വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയ്ക്ക് സമ്പൂർണ വിജയമെന്ന് അവകാശവാദവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിൽ ഇറാൻ തകർന്നടിഞ്ഞുവെന്നും രാജ്യത്തിന്റെ മിസൈൽ ശേഖരവും നാവിക-വ്യോമ സേനാ വിഭാഗങ്ങളും തകർത്തുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ഇറാനിൽ ലക്ഷ്യത്തിനരികിലെത്തി വിജയിച്ച സാഹചര്യത്തിൽ ആഘോഷങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിൽ പങ്കെടുത്ത അമേരിക്കൻ സൈനികരെ ട്രംപ് അഭിനന്ദിക്കുകയും, യുദ്ധം എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞു. യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെനിസ്വേലയിൽ സൈനിക നീക്കങ്ങളിൽ പങ്കെടുത്ത സേനാംഗങ്ങൾക്കും ട്രംപ് പ്രശംസ അറിയിച്ചു. കൂടാതെ, ആർട്ടെമിസ്-2 ദൗത്യവുമായി ബന്ധപ്പെട്ട് നാസയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
Related posts:
- അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നോബൽ പ്രൈസിന് ശിപാർശ ചെയ്ത് പാകിസ്താൻ
- ഓപറേഷന് സിന്ദൂര്‍; അഞ്ച് വിമാനങ്ങള്‍ തകർത്തു, അവകാശ വാദങ്ങളുമായി വ്യോമ സേനാ മേധാവി
- യുഎഇയിലെ ആമസോൺ ഡാറ്റാ സെൻ്ററിന് നേരെ ആക്രമണം; പ്രവർത്തനം നിർത്തിവച്ചു
- ഇറാൻ രഹസ്യാന്വേഷണ മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി
