BREAKING NEWS


Author: Nagaram Network

വാളയാർ ആൾക്കൂട്ടക്കൊല: എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; മൂന്ന് ദിവസത്തിനകം കീഴടങ്ങണം
Kerala News

വാളയാർ ആൾക്കൂട്ടക്കൊല: എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; മൂന്ന് ദിവസത്തിനകം കീഴടങ്ങണം

കൊച്ചി: വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശിയായ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതി പ്രതികൾക്ക് അനുവദിച്ചിരുന്ന ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യത്തിലുള്ള എട്ട് പ്രതികളും മൂന്ന് ദിവസത്തിനകം കോടതിയിൽ കീഴടങ്ങണമെന്ന് ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പ്രതികൾക്ക് അനാവശ്യ തിടുക്കം കാട്ടി ജാമ്യം അനുവദിച്ച വിചാരണ കോടതി നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ ആശ്രിതരുടെ ഭാഗം കേൾക്കാതെയാണ് ജാമ്യം നൽകിയതെന്നും അതീവ ഗൗരവതരമായ ഈ വിഷയം വിചാരണ കോടതി ജഡ്ജി ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ഡിസംബർ 17-നാണ് വാളയാർ അട്ടപ്പള്ളം മതാളികാടിൽ വെച്ച് രാംനാരായൺ എന്ന യുവാവ് ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. പാലക്കാട് കിൻഫ്രയിൽ ജോലി തേടിയെത...
ചൈന ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യൻ എണ്ണ ടാങ്കർ യാത്രാമധ്യേ ഇന്ത്യയിലേക്ക് വഴി തിരിച്ചുവിട്ടു
World

ചൈന ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യൻ എണ്ണ ടാങ്കർ യാത്രാമധ്യേ ഇന്ത്യയിലേക്ക് വഴി തിരിച്ചുവിട്ടു

മോസ്കോ: ചൈന ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യൻ എണ്ണ ടാങ്കർ യാത്രാമധ്യേ ഇന്ത്യയിലേക്ക് വഴി തിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇരട്ടിയാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. 'ദി അക്വ ടൈറ്റൻ' എന്ന പേരിലുള്ള റഷ്യൻ കപ്പലാണ് ഇന്ത്യൻ തുറമുഖം ലക്ഷ്യമാക്കി കുതിക്കുന്നത്. മാർച്ച് 21ന് ന്യൂ മംഗളൂർ തീരത്ത് ഈ കപ്പൽ നങ്കൂരമിടുമെന്നാണ് വിവരം. ബാൾട്ടിക് തുറമുഖത്ത് നിന്നും ജനുവരിയിൽ യാത്ര പുറപ്പെട്ട ഈ കപ്പൽ മാർച്ച് പകുതിയോടെ ചൈനയിലെ റിസാവോ തീരത്ത് എത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ റഷ്യൻ എണ്ണ വാങ്ങാൻ യുഎസ് ഇന്ത്യക്ക് അനുമതി നൽകിയതിന് പിന്നാലെ കപ്പൽ ഇന്ത്യയിലേക്ക് തിരിച്ചുവിടുകയായിരുന്നു.30 മില്യൺ ബാരൽ എണ്ണയാണ് ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇന്ധനക്ഷാമം രൂക്ഷമാണ്. നിലവിൽ റഷ്യയെ ആശ്രയിക്കുകയല്ലാതെ ഇന...
പുതിയ ഉടമയെ ഉടന്‍ അറിയാം; ആര്‍സിബി വാങ്ങാന്‍ മുന്നിലുള്ളത് വമ്പന്‍ ഗ്രൂപ്പുകള്‍
Cricket

പുതിയ ഉടമയെ ഉടന്‍ അറിയാം; ആര്‍സിബി വാങ്ങാന്‍ മുന്നിലുള്ളത് വമ്പന്‍ ഗ്രൂപ്പുകള്‍

ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (RCB) ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. നിലവിലെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് ഓഹരികൾ വിൽക്കാൻ തീരുമാനിച്ചതോടെയാണ് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടുകളിലൊന്നിന് വഴിയൊരുങ്ങുന്നത്. നിലവിൽ രണ്ട് വമ്പൻ ഗ്രൂപ്പുകളാണ് ടീമിനെ സ്വന്തമാക്കാനായി അന്തിമ പട്ടികയിലുള്ളതെന്ന് 'ദി ഇന്ത്യൻ എക്‌സ്‌പ്രസ്' റിപ്പോർട്ട് ചെയ്യുന്നു. സ്വീഡൻ ആസ്ഥാനമായുള്ള പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഇക്യുടി (EQT) ആണ് ലേലത്തിൽ നിലവിൽ മുൻതൂക്കം നേടിയിരിക്കുന്നത്. ഏകദേശം 2 ബില്യൺ ഡോളറിൽ (ഏകദേശം 16,600 കോടി രൂപ) അധികം തുക ഇക്യുടി ബിഡ് ചെയ്തതായാണ് സൂചനകൾ. ഇക്യുടിക്കൊപ്പം മണിപ്പാൽ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ രഞ്ജൻ പൈ കൺസോർഷ്യവും ശക്തമായി രംഗത്തുണ്ട്. യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കെ.കെ.ആർ, സിംഗപ്പൂരിലെ ടെമാസെക് എന്നിവർ ച...
ജി.വി. പ്രകാശ് കുമാർ ചിത്രം ‘ഹാപ്പി രാജ്’ ട്രെയ്‌‌ലർ പുറത്ത്, റിലീസ് മാർച്ച് 27ന്
Entertainment News

ജി.വി. പ്രകാശ് കുമാർ ചിത്രം ‘ഹാപ്പി രാജ്’ ട്രെയ്‌‌ലർ പുറത്ത്, റിലീസ് മാർച്ച് 27ന്

ജി.വി. പ്രകാശ് കുമാർ നായകനാകുന്ന കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ ചിത്രം 'ഹാപ്പി രാജ്' മാർച്ച് 27-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രമുഖ നടൻ ധനുഷ് സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെയ്‌ലർ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു. പ്രണയവും നർമ്മവും ജീവിതാനുഭവങ്ങളും കോർത്തിണക്കി മറിയ രാജ എലാഞ്ചെഴിയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ബിയോണ്ട് പിക്ചേഴ്സിന്റെ ബാനറിൽ ജയവർധൻ നിർമ്മിക്കുന്ന ചിത്രത്തിന് ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം പകരുന്നത്. ഗൗരി പ്രിയ നായികയാകുന്ന ചിത്രത്തിൽ മലയാളികൾക്ക് പ്രിയങ്കരനായ നടൻ അബ്ബാസ് ഏറെക്കാലത്തിന് ശേഷം ശ്രദ്ധേയമായ വേഷത്തിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ജോർജ് മറിയൻ, ഗീത കൈലാസം, അധിര, അരുൺ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ...
ഇറാൻ ഉപരോധം മറികടന്ന് ഇന്ത്യൻ എൽപിജി കപ്പൽ ഗുജറാത്തിലെത്തി
National

ഇറാൻ ഉപരോധം മറികടന്ന് ഇന്ത്യൻ എൽപിജി കപ്പൽ ഗുജറാത്തിലെത്തി

ഗാന്ധിനഗര്‍: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇറാൻ കർശന ഉപരോധം ഏർപ്പെടുത്തിയ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി കപ്പലായ 'നന്ദാദേവി' സുരക്ഷിതമായി ഗുജറാത്ത് തീരത്തെത്തി. ഏകദേശം 46,000 മെട്രിക് ടൺ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) വഹിച്ചുകൊണ്ടാണ് കപ്പൽ എത്തിയത്. തൊട്ടുമുമ്പത്തെ ദിവസം 'ശിവാലിക്' എന്ന മറ്റൊരു ഗ്യാസ് വാഹിനിയും ഇന്ത്യയിൽ എത്തിയിരുന്നു. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന്റെയും കൃത്യമായ ഇടപെടലിലൂടെയാണ് അതീവ അപകടസാധ്യത നിലനിൽക്കുന്ന ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ലോകത്തെ പ്രധാന സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവിലയിൽ 40 മുതൽ 50 ശതമാനം വരെ വർദ്ധനവുണ്ടായിരുന്നു. അമേരിക്ക, ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുടെ കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴും ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേകാനുമതി ലഭിച്ചത് ശ്രദ്ധേയമാ...
‘പൂര്‍ണസമയവും ഞാന്‍ കൂടെയുണ്ടാകും’; ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പി കെ ശശി
Election

‘പൂര്‍ണസമയവും ഞാന്‍ കൂടെയുണ്ടാകും’; ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പി കെ ശശി

പാലക്കാട്: സി.പി.ഐ.എം വിട്ടെത്തിയ പി.കെ. ശശി ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടും. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ശ്രീകൃഷ്ണപുരത്ത് നടന്ന കോൺഗ്രസ് പ്രവർത്തക യോഗത്തിൽ, വരും വർഷങ്ങളിൽ പൂർണ്ണസമയവും താൻ മണ്ഡലത്തിലെ പ്രവർത്തകർക്കൊപ്പം ഉണ്ടാകുമെന്ന് ശശി ഉറപ്പുനൽകി. തന്നെ അഞ്ചു കൊല്ലത്തേക്ക് ജനങ്ങൾ നിയോഗിക്കുകയാണെങ്കിൽ ആ കാലയളവ് മുഴുവൻ ഒപ്പമുണ്ടാകുമെന്നതിനേക്കാൾ വലിയ വാഗ്ദാനം മറ്റൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് ഓഫീസിലും പരിസരത്തും പി.കെ. ശശിക്കായുള്ള ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'യുഡിഎഫ് സ്വതന്ത്രൻ' എന്നതിന് പകരം 'യുഡിഎഫ് സ്ഥാനാർത്ഥി' എന്നാണ് ബോർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസിനുള്ളിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പുകൾ നില...
കൊടുവള്ളിയില്‍ സലീം മടവൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി
Election

കൊടുവള്ളിയില്‍ സലീം മടവൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി

കോഴിക്കോട്: കൊടുവള്ളിയില്‍ ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനാണ് സലീം മടവൂരിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കൊടുവള്ളി മുനിസിപ്പാലിറ്റിയും കിഴക്കോത്ത്, മടവൂര്‍, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കൊടുവള്ളി നിയമസഭാ മണ്ഡലം. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആണ് കൊടുവള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. 2021 ല്‍ എം കെ മുനീറായിരുന്നു കൊടുവള്ളിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ മുനീറിന്റെ പേര് ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പില്‍ നിന്ന് മുനീര്‍ സ്വയം മാറിനിന്നതാണെന്നാണ് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞത്....
പ്ലസ് ടു വിദ്യാര്‍ഥിക്കായി പരീക്ഷ എഴുതിയത് 20കാരൻ; കാസർഗോഡ് രണ്ടുപേർക്കെതിരെ കേസ്
Kerala News

പ്ലസ് ടു വിദ്യാര്‍ഥിക്കായി പരീക്ഷ എഴുതിയത് 20കാരൻ; കാസർഗോഡ് രണ്ടുപേർക്കെതിരെ കേസ്

കാസർഗോഡ്: കാസർഗോഡ് പ്ലസ്ടു പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതായി കണ്ടെത്തൽ. സംഭവത്തിൽ കുമ്പള പൊലീസ് രണ്ടുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താര്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവര്‍ക്കെതിരെയാണ് കെസെടുത്തത്. ബംബ്രാണ, അഡ്യത്തടുക്ക സ്വദേശിയായ മുഹമ്മദ് മുക്താറിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിലാണ് സംഭവം നടന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് പൊലീസ് നടപടി. എസ്എസ്എല്‍സി പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ വിദ്യാര്‍ഥി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച സംഭവവും ഇതേ സ്കൂളിലായിരുന്നു....
ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു
National

ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു

ഡൽഹിയിലെ പാലം കോളനിയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് കുട്ടികളുൾപ്പെടെ ഒമ്പത് പേർ വെന്തുമരിച്ചു. മരിച്ചവരിൽ ഏഴ് പേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കുന്നു. ഇന്ന് രാവിലെയോടെ പാലം മെട്രോ സ്റ്റേഷന് സമീപമുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. ബേസ്‌മെന്റും ഗ്രൗണ്ട് ഫ്ലോറും നാല് നിലകളുമുള്ള കെട്ടിടത്തിന്റെ മുകൾഭാഗത്തെ താൽക്കാലിക ടിൻ ഷെഡിലേക്കും തീ പടരുകയായിരുന്നു. തീപിടുത്തമുണ്ടായ ഉടനെ കെട്ടിടത്തിൽ കുടുങ്ങിയ 10 പേരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ രണ്ട് പേർക്കും ഗ...
“സർക്കാർ പരസ്യങ്ങൾ നീക്കണം”; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി വി.ഡി. സതീശൻ
Election

“സർക്കാർ പരസ്യങ്ങൾ നീക്കണം”; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി വി.ഡി. സതീശൻ

തിരുവനന്തപുരം: പൊതുയിടങ്ങളിലെ സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിൻ്റെ പരാതി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരാതി നൽകിയത്. സർക്കാർ പരസ്യങ്ങൾ പൊതു ഇടങ്ങളിൽ നിന്ന് നീക്കണമെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. നേട്ടങ്ങളും പദ്ധതികളും ഉൾക്കൊള്ളിച്ചുള്ള പരസ്യങ്ങൾ നീക്കണം. ഈ പരസ്യങ്ങൾ വോട്ടർമാരെ സ്വാധീനിക്കും. ഇത് തെരഞ്ഞെടുപ്പ് ചട്ട വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. കെഎസ്ആർടിസി ബസുകളിലേത് ഉൾപ്പെടെ പരസ്യങ്ങൾ നീക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ബസുകളിലെ പരസ്യം നീക്കം ചെയ്യാത്തതിനെ കഴിഞ്ഞദിവസം ചേർന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തിൽ യുഡിഎഫ് പ്രതിനിധികൾ ശക്തമായ പ്രതിഷേധം ഉന്ന‍യിച്ചിരുന്നു. എന്നാൽ ഈ വാദത്തെ ഭരണപക്ഷ നേതാക്കൾ ശക്തമായി എതിർത്തു....