BREAKING NEWS


കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണം; യൂട്യൂബർ യാസർ എടപ്പാൾ അറസ്റ്റിൽ

By Nagaram Network
download 2026 03 24T163419.764

കൊച്ചി: സിപിഐഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ യൂട്യൂബർ യാസർ എടപ്പാഎടപ്പാളിനെ അറസ്റ്റ് ചെയ്തു. ആലുവ റൂറൽ സൈബർ പൊലീസ് ആണ് നടപടി സ്വീകരിച്ചത്. വിദേശത്തായിരുന്ന യാസറിനെതിരെ ലുക്കൗട്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കേസിൽ മൂന്നാം പ്രതിയാണ് യാസർ എടപ്പാൾ. കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജഹാനും പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണനും നേരത്തെ അറസ്റ്റിലായിരുന്നു. ഇരുവർക്കും പിന്നീട് ജാമ്യം ലഭിച്ചു.

അപവാദ പ്രചാരണവും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചുവെന്ന പരാതിയെ തുടർന്ന് കെ.ജെ. ഷൈൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

സൈബർ ഇടങ്ങളിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് കെ.ജെ. ഷൈൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന സൂചനയും അവർ നൽകിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *