BREAKING NEWS


Kerala News

യു പ്രതിഭയ്‌ക്കെതിരായ യുഡിഎഫ് നേതാവിന്റെ പരാമർശം;അപലപിച്ച് മുഖ്യമന്ത്രി
Kerala News

യു പ്രതിഭയ്‌ക്കെതിരായ യുഡിഎഫ് നേതാവിന്റെ പരാമർശം;അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുപ്രവർത്തകയായ സ്ത്രീയെ ഹീനമായ വാക്കുകളാൽ ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. “അവൾക്കൊപ്പം” എന്ന മുദ്രാവാക്യം ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും ഇത്തരം സ്ത്രീവിരുദ്ധ സമീപനങ്ങളോട് കാണിക്കുന്ന വിരുദ്ധ നിലപാട് അവരുടെ കാപട്യം തുറന്നുകാട്ടുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വികസനവും ജനപ്രശ്നങ്ങളും ചർച്ച ചെയ്യാതെ സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്റെ തെറ്റിദ്ധാരണയാണെന്നും അദ്ദേഹം വിമർശിച്ചു. സ്ത്രീകളുടെ അഭിമാനവും അവകാശങ്ങളും സംരക്ഷിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പം കേരളം എന്നും നിന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കായംകുളം മണ്ഡലം യുഡ...
കെഎസ്ഇബി ബില്ലിലെ സർക്കാർ പരസ്യം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Kerala News

കെഎസ്ഇബി ബില്ലിലെ സർക്കാർ പരസ്യം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: കെഎസ്ഇബി ബില്ലിലെ സർക്കാർ പരസ്യ വാചകത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. 'പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ' എന്ന ബില്ലിലെ വാചകത്തിനെതിരെയാണ് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഈ മാസം ലഭിച്ച ബില്ലിലാണ് പരസ്യ വാചകമുള്ളത്. ബില്ല് അടിയന്തിരമായി പിൻവലിക്കണമെന്നും പെരുമാറ്റച്ചട്ടം ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം....
കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണം; യൂട്യൂബർ യാസർ എടപ്പാൾ അറസ്റ്റിൽ
Kerala News

കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണം; യൂട്യൂബർ യാസർ എടപ്പാൾ അറസ്റ്റിൽ

കൊച്ചി: സിപിഐഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ യൂട്യൂബർ യാസർ എടപ്പാഎടപ്പാളിനെ അറസ്റ്റ് ചെയ്തു. ആലുവ റൂറൽ സൈബർ പൊലീസ് ആണ് നടപടി സ്വീകരിച്ചത്. വിദേശത്തായിരുന്ന യാസറിനെതിരെ ലുക്കൗട്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിൽ മൂന്നാം പ്രതിയാണ് യാസർ എടപ്പാൾ. കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജഹാനും പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണനും നേരത്തെ അറസ്റ്റിലായിരുന്നു. ഇരുവർക്കും പിന്നീട് ജാമ്യം ലഭിച്ചു. അപവാദ പ്രചാരണവും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചുവെന്ന പരാതിയെ തുടർന്ന് കെ.ജെ. ഷൈൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്ര...
നേമത്ത് അഘോരി സ്വാമിമാർ; ബിജെപി പ്രചാരണത്തെ പരിഹസിച്ച് വി. ശിവൻകുട്ടി
Kerala News

നേമത്ത് അഘോരി സ്വാമിമാർ; ബിജെപി പ്രചാരണത്തെ പരിഹസിച്ച് വി. ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിനായി അഘോരി സ്വാമിമാർ എത്തിയതിനെ പരിഹസിച്ച് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. ഉത്തർപ്രദേശിൽ നിന്നുള്ള സ്വാമിമാരാണ് എത്തിയതെന്നും, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണെന്നുമാണ് വിവരം. നേമം മണ്ഡലത്തിൽ 23 സ്കൂളുകളുണ്ടെന്നും പഠനസമയത്ത് നൂറുകണക്കിന് അഘോരി സ്വാമിമാർ നിരത്തിലിറങ്ങിയാൽ കുട്ടികൾ പേടിക്കുമെന്നും വി. ശിവൻകുട്ടി പറഞ്ഞു. ഇത്തരം സ്വാമിമാർക്ക് ഇവിടെ വോട്ട് ലഭിക്കുമെന്നാണ് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബിജെപി സ്ഥാനാർഥി കാണേണ്ടത് സാധാരണക്കാരായ മലയാളികളെയാണെന്ന് യുഡിഎഫ് സ്ഥാനാർഥി കെ. എസ്. ശബരീനാഥൻ പ്രതികരിച്ചു. യോഗി ആദിത്യനാഥിന്റെ നാട്ടിൽ നിന്നാണ് സ്വാമിമാർ എത്തിയതെന്ന് കേട്ടതാണെന്നും, അതിൽ കൂടുതൽ പറയാനില്ലെന്നും അദ്ദ...
സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്; 26 മുതൽ അനിശ്ചിതകാല പണിമുടക്ക്
Kerala News

സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്; 26 മുതൽ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു. മാനേജ്മെന്റുകൾ ചർച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. നാളെ മുതൽ സൂചന പണിമുടക്ക് ആരംഭിക്കുമെന്നും സംഘടന വ്യക്തമാക്കി. ചർച്ചകൾ പരാജയപ്പെട്ടതോടെ സമരം വീണ്ടും ശക്തമാക്കാനാണ് തീരുമാനം. മുമ്പ് നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചതോടെ ഹൈക്കോടതി ഇടപെട്ട് മാനേജ്മെന്റും നഴ്സുമാരും തമ്മിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ ശമ്പള പരിഷ്കരണം നടപ്പാക്കാൻ മാനേജ്മെന്റുകൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം തുടരാൻ തീരുമാനിച്ചത്. നഴ്സുമാർക്ക് കുറഞ്ഞ അടിസ്ഥാന ശമ്പളം പോലും നൽകുന്നില്ലെന്നതാണ് പ്രധാനമായും സംഘടന ഉയർത്തുന്ന പരാതി. ...
വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ: വിശദമായ അപേക്ഷ നൽകാൻ ഹൈക്കോടതി നിർദേശം;മോഹൻലാലിന്റെ പുതിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കും
Kerala News

വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ: വിശദമായ അപേക്ഷ നൽകാൻ ഹൈക്കോടതി നിർദേശം;മോഹൻലാലിന്റെ പുതിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: AI അടക്കം ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന നടൻ മോഹൻലാലിന്റെ ഹർജിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി, ലിങ്കുകൾ നിർമ്മിച്ച് എല്ലാവരെയും കക്ഷിയാക്കി അപേക്ഷ നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. പുതിയ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. തന്‍റെ ശബ്ദമടക്കം ക്ലോണ്‍ ചെയ്യാൻ പഠിപ്പിക്കുന്ന യൂട്യൂബ് വീഡിയോകളുണ്ടെന്നാണ് മോഹൻലാലിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. മെറ്റയുടെ അഭിഭാഷകനോട് ഹാജരാകാനും കോടതി നിർദേശം നൽകി. വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്ന വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾ ഓൺലൈനിൽ നടക്കുന്നതായി ഹർജിയിൽ വ്യക്തമാക്കുന്നു. ശരീരത്തെ അവഹേളിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും വ്യാപകമാണ്. ഇതുമായി ബന്ധപ്പെട്ട് മെറ്റയിലും ഗൂഗിളിലും നിരവധി ലിങ്കുകള്‍ ഉണ്ടെന്ന കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇവ കോടതിയ...
മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം;  ചെലവിട്ടത് 11,21,000 രൂപ
Kerala News

മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം; ചെലവിട്ടത് 11,21,000 രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണാറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിനായി ചെലവായ തുകയുടെ കണക്ക് പുറത്ത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് കണക്ക് പുറത്തുവന്നത്. അഭിമുഖത്തിനായി 11,21,000 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്നും സർക്കാർ സംവിധാനം ഇതിനായി ഉപയോ​ഗിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്. 'കണ്ടും മിണ്ടിയും ഇരുവർ' എന്ന പേരിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചാണ് അഭിമുഖത്തിൻ്റെ ചിത്രീകരണം പൂർത്തീകരിച്ചത്. ജനങ്ങൾ നെഞ്ചിലേറ്റിയ ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ട് പേർ, പരസ്പരം കണ്ടും മിണ്ടിയും ഇരുവരും കടന്നുവന്ന ജീവിത വിശേഷങ്ങൾ ഈ ഇൻ്റർവ്യൂവിലൂടെ പങ്കുവയ്ക്കുന്നു എന്ന് ടീസറിൽ വ്യക്തമാക്കിയിരുന്നു. ഫ്രെബുവരി 26നായിരുന്നു അഭിമുഖം പ്രേഷകരിലേക്ക് എത്തിയത്....
11 വര്‍ഷത്തിന് ശേഷം മാവോയിസ്റ്റ് രൂപേഷ് ജയില്‍ മോചിതനാകുന്നു
Kerala News

