BREAKING NEWS


പെസഹാ വ്യാഴം ഇന്ന്; ഭക്തിനിർഭര ചടങ്ങുകളോടെ ആചരിച്ച് ക്രൈസ്തവ വിശ്വാസികൾ

By Nagaram Network
images 8

കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ പെസഹാ വ്യാഴം ആചരിക്കുന്നു. വിശുദ്ധ വാരത്തിലെ പ്രധാന ദിനങ്ങളിലൊന്നായ ഈ ദിവസം, യേശുക്രിസ്തു ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യ അത്താഴത്തിന്റെ സ്മരണയാണ് വിശ്വാസികൾ പുതുക്കുന്നത്.

യേശുക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ സന്ദേശം നൽകിയതിന്റെ ഭാഗമായി ദേവാലയങ്ങളിൽ ഇന്ന് പാദക്ഷാളന ശുശ്രൂഷ നടക്കും. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക കുർബാനകളും ആരാധനകളും നടക്കും. വിശുദ്ധ വാരത്തിന്റെ ഭാഗമായി നാളെ ദുഃഖവെള്ളി ആചരിക്കും.

‘കടന്നുപോകൽ’ എന്ന അർത്ഥമുള്ള പെസഹാ, യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മപ്പെടുത്തലാണ്. രാവിലെ കുർബാനയ്ക്ക് ശേഷം വൈകുന്നേരം വരെ ദേവാലയങ്ങളിൽ പ്രത്യേക ആരാധന തുടരും. രാത്രി വീടുകളിൽ അപ്പം മുറിക്കൽ ശുശ്രൂഷയും പെസഹാ വിരുന്നും നടക്കും. കുടുംബത്തിലെ മുതിർന്ന അംഗമാണ് പെസഹാ അപ്പം വിതരണം ചെയ്യുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *