BREAKING NEWS


ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണം; കടകംപള്ളിക്കെതിരെ പോറ്റിയുടെ പരാതി

By Nagaram Network
download 21

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നൽകി ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റി. തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നാണ് പരാതി. താൻ പുറത്തിറങ്ങുന്നത് തടയാൻ കടകംപള്ളി ശ്രമിക്കുന്നു. ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.സംസ്ഥാന പൊലീസ് മേധാവിക്കാണ് പോറ്റി പരാതി നൽകിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഴക്കൂട്ടം സ്വദേശിനി പോറ്റിക്കെതിരെ പരാതി നൽകിയത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരാതി. പരാതി നൽകിയതിന് പിന്നിൽ കടകംപള്ളിയാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *