BREAKING NEWS


അഖില്‍ മാരാരുടെ എഫ്ബി അക്കൗണ്ട് നീക്കം ചെയ്ത് കേരളാ പൊലീസ്

By Nagaram Network
l100 13171747204626

എറണാകുളം: തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ടിന് പൂട്ടിട്ട് കേരളാ പൊലീസ്. ഇന്ന് രാവിലെ മുതലാണ് അക്കൗണ്ട് നീക്കം ചെയ്തത്. ആറ് ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള അക്കൗണ്ട് ആണ് പൊലീസ് പൂട്ടിയത്. തന്റെ ശബ്ദം പലരേയും ഭയപ്പെടുത്തുന്നുവെന്ന് അഖിൽ മാരാർ മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ലെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

തൃക്കാക്കരയിൽ എന്റെ മുന്നേറ്റം ഭയന്ന് എന്റെ 6 ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക് പേജ് കേരള പോലീസ് ഇന്ത്യയിൽ നിന്നും റിമൂവ് ചെയ്യിച്ചു..
എന്റെ ശബ്ദം പലരേയും ഭയപ്പെടുത്തുന്നു.. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല..

പിണറായിക്ക് വേണ്ടി പണി എടുക്കുന്ന സൈബർ ഡിപ്പാർട്മെന്റിലെ ഏതവൻ ആയാലും കോടതി കയറ്റും ഞാൻ…
നിയമ വിരുദ്ധമായി ഒന്നും ചെയ്യാത്ത എന്നെ ഇല്ലാതാക്കുക ഞാൻ പറയുന്നത് ജനത്തിന്റെ മുന്നിൽ നിന്നും തടയുക എന്ന ഉദ്ദേശ്യമാണ് എങ്കിൽ നടക്കില്ല എന്ന് മാത്രമല്ല കൂടുതൽ ഉച്ചത്തിൽ ഞാൻ സംസാരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *