ആലപ്പുഴ: കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വാശിയും സമ്പത്തും ഇറക്കിയുള്ള മത്സരമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിൽ തന്നെ മൂന്ന് നാല് പേർ മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. “ജനിക്കാനിരിക്കുന്ന കുഞ്ഞിന് മുൻകൂട്ടി പേര് ഇടേണ്ട കാര്യമില്ല. വിജയിക്കുന്ന എല്ലാ എംഎൽഎമാർക്കും മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ട്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴ മണ്ഡലത്തിൽ പി.പി. ചിത്തരഞ്ജൻ മികച്ച വിജയം നേടുമെന്ന് വെള്ളാപ്പള്ളി പ്രവചിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ വോട്ട് ശതമാനം എൻഡിഎ നേടുമെന്നും, എന്നാൽ അക്കൗണ്ട് തുറക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ ഇപ്പോൾ സാധിക്കില്ലെന്നും, ഫലങ്ങൾ വന്നതിന് ശേഷം കൂടുതൽ കാര്യങ്ങൾ പറയുന്നതാണ് ഉചിതമെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
