ് വിതരണം വൈകുന്നു  വെന്ന് സിഎജി റിപ്പോർട്ട്
Kerala News

സംസ്ഥാനത്ത് സ്കോളർഷിപ്പ് വിതരണം വൈകുന്നു വെന്ന് സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതിൽ അഞ്ച് വർഷം വരെ താമസം സംഭവിക്കുന്നതായി  സിഎജി കണ്ടെത്തൽ. നടപടിക്രമങ്ങളിലെ കാലതാമസം കാരണം പലർക്കും സ്കോളർഷിപ്പ് നഷ്ടപ്പെടുന്നതായും ഒരാൾക്ക് ഒന്നിലധികം സ്കോളർഷിപ്പുകൾ ലഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഗുണഭോക്താക്കളെ സംബന്ധിച്ച് സർവേയോ പദ്ധതികളുടെ അവലോകനമോ നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്കായി നൽകുന്ന വിവിധ സ്കോളർഷിപ്പ് പദ്ധതികളിലെ വീഴ്ചകളാണ് കണ്ടെത്തിയിരിക്കുന്നത്. പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സ്കോളർഷിപ്പ് ലഭിക്കേണ്ട അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ സർവേയോ പഠനമോ നടത്തിയിട്ടില്ല, അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് എന്നിവയിലെ പിഴവുക...
വെള്ളാപ്പള്ളിയെ പുറത്താക്കിയ കോടതി നടപടി സ്വാഗതം ചെയ്ത് ശിവഗിരി മഠം
Kerala News

വെള്ളാപ്പള്ളിയെ പുറത്താക്കിയ കോടതി നടപടി സ്വാഗതം ചെയ്ത് ശിവഗിരി മഠം

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കം ചെയ്ത നടപടി സ്വാഗതം ചെയ്ത് ശിവഗിരി മഠം. കോടതി വിധി ഭക്തർക്കും അനുയായികൾക്കും ആശ്വാസകരമാണെന്ന് മഠാധിപതി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരു നേടിയെടുത്ത പല ലക്ഷ്യങ്ങളിൽ നിന്നും എസ്.എൻ.ഡി.പി യോഗം പിന്നോട്ട് പോയെന്നാണ് സ്വാമി സച്ചിദാനന്ദയുടെ വിമർശനം. വെള്ളാപ്പള്ളിയുടെ കാലത്ത് സംഘടന ആൾക്കൂട്ടമായി മാറിയെന്നും ശ്രീനാരായണ ദർശനങ്ങൾ മറഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്ന് രാഷ്ട്രീയ മുന്നണികളും പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രതിനിധാനം നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തോൽവി സാധ്യതയുള്ള മണ്ഡലങ്ങൾ മാത്രമാണ് പിന്നാക്ക സമുദായങ്ങൾക്ക് നൽകുന്നതെന്നും സച്ചിദാനന്ദ പറഞ്ഞു. എ. കെ. ആന്റണിയുടെയും കെ. കരുണാകരന്റെയും കാലത്ത് അത്തരമൊരു സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്...
മുഹമ്മദ് റിയാസ് സഞ്ചരിച്ച ജീപ്പിന് ഫിറ്റ്നസില്ലെന്ന് ആരോപണം; പരാതിയുമായി ബിജെപി
Kerala News

മുഹമ്മദ് റിയാസ് സഞ്ചരിച്ച ജീപ്പിന് ഫിറ്റ്നസില്ലെന്ന് ആരോപണം; പരാതിയുമായി ബിജെപി

കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് സഞ്ചരിച്ച ജീപ്പിന് ഫിറ്റ്നസില്ലെന്ന്   ബിജെപി.  ദേശീയപാതയിൽ നടന്ന റോഡ് പ്രദർശനത്തിൽ മന്ത്രി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ജീപ്പിന് വാഹനയോഗ്യതാപത്രം ഇല്ലെന്നാണ് ആരോപണം. ഭാരതീയ ജനതാ പാർട്ടി ജില്ലാ അധ്യക്ഷൻ അഭിഭാഷകൻ പ്രകാശ് ബാബുവാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഏകദേശം 28 കിലോമീറ്റർ ദൂരം യോഗ്യതാപത്രമില്ലാത്ത വാഹനത്തിൽ സഞ്ചരിച്ചത് നിയമവിരുദ്ധമാണെന്നും ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം പ്രദേശിക ഗതാഗത ഓഫീസർക്കാണ് പരാതി നൽകിയിരിക്കുന്നത്. മാർച്ച് 11നാണ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ റോഡ് പ്രദർശനം നടന്നത്. ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിയെ ക്ഷണിക്കാതിരുന്നത് വിവാദമായതിനെ തുടർന്നായിരുന്നു സമാന്തര ഉദ്ഘാടനംയും റോഡ് പ്രദർശനവും സംഘടിപ്പിച്ചത്. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ദേശ...
ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ നാളെ മുതൽ ഡിജിറ്റൽ പെയ്‌മെന്റ് മാത്രം
Kerala News

ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ നാളെ മുതൽ ഡിജിറ്റൽ പെയ്‌മെന്റ് മാത്രം

തിരുവനന്തപുരം: ബെവ്കോ പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപ്പന നാളെ മുതൽ ഡിജിറ്റൽ പേയ്‌മെന്റ് മാത്രമാകും. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്നാണ് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതു കര്‍ശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. നേരിട്ട് പണം നൽകുന്നതിനുപകരം ബാങ്ക് കാർഡുകൾ വഴിയോ യുപിഐ സംവിധാനത്തിലൂടെയോ പണം നൽകണമെന്നാണ് നിർദേശം. ഉപഭോക്താക്കളുടെ അറിവിനായി കൗണ്ടറുകളിൽ പ്രത്യേക അറിയിപ്പുപലകകളും സ്ഥാപിച്ചിട്ടുണ്ട്. ഹിന്ദി ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലാണ് അറിയിപ്പുകൾ വിൽപ്പനശാലകളുടെ മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ക്യാഷ് ലെസ് ഇടപാടുകൾക്ക് ഉപഭോക്താക്കളെ പ്രേരിപ്പിക്കുക, ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുക വഴിയുള്ള സമയലാഭം എന്നിവയാണ് ഇതിലൂടെ ബെവ്കോ ലക്ഷ്യം വയ്ക്കുന്നത്...
ലോകകപ്പ് വിജയശിൽപ്പിക്ക് ജന്മനാടിൻ്റെ സ്നേഹം; സഞ്ജു സാംസണിനെ ആദരിക്കാൻ കെസിഎ
Kerala News

ലോകകപ്പ് വിജയശിൽപ്പിക്ക് ജന്മനാടിൻ്റെ സ്നേഹം; സഞ്ജു സാംസണിനെ ആദരിക്കാൻ കെസിഎ

തിരുവനന്തപുരം: ഇരുപത് ഓവർ ലോകകപ്പിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്നേഹാദരം. മംഗലപുരം മുല്ലശ്ശേരിയിൽ അസോസിയേഷൻ പുതുതായി നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് മൈതാനത്തിന്റെ ഉദ്ഘാടന വേദിയിലാണ് താരത്തെ ആദരിക്കുന്നത്. മാർച്ച് 16ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ മൈതാനം കായികലോകത്തിന് സമർപ്പിക്കും. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു സാംസണിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അസോസിയേഷൻ ഭാരവാഹികൾ ആദരിക്കും. ലോകകപ്പ് വിജയത്തിൽ നിർണായക സാന്നിധ്യമായ സഞ്ജു പുതിയ തലമുറയിലെ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാണെന്നും മംഗലപുരം മൈതാനം തലസ്ഥാനത്തെ ക്രിക്കറ്റ് വളർച്ചയ്ക്ക് പുത്തനുണർവ് നൽകുമെന്നും അസോസിയേഷൻ അധ്യക്ഷൻ ശ്രീജിത്ത് വി. നായർ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമായ സ...