11 വര്‍ഷത്തിന് ശേഷം മാവോയിസ്റ്റ് രൂപേഷ് ജയില്‍ മോചിതനാകുന്നു

തൃശൂര്‍: മാവോയിസറ്റ് രൂപേഷിന് ജയില്‍ മോചനം. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയില്‍ മോചനം ലഭിക്കുന്നത്. ഉടുമല്‍പ്പേട്ട് കോടതിയില്‍ നിന്നുകൂടി ജാമ്യം ലഭിച്ചതോടെയാണ് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. 43 യുഎപിഎ കേസുകളാണ് മാവോയിസ്റ്റ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. 15 ലധികം കേസുകളില്‍ നടപടി അവസാനിപ്പിച്ചു. കറുമത്താപ്പേട്ടിയില്‍ നിന്നാണ് രൂപേഷ് പിടിയിലായത്. ഇവിടെ നിന്നും ചായകുടിക്കുന്നതിനിടെയാണ് 11 വര്‍ഷം മുമ്പ് പിടിയിലായത്. ഒപ്പം അറസ്റ്റിലായ ഭാര്യ ഷൈന പിന്നീട് ജയില്‍ മോചിതയായിരുന്നു. അഞ്ച് പേരായിരുന്നു ഇവരുടെ സംഘത്തില്‍ അന്നുണ്ടായിരുന്നത്. രൂപേഷ് മാത്രം ജയിലില്‍ തുടരുകയായിരുന്നു. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയാണ് രൂപേഷ് എന്ന പ്രവീണ്‍....
യുഡിഎഫിനെ പിന്തുണക്കും’ നിലപാട് വ്യക്തമാക്കി സി കെ ജാനു
Kerala News

യുഡിഎഫിനെ പിന്തുണക്കും’ നിലപാട് വ്യക്തമാക്കി സി കെ ജാനു

കൊച്ചി: ആവശ്യപ്പെട്ട സീറ്റ് ലഭിക്കാതിരുന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച് സി.കെ. ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി. ഞായറാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. പറവൂരിൽ നടന്ന സംസ്ഥാന ശിൽപശാലയ്ക്കു പിന്നാലെ നടന്ന സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുത്തു. ജനാധിപത്യ രാഷ്ട്രീയ പാർട്ടി യുഡിഎഫിന്റെ ഭാഗമാണെന്നും അവരെ മുന്നണി ചേർത്തുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് സതീശൻ പറഞ്ഞു. അധികാരത്തിലെത്തിയാൽ പാർട്ടി അധ്യക്ഷ സി.കെ. ജാനുവിന് യോജിച്ച സ്ഥാനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദളിത്-ആദിവാസി പ്രശ്നങ്ങൾക്ക് ഏകോപിതമായ ഇടപെടലിലൂടെ പരിഹാരം കാണുമെന്നും സതീശൻ പറഞ്ഞു....
‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കില്ല; സുപ്രീം കോടതിയുടെ തീരുമാനം
Kerala News

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കില്ല; സുപ്രീം കോടതിയുടെ തീരുമാനം

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സിറാജ് വലിയതുറയിൽ നിന്ന് ഏഴ് കോടി രൂപ വാങ്ങിയ ശേഷം ഒരു രൂപ പോലും നൽകിയില്ലെന്നതാണ് കേസ്. ലാഭം ലഭിച്ചിട്ടും പരാതിക്കാരന്റെ കടം തീർക്കാതെ നിർമാതാക്കളിൽ ഒരാൾ സ്ഥിര നിക്ഷേപം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. കേസിൽ സമഗ്ര അന്വേഷണം ആവശ്യമാണെന്നും, അന്വേഷണത്തിലൂടെയാണ് തട്ടിപ്പ് നടന്നോ എന്ന് വ്യക്തമാകുകയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നടൻ സൗബിൻ ഷാഹിർ, സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആൻറണി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്....