BREAKING NEWS


Author: Nagaram Network

നേമത്ത് ആശങ്കയ്ക്ക് ഇടയില്ലെന്ന് വി. ശിവൻകുട്ടി; കേരളം മാറണം, മാറാത്തത് മാറ്റണമെന്ന് രാജീവ് ചന്ദ്രശേഖർ
Election

നേമത്ത് ആശങ്കയ്ക്ക് ഇടയില്ലെന്ന് വി. ശിവൻകുട്ടി; കേരളം മാറണം, മാറാത്തത് മാറ്റണമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമായ അന്തരീക്ഷമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. വലിയ ആത്മവിശ്വാസത്തോടെയാണ് മുന്നേറുന്നതെന്നും ഇടതുമുന്നണി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. നേമം മണ്ഡലത്തിൽ ആശങ്കയ്ക്കിടയില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.തെരഞ്ഞെടുപ്പിൽ ബിജെപി വൻതോതിൽ പണംയും മദ്യവും വിതരണം ചെയ്യുകയാണെന്ന് ശിവൻകുട്ടി ആരോപിച്ചു. ബൂത്ത് അടിസ്ഥാനത്തിൽ മദ്യം ഒഴുകുകയാണെന്നും കോടിക്കണക്കിന് രൂപയാണ് മണ്ഡലത്തിൽ ചെലവഴിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ജനാധിപത്യ സംവിധാനത്തെ പണാധിപത്യത്തിലൂടെ തകർക്കാനുള്ള ശ്രമമാണിതെന്നും, കിറ്റ് വിതരണം, പണം, ജോലി വാഗ്ദാനം തുടങ്ങിയവ വഴി വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപിച്ചു.ഇതിന് മറുപടിയായി എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വികസിത കേരളം എന്ന ലക്ഷ്യത്തോടെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്ന...
വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ;ലോക്സഭ സീറ്റുകൾ 816 ആയി ഉയരും
National

വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ;ലോക്സഭ സീറ്റുകൾ 816 ആയി ഉയരും

ഡൽഹി: ഇന്ത്യൻ പാർലമെൻ്റിന്റെ ചരിത്രത്തിൽ നിർണായക നീക്കമായി വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഈ മാസം 16ന് ചേരുന്ന പാർലമെൻ്റ് സമ്മേളനത്തിൽ ബിൽ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.പുതിയ ഭേദഗതിയോടെ ലോക്സഭാ അംഗങ്ങളുടെ എണ്ണം 816 ആയി ഉയരും. നിലവിലുള്ള 543 സീറ്റുകൾക്ക് പുറമെ 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുന്നതാണ് പ്രധാന നിർദേശം. ഇതോടൊപ്പം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് നിലവിലുള്ള സംവരണ ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.സംസ്ഥാന നിയമസഭകളിലും സീറ്റുകൾ വർധിപ്പിച്ച് വനിതകൾക്ക് ആനുപാതിക സംവരണം നൽകാനുള്ള നടപടികളും ബില്ലിൽ ഉൾപ്പെടുന്നു. മണ്ഡല പുനർനിർണയ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനായുള്ള പ്രത്യേക ബില്ലും സർക്കാർ സഭയിൽ അവതരിപ്പിക്കും.2023 സെപ്റ്റംബറിൽ രാഷ്ട്രപതി അംഗീകാരം നൽകിയ വനിതാ സംവരണ ബില്ലിലാണ് കേന്...
പിണറായി വിജയൻ മുഖ്യമന്ത്രി ആവണം;വെള്ളാപ്പള്ളി നടേശൻ
Election

പിണറായി വിജയൻ മുഖ്യമന്ത്രി ആവണം;വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വാശിയും സമ്പത്തും ഇറക്കിയുള്ള മത്സരമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൽ തന്നെ മൂന്ന് നാല് പേർ മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. “ജനിക്കാനിരിക്കുന്ന കുഞ്ഞിന് മുൻകൂട്ടി പേര് ഇടേണ്ട കാര്യമില്ല. വിജയിക്കുന്ന എല്ലാ എംഎൽഎമാർക്കും മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ട്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴ മണ്ഡലത്തിൽ പി.പി. ചിത്തരഞ്ജൻ മികച്ച വിജയം നേടുമെന്ന് വെള്ളാപ്പള്ളി പ്രവചിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ വോട്ട് ശതമാനം എൻഡിഎ നേടുമെന്നും, എന്നാൽ അക്കൗണ്ട് തുറക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ ഇപ...
യുഎസ്-ഇറാന്‍ മധ്യസ്ഥ ചര്‍ച്ച ഇസ്ലാമാബാദില്‍; വെള്ളിയാഴ്ച ആരംഭിക്കും
World

യുഎസ്-ഇറാന്‍ മധ്യസ്ഥ ചര്‍ച്ച ഇസ്ലാമാബാദില്‍; വെള്ളിയാഴ്ച ആരംഭിക്കും

ഇസ്ലാമാബാദ്: ഇറാൻ–യുഎസ് മധ്യസ്ഥ ചര്‍ച്ചകള്‍ വെള്ളിയാഴ്ച ഇസ്ലാമാബാദില്‍ ആരംഭിക്കുമെന്ന് ഇറാന്‍ അറിയിച്ചു. രണ്ടാഴ്ചത്തെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.ഇറാന്‍ മുന്നോട്ടുവെച്ച പത്ത് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാറിന് ഇറാന്‍ അംഗീകരിച്ചത്. യുഎസ് ഭാഗത്ത് നിന്ന് പതിനഞ്ച് നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.പാകിസ്ഥാന്‍ മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും താത്കാലിക വെടിനിര്‍ത്തല്‍ കരാറിലെത്തിയത്. ഇതിന് പിന്നാലെ ഭാഗികമായി അടച്ചിരുന്ന ഹോർമുസ് കടലിടുക്ക് ഇറാന്‍ വീണ്ടും തുറന്നതും ശ്രദ്ധേയമായി. ചര്‍ച്ചകള്‍ ആരംഭിക്കുന്ന വിവരം ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സിലാണ് അറിയിച്ചത്.അതേസമയം, ഇറാനെ ഇല്ലാതാക്കുമെന്ന കടുത്ത മുന്നറിയിപ്പ് ട്രംപ് കഴിഞ്ഞ ദിവസം നല്...
അഖില്‍ മാരാരുടെ എഫ്ബി അക്കൗണ്ട് നീക്കം ചെയ്ത് കേരളാ പൊലീസ്
Kerala News

അഖില്‍ മാരാരുടെ എഫ്ബി അക്കൗണ്ട് നീക്കം ചെയ്ത് കേരളാ പൊലീസ്

എറണാകുളം: തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ടിന് പൂട്ടിട്ട് കേരളാ പൊലീസ്. ഇന്ന് രാവിലെ മുതലാണ് അക്കൗണ്ട് നീക്കം ചെയ്തത്. ആറ് ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള അക്കൗണ്ട് ആണ് പൊലീസ് പൂട്ടിയത്. തന്റെ ശബ്ദം പലരേയും ഭയപ്പെടുത്തുന്നുവെന്ന് അഖിൽ മാരാർ മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ലെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:തൃക്കാക്കരയിൽ എന്റെ മുന്നേറ്റം ഭയന്ന് എന്റെ 6 ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക് പേജ് കേരള പോലീസ് ഇന്ത്യയിൽ നിന്നും റിമൂവ് ചെയ്യിച്ചു..എന്റെ ശബ്ദം പലരേയും ഭയപ്പെടുത്തുന്നു.. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല..പിണറായിക്ക് വേണ്ടി പണി എടുക്കുന്ന സൈബർ ഡിപ്പാർട്മെന്റിലെ ഏതവൻ ആയാലും കോടതി കയറ്റും ഞാൻ...നിയമ വിരുദ്ധമായി ഒന്നും ചെയ്യാത്ത എന്നെ ഇല്ലാതാക്കുക ഞാൻ പറയുന്നത് ജന...
“പറവൂരിൽ മാറ്റമുണ്ടാകില്ല, കേരളത്തിൽ മാറ്റമുണ്ടാകും”; വോട്ട് രേഖപ്പെടുത്തി നടൻ സലിം കുമാർ
Election

“പറവൂരിൽ മാറ്റമുണ്ടാകില്ല, കേരളത്തിൽ മാറ്റമുണ്ടാകും”; വോട്ട് രേഖപ്പെടുത്തി നടൻ സലിം കുമാർ

എറണാകുളം: പറവൂരിൽ വോട്ട് രേഖപ്പെടുത്തി നടൻ സലിം കുമാർ. വടക്കേക്കരയിലെ പോളിങ് ബൂത്തിൽ മകൻ ചന്തുവിനും ഭാര്യയ്ക്കുമൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. പനി ആയതിനാൽ വോട്ട് ചെയ്യാനാകില്ല എന്നാണ് കരുതിയതെന്നും വോട്ട് ചെയ്യാനായതിൽ സന്തോഷമെന്നും സലിം കുമാർ പറഞ്ഞു.പറവൂരിൽ എന്തൊക്കെ സംഭവിച്ചാലും മാറ്റമുണ്ടാകില്ലെന്നും കേരളത്തിൽ മാറ്റമുണ്ടാകുമെന്നും സലിം കുമാർ പറഞ്ഞു. ജനങ്ങൾ എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ടെന്നും മെയ് നാലിന് അറിയാമെന്നും സലിം കുമാർ കൂട്ടിച്ചേർത്തു. ...
ചൂണ്ടു വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് അനുമതി നിഷേധിക്കപ്പെട്ട യുവതി ഒടുവിൽ വോട്ട് രേഖപ്പെടുത്തി
Kerala News

ചൂണ്ടു വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് അനുമതി നിഷേധിക്കപ്പെട്ട യുവതി ഒടുവിൽ വോട്ട് രേഖപ്പെടുത്തി

തൃശ്ശൂർ: ഇടതു കൈയിലെ ചൂണ്ടുവിരലിൽ മുറിവ് പറ്റിയതിനെ തുടർന്ന് വോട്ട് ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ട യുവതി ഒടുവിൽ വോട്ട് ചെയ്ത് മടങ്ങി. തൃശ്ശൂർ സ്വദേശി അക്ഷയയ്ക്കാണ് പ്രിസൈഡിങ് ഓഫീസർ ആദ്യം വോട്ടിങ് അനുമതി നിഷേധിച്ചത്. മുറിവിലെ കെട്ടഴിച്ച് കാണിക്കാതെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാട് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.സംഭവത്തിൽ വി.എസ്. സുനിൽ കുമാർ ഇടപെട്ടതോടെ കാര്യത്തിൽ മാറ്റമുണ്ടായി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ബന്ധപ്പെട്ട് യുവതിക്ക് ടോക്കൺ നൽകാൻ നിർദേശിച്ചതിനെ തുടർന്നാണ് ഒടുവിൽ വോട്ട് ചെയ്യാൻ അനുമതി ലഭിച്ചത്.കൂർക്കഞ്ചേരി ബോധാനന്ദ സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. മുറിവ് കെട്ടിവെച്ചതിനാൽ മഷി പുരട്ടാൻ സാധിക്കില്ലെന്ന കാരണത്താലാണ് അനുമതി നിഷേധിച്ചതെന്ന് പ്രിസൈഡിങ് ഓഫീസർ അറിയിച്ചിരുന്നു. ഇതോടെ കുഞ്ഞുമായി എത്തിയ യുവതിക്ക് ഏകദേശം ആറുമണിക്കൂർ കാത്തിരിക്കേണ്ടിവന്നു.സംഭവത്തിൽ പ്രിസൈഡിങ് ഓഫീസ...
സംസ്ഥാനത്ത് വീണ്ടും അവയവദാനം; അഞ്ച് പേർക്ക് ജീവനേകി ജയി ജയകുമാര്‍
Kerala News

സംസ്ഥാനത്ത് വീണ്ടും അവയവദാനം; അഞ്ച് പേർക്ക് ജീവനേകി ജയി ജയകുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. മസ്തിഷ്ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിൻ്റെ (34) അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കഴക്കൂട്ടം ടെക്‌നോ പാർക്കിൽ ഐ ടി കമ്പനി ജീവനക്കാരിയായിരുന്നു ജയി.14 വയസുള്ള പെൺകുട്ടിക്കാണ് ഹൃദയം നൽകുന്നത്. ജയിയുടെ ഒരു കിഡ്‌നിയും കരളും തിരുവനന്തപുരത്ത് തന്നെയുള്ള രോഗികൾക്കായി നൽകും. കോർണിയ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് മാറ്റും. ഒരു കിഡ്നി കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗിക്കും നൽകാനാണ് തീരുമാനം. ഏപ്രിൽ 2ന് ശ്രീകാര്യത്തെ വാടക വീട്ടിൽ വച്ച് ജയി ജീവനൊടുക്കുകയായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ തീവ്ര വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു എങ്കിലും ഇന്നലെയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ...
എയര്‍ ഇന്ത്യ ഇന്ധന സര്‍ചാര്‍ജ് ഉയര്‍ത്തി; ടിക്കറ്റ് നിരക്ക് കൂടും
National

എയര്‍ ഇന്ത്യ ഇന്ധന സര്‍ചാര്‍ജ് ഉയര്‍ത്തി; ടിക്കറ്റ് നിരക്ക് കൂടും

ന്യൂഡല്‍ഹി: എയർ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിമാന പാതകളിലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. ഇതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ കൂടാനാണ് സാധ്യത. ആഗോള വിമാന ഇന്ധനവില ഇറാൻ സംഘർഷം പശ്ചാത്തലത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം.പുതിയ ചാര്‍ജുകള്‍ ഏപ്രില്‍ 8 മുതല്‍ ആഭ്യന്തര സര്‍വീസുകളില്‍ പ്രാബല്യത്തില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയയിലേക്കുള്ള സര്‍വീസുകളില്‍ പുതുക്കിയ സര്‍ചാര്‍ജ് ഏപ്രില്‍ 10 മുതല്‍ ബാധകമാകും.പെട്രോളിയം മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ചേര്‍ന്ന് ആഭ്യന്തര വിമാന ഇന്ധന വില വര്‍ധന 25 ശതമാനമായി പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ നടപടി. എയർ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളിലും ഈ മാറ്റം പ്രതിഫലിക്കും. അന്താരാഷ്ട്ര യാത്രകളില്‍ നിരക്ക് കുത്തനെ ഉയരാനാണ് സാധ്യത. എന്നാല്‍ ഉയര്‍ത്തിയ നിരക്കിന്റെ മുഴുവന്‍ ഭാഗവും ഇന്ധനച്ചെലവിലേക്കല്ല...
പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു
Kerala News

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

പാലക്കാട്: കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. കൊല്ലങ്കോട് ഗോവിന്ദന്‍ കുട്ടി എന്ന ആനയാണ് പാപ്പാന്‍ രാമനെ ഇടഞ്ഞത്. തടുക്കശ്ശേരി നാഗന്‍ കുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പകല്‍ ശീവേലിക്കിടെയായിരുന്നു സംഭവം. തെക്കും ഭാഗം ദേശം എഴുന്നള്ളിച്ച ആനയാണ് ഇടഞ്ഞത്. വിരണ്ടോടിയ ആന വീടുകളിലേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ തളയ്ക്കുന്നതിനിടെയാണ് പാപ്പാന് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പത്തിരിപാല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇടഞ്ഞ ആനയെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്‍മാരും തളയ്ക്കാന്‍ ശ്രമം നടത്തുകയാണ്. ...