BREAKING NEWS


എയര്‍ ഇന്ത്യ ഇന്ധന സര്‍ചാര്‍ജ് ഉയര്‍ത്തി; ടിക്കറ്റ് നിരക്ക് കൂടും

By Nagaram Network
air india

ന്യൂഡല്‍ഹി: എയർ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിമാന പാതകളിലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. ഇതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ കൂടാനാണ് സാധ്യത. ആഗോള വിമാന ഇന്ധനവില ഇറാൻ സംഘർഷം പശ്ചാത്തലത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം.
പുതിയ ചാര്‍ജുകള്‍ ഏപ്രില്‍ 8 മുതല്‍ ആഭ്യന്തര സര്‍വീസുകളില്‍ പ്രാബല്യത്തില്‍ വരും.

യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയയിലേക്കുള്ള സര്‍വീസുകളില്‍ പുതുക്കിയ സര്‍ചാര്‍ജ് ഏപ്രില്‍ 10 മുതല്‍ ബാധകമാകും.
പെട്രോളിയം മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ചേര്‍ന്ന് ആഭ്യന്തര വിമാന ഇന്ധന വില വര്‍ധന 25 ശതമാനമായി പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ നടപടി. എയർ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളിലും ഈ മാറ്റം പ്രതിഫലിക്കും.


അന്താരാഷ്ട്ര യാത്രകളില്‍ നിരക്ക് കുത്തനെ ഉയരാനാണ് സാധ്യത. എന്നാല്‍ ഉയര്‍ത്തിയ നിരക്കിന്റെ മുഴുവന്‍ ഭാഗവും ഇന്ധനച്ചെലവിലേക്കല്ല പോകുക, ഒരു വിഹിതം എയര്‍ലൈന്‍ തന്നെ ഈടാക്കുമെന്നും വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *