തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു. മാനേജ്മെന്റുകൾ ചർച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്.

നാളെ മുതൽ സൂചന പണിമുടക്ക് ആരംഭിക്കുമെന്നും സംഘടന വ്യക്തമാക്കി. ചർച്ചകൾ പരാജയപ്പെട്ടതോടെ സമരം വീണ്ടും ശക്തമാക്കാനാണ് തീരുമാനം.
മുമ്പ് നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചതോടെ ഹൈക്കോടതി ഇടപെട്ട് മാനേജ്മെന്റും നഴ്സുമാരും തമ്മിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ ശമ്പള പരിഷ്കരണം നടപ്പാക്കാൻ മാനേജ്മെന്റുകൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം തുടരാൻ തീരുമാനിച്ചത്.
നഴ്സുമാർക്ക് കുറഞ്ഞ അടിസ്ഥാന ശമ്പളം പോലും നൽകുന്നില്ലെന്നതാണ് പ്രധാനമായും സംഘടന ഉയർത്തുന്ന പരാതി.
