BREAKING NEWS


Author: Nagaram Network

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തു: ഹരിയാനയിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാർ സസ്പെൻഡ്
National

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തു: ഹരിയാനയിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാർ സസ്പെൻഡ്

  ഹരിയാന: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതിനായി അഞ്ച് കോൺഗ്രസ് എംഎൽഎമാരെ പാർട്ടി സസ്പെൻഡ് ചെയ്തു. ഷെല്ലി ചൗധരി, ജർനെയ്ൽ സിങ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഇസ്രെയ്ൽ, രെനു ബാല എന്നിവർക്കെതിരെയാണ് നടപടി. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായ കരംവീർ സിങ് ബൗധിനെതിരായി വോട്ട് ചെയ്തതിനെ അച്ചടക്ക ലംഘനമായി വിലയിരുത്തിയാണ് നടപടി. സ്റ്റേറ്റ് ഡിസിപ്ലിനറി കമ്മിറ്റിയുടെയും എഐസിസിയുടെയും ശുപാർശ പ്രകാരമാണ് സസ്പെൻഷൻ നടപ്പാക്കിയത്. മുൻപ് ഔദ്യോഗിക സ്ഥാനാർഥിക്ക് വോട്ട് ചെയ്യാത്തതിനെ തുടർന്ന് അഞ്ച് എംഎൽഎമാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ധരംപാൽ മാലിക്കിന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി ഇവരുടെ വിശദീകരണം പരിശോധിച്ചതിന് ശേഷമാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്....
കെഎസ്ഇബി ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി; പാറശാല താലൂക്ക് ആശുപത്രിക്കെതിരെ കേസ്
Kerala News

കെഎസ്ഇബി ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി; പാറശാല താലൂക്ക് ആശുപത്രിക്കെതിരെ കേസ്

തിരുവനന്തപുരം: കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അമ്പൂരി സ്വദേശി സന്തോഷ് കുമാർ ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതിയിൽ കേസ്. സഹപ്രവർത്തകർ പരാതി നൽകിയതിന് പിന്നാലെയാണ് പൊലീസ് പാറശാല താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്തത്. ജോലിക്കിടെ കുഴഞ്ഞുവീണ സന്തോഷിനെ സഹപ്രവര്‍ത്തകർ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അടിയന്തരമായി ചികിത്സ നല്‍കിയില്ലെന്നും ഓക്‌സിജൻ സിലിണ്ടർ പ്രവർത്തിപ്പിക്കാൻ ജീവനക്കാർക്ക് അറിയില്ലായിരുന്നുവെന്നും സഹപ്രവർത്തകർ ആരോപിച്ചു. കാഷ്വാലിറ്റിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്‌സുമാരോ ഉണ്ടായിരുന്നില്ല. അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. അതേസമയം, കൃത്യമായ ചികിത്സ ഉറപ്പുവരുത്തിയെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ...
സഞ്ജയ് ലീല ബൻസാലിയുടെ ‘ലവ് & വാർ’; ജനുവരി 21ന് തിയറ്ററുകളിൽ
Entertainment News

സഞ്ജയ് ലീല ബൻസാലിയുടെ ‘ലവ് & വാർ’; ജനുവരി 21ന് തിയറ്ററുകളിൽ

  മുംബൈ: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം ‘ലവ് & വാർ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം അടുത്ത വർഷം ജനുവരി 21ന് തിയറ്ററുