BREAKING NEWS


രഞ്ജിത്തിനെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കെതിരെ കേസ് എടുക്കും; അതിക്രമം നടന്ന കാരവാന്‍ തിരിച്ചറിഞ്ഞു

By Nagaram Network
download 72

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിൽ നിന്ന് രക്ഷപെടാൻ സംവിധായകൻ രഞ്ജിത്ത് ശ്രമിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. നടൻ ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടർ ശാലിനിയെയും ചോദ്യം ചെയ്യാനാണ് തീരുമാനം. രഞ്ജിത്തിന് രക്ഷപെടാൻ ഇവരുടെ സഹായം ലഭിച്ചെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്.

ഇത് സ്ഥിരീകരിക്കപ്പെട്ടാൽ രഞ്ജിത്തിനെ രക്ഷപെടാൻ സഹായിച്ചവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതോടൊപ്പം ‘ഒളിവിൽ കഴിയാൻ സഹായം നൽകൽ’ എന്ന വകുപ്പ് കൂടി ചുമത്തുമെന്നും വ്യക്തമാക്കി.

സംഭവം നടന്ന കാരവാനും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഷൂട്ടിങ് ലൊക്കേഷനിൽ ലൈംഗികാതിക്രമ വിവരം മറച്ചുവയ്ക്കാൻ ശ്രമം നടന്നോയെന്നതിലും വിശദമായ അന്വേഷണം നടക്കും.

സിനിമാ സെറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ് പരാതി ലഭിച്ചത്. പരാതിക്കാരിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ ലൈംഗികാതിക്രമ കേസാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *