BREAKING NEWS


Author: Nagaram Network

പന്തീരാങ്കാവിലെ ടോൾ പിരിവ് നിർത്തിവയ്ക്കണം;മനുഷ്യാവകാശ കമ്മീഷൻ
Kerala News

പന്തീരാങ്കാവിലെ ടോൾ പിരിവ് നിർത്തിവയ്ക്കണം;മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പന്തീരാങ്കാവിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ്റെ നിർദേശം. നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടറോട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. നിർമാണം പൂർത്തിയാക്കാതെ പന്തീരാങ്കാവിൽ ടോൾ പിരിവ് ആരംഭിച്ചതിന് എതിരെയുള്ള പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. പണി പൂർത്തിയാകുന്നത് വരെ ടോൾ കളക്ഷൻ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെയും നടപ്പാത നിർമിക്കാതെയും ടോൾ പിരിവ് ആരംഭിക്കുന്നതിന് എതിരെ പരാതി ഉയർന്നിരുന്നു. സർവീസ് റോഡ് പൂർത്തിയാക്കാത്തതിന് എതിരെ സാമൂഹ്യ പ്രവർത്തകനായ അബ്ദുൾ അസീസ് ഒറ്റയാൾ സമരവും നടത്തിയിരുന്നു. ...
അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ മഴ ലഭിച്ചേക്കും
Business, Weather

അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ മഴ ലഭിച്ചേക്കും

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാത്രി 7 മണിക്ക് പുറപ്പെടുവിച്ചതാണ് ഈ കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ചൂടിൽ ഉരുകുകയാണ് സംസ്ഥാനം. പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രി കടന്നിരുന്നു. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി...
ഫയർഫോഴ്‌സിൻ്റെ വഴി തടഞ്ഞ  സംഭവം: കാർ ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Kerala News

ഫയർഫോഴ്‌സിൻ്റെ വഴി തടഞ്ഞ സംഭവം: കാർ ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഫയർഫോഴ്‌സ് വാഹനത്തിന് വഴി നൽകാത്ത സംഭവത്തിൽ കാർ ഉടമയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു. കുത്തിയതോട് കോടന്തുരുത്ത് വൈകുണ്ടത്തിൽ സുജിത്തിന്റെ ലൈസൻസാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. കൂടാതെ, അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തിൽ പരിശീലന ക്ലാസിൽ പങ്കെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പട്ടണക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കസ്റ്റഡിയിലെടുത്ത സുജിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ബി.എൻ.എസ് 281, 285 വകുപ്പുകൾ പ്രകാരവും മോട്ടോർ വാഹന നിയമപ്രകാരവും കേസെടുത്തു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. തുറവൂർ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിന് പോകുകയായിരു...
വനിതാ സംവരണ ബിൽ; ശക്തമായി എതിർത്ത് പ്രതിപക്ഷം
National

വനിതാ സംവരണ ബിൽ; ശക്തമായി എതിർത്ത് പ്രതിപക്ഷം

ഡൽഹി: വനിതാ സംവരണ ഭേദഗതിയും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകളും അവതരിപ്പിച്ചതിനെ തുടർന്ന് ലോക്സഭയിൽ കടുത്ത പ്രതിഷേധം. ഭരണപക്ഷം ബിൽ അവതരിപ്പിക്കാൻ അനുമതി തേടിയതോടെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർപ്പ് രേഖപ്പെടുത്തി. സഭാ ചട്ടങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ വനിതാ സംവരണ ബിൽ അവതരണത്തിന് അനുമതി ലഭിച്ചു. 207 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 126 പേർ എതിർത്തു. ഇതോടെ ബിൽ സഭയിൽ മുന്നേറി. അന്തരിച്ച ഗായിക ആശാ ഭോസ്‌ലെയ്ക്കും മുൻ അംഗങ്ങൾക്കും ആദരാഞ്ജലി അർപ്പിച്ചാണ് സഭാ നടപടികൾ ആരംഭിച്ചത്. ബില്ലിനെതിരെ കെ.സി. വേണുഗോപാൽ എംപി ശക്തമായി രംഗത്തെത്തി. ഫെഡറൽ തത്വത്തിന് വിരുദ്ധമായ നടപടിയാണെന്നും ഭരണഘടനയെ ബാധിക്കുന്ന നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലീം വനിതകൾക്കും സംവരണം നൽകണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടപ്പോൾ മതാടിസ്ഥാനത്തിലുള്ള സംവര...
ആന്ധ്രാപ്രദേശിൽ വാഹനാപകടം: എട്ട് പേർ മരിച്ചു, 13 പേർക്ക് പരിക്ക്
National

ആന്ധ്രാപ്രദേശിൽ വാഹനാപകടം: എട്ട് പേർ മരിച്ചു, 13 പേർക്ക് പരിക്ക്

കുർണൂൽ: ആന്ധ്രാപ്രദേശിൽ യാത്രാ വാഹനവും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. 21 പേർ സഞ്ചരിച്ച ബൊലേറോ മിനി പിക്കപ്പ് വാഹനമാണ് ടാങ്കർ ലോറിയുമായി ഇടിച്ചത്. കുർണൂൽ ജില്ലയിലെ മന്ത്രാലയ മണ്ഡലത്തിലെ ചിലകലഡോണയ്ക്ക് സമീപമാണ് അപകടം നടന്നത്. ശ്രീ രാഘവേന്ദ്ര സ്വാമി ദേവാലയത്തിലെ ദർശനത്തിനായി മന്ത്രാലയത്തിലേക്ക് പോയിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്. മരിച്ചവരിൽ ഭൂരിഭാഗവും കർണാടകയിലെ ചിക്കമഗളൂരു സ്വദേശികളാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ചു സ്ത്രീകളും ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും രണ്ട് പുരുഷന്മാരുമാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്. സംഭ...
യുഎസ്- ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ചകൾ പാകിസ്ഥാനിൽ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
World

യുഎസ്- ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ചകൾ പാകിസ്ഥാനിൽ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചർച്ചകൾ പാകിസ്ഥാനിൽ നടക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സൂചനകൾക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം. മധ്യസ്ഥ ശ്രമങ്ങൾക്ക് നിലവിൽ പാകിസ്ഥാൻ മാത്രമാണുള്ളതെന്നും അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണെന്നും അമേരിക്കൻ പ്രസ് സെക്രട്ടറി കരൊലൈൻ ലീവിറ്റ് അറിയിച്ചു. ഔദ്യോഗിക കരാറിലെത്തിയിട്ടില്ലെങ്കിലും നയതന്ത്ര ചർച്ചകൾ ഫലപ്രദമാണെന്ന് ലീവിറ്റ് വ്യക്തമാക്കി. വെടിനിർത്തൽ നീട്ടണമെന്ന യുഎസിന്റെ അഭ്യർഥനയെന്ന റിപ്പോർട്ടുകളും അവർ തള്ളിക്കളഞ്ഞു. ഇതിനിടെ ചർച്ചകൾക്ക് മുന്നോടിയായി പാക് സൈനിക മേധാവി അസിം മുനീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇറാനിലെത്തി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് പാക് പ്രതിനിധികളെ സ്വീകരിച്ചത്. അതേസമയം, ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലും ഹോർമുസ് കടലിടുക്കിൽ ഇറാൻ നിലപാട് കടുപ്പിച്ചു. ...
റഷ്യ-ഇറാൻ എണ്ണ ഇളവുകൾ നീട്ടില്ല; യുഎസ് തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടി
World

റഷ്യ-ഇറാൻ എണ്ണ ഇളവുകൾ നീട്ടില്ല; യുഎസ് തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടി

വാഷിങ്ടൺ: ഇറാനും റഷ്യയും നിന്നുള്ള അസംസ്‌കൃത എണ്ണ വാങ്ങുന്നതിനായി വിവിധ രാജ്യങ്ങൾക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിനായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രിൽ 11-ന് അവസാനിച്ചെന്നും ഇറാനിയൻ എണ്ണയ്ക്കുള്ള ഇളവ് ഏപ്രിൽ 19-ഓടെ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിൽ ഒരാളായ ഇന്ത്യയ്ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയായേക്കും. ആഗോള എണ്ണവില നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുൻപ് യുഎസ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ പ്രത്യേക അനുമതി നൽകിയിരുന്നത്. എന്നാൽ ഈ ഇളവ് നീട്ടണമെന്ന ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ ആവശ്യം യുഎസ് നിരസിച്ചു. മാർച്ച് 5 മുതൽ 30 ദിവസത്തേക്ക് റഷ്യൻ അസംസ്‌കൃത എണ്ണയും പെട്രോളിയം ഉൽപ്പന്ന...
നിതിൻ രാജ് മരണം: ഡോ. കെ. റാം പുറത്താക്കാൻ തീരുമാനം; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ നടപടി
Kerala News

നിതിൻ രാജ് മരണം: ഡോ. കെ. റാം പുറത്താക്കാൻ തീരുമാനം; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ നടപടി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ. റാമിനെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനംെടുത്തു. റാമിനെ പുറത്താക്കുമെന്ന് വിദ്യാർഥികൾക്ക് മാനേജ്‌മെന്റ് ഉറപ്പ് നൽകിയിട്ടുണ്ട്. മറ്റു ആവശ്യങ്ങളിൽ ചർച്ച തുടരുകയാണ്. കോളേജിലെ അധ്യാപകനും ഓറൽ പത്തോളജി വിഭാഗം മേധാവിയുമായിരുന്ന ഡോ. കെ. റാമിനെതിരെ നിതിൻ്റെ മരണത്തിന് മുൻപും നിരവധി പരാതികളുണ്ടായിരുന്നു. മരണത്തിന് പിന്നാലെ കൂടുതൽ വിദ്യാർഥികൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് സ്ഥിരമായി പുറത്താക്കാനുള്ള തീരുമാനം എടുത്തത്. കഴിഞ്ഞ ദിവസം ചേർന്ന മാനേജ്‌മെന്റ് യോഗത്തിൽ തന്നെ ഈ തീരുമാനം ഉണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഡോ. റാം പ്രതിയാണ്. ആത്മഹത്യ പ്രേരണയും പട്ടികജാതി-പട്ടികവർഗ അതിക...
“കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്”; വികസനം തുടരുമെന്ന് പിണറായി വിജയൻ
Kerala News

“കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്”; വികസനം തുടരുമെന്ന് പിണറായി വിജയൻ

കണ്ണൂർ: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിർണയിക്കുന്നതാണെന്നും സംസ്ഥാനത്ത് ആരംഭിച്ച വികസന പദ്ധതികൾ തുടരണമെന്നുള്ള ജനവിധിയാണിതെന്നും മുഖ്യമന്ത്രി പിണറായി. 17-ാം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിന് പുരോഗതി വേണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും എൽഡിഎഫിന് മാത്രമേ കേരളത്തെ വികസനപാതയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസമുള്ളവരിൽ പലരും പോലും എൽഡിഎഫ് അധികാരത്തിൽ തുടരണമെന്ന നിലപാടിലാണ് എന്നുമദ്ദേഹം പറഞ്ഞു. അധികാരത്തിൽ ഉണ്ടായിരുന്നവർ തന്നെ വികസന സാധ്യതകൾ തള്ളിക്കളഞ്ഞ കാലഘട്ടം ജനങ്ങൾ നേരത്തെ കണ്ടതാണെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധികൾ മറികടന്ന് മുന്നേറിയ ഭരണമാണ് ഉണ്ട...
കേരളം വിധിയെഴുതി; 77.97% പോളിങ്, ചിലയിടങ്ങളിൽ സംഘർഷവും ആരോപണങ്ങളും
Election

കേരളം വിധിയെഴുതി; 77.97% പോളിങ്, ചിലയിടങ്ങളിൽ സംഘർഷവും ആരോപണങ്ങളും

തിരുവനന്തപുരം: നാല് ആഴ്ച നീണ്ട പ്രചാരണങ്ങളുടെയും കടുത്ത ആരോപണ-പ്രതിയാരോപണങ്ങളുടെയും പിന്നാലെ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതി. കനത്ത ചൂടിനെയും അവഗണിച്ച് വോട്ടർമാർ ബൂത്തിലേക്ക് ഒഴുകിയതോടെ സംസ്ഥാനത്ത് മികച്ച പോളിങ് രേഖപ്പെടുത്തി. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 77.97 ശതമാനമാണ് പോളിങ്. അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ ഇത് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. 2021ലെ തിരഞ്ഞെടുപ്പിനെക്കാൾ ഉയർന്ന പോളിങ്ങാണിത്.വോട്ടെടുപ്പ് വൈകിട്ട് ആറുമണി വരെ നിശ്ചയിച്ചിരുന്നെങ്കിലും പല ബൂത്തുകളിലും അവസാന നിമിഷം വരെ നീണ്ട നിര തുടരുകയായിരുന്നു. ജില്ലകളിൽ എറണാകുളത്തും കോഴിക്കോടും 80 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ട ജില്ലയിലാണ് — 70.38 ശതമാനം.വോട്ടർ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനത്തിൽ സ്വാഭാവികമായ വർധനയുണ്ടായതായാണ് വിലയിരുത്തൽ. ഇനി ...