BREAKING NEWS


ചൈന ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യൻ എണ്ണ ടാങ്കർ യാത്രാമധ്യേ ഇന്ത്യയിലേക്ക് വഴി തിരിച്ചുവിട്ടു

By Nagaram Network
download 65

മോസ്കോ: ചൈന ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യൻ എണ്ണ ടാങ്കർ യാത്രാമധ്യേ ഇന്ത്യയിലേക്ക് വഴി തിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇരട്ടിയാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. ‘ദി അക്വ ടൈറ്റൻ’ എന്ന പേരിലുള്ള റഷ്യൻ കപ്പലാണ് ഇന്ത്യൻ തുറമുഖം ലക്ഷ്യമാക്കി കുതിക്കുന്നത്. മാർച്ച് 21ന് ന്യൂ മംഗളൂർ തീരത്ത് ഈ കപ്പൽ നങ്കൂരമിടുമെന്നാണ് വിവരം.

ബാൾട്ടിക് തുറമുഖത്ത് നിന്നും ജനുവരിയിൽ യാത്ര പുറപ്പെട്ട ഈ കപ്പൽ മാർച്ച് പകുതിയോടെ ചൈനയിലെ റിസാവോ തീരത്ത് എത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ റഷ്യൻ എണ്ണ വാങ്ങാൻ യുഎസ് ഇന്ത്യക്ക് അനുമതി നൽകിയതിന് പിന്നാലെ കപ്പൽ ഇന്ത്യയിലേക്ക് തിരിച്ചുവിടുകയായിരുന്നു.30 മില്യൺ ബാരൽ എണ്ണയാണ് ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇന്ധനക്ഷാമം രൂക്ഷമാണ്. നിലവിൽ റഷ്യയെ ആശ്രയിക്കുകയല്ലാതെ ഇന്ത്യക്ക് മറ്റു വഴികളില്ലാത്ത സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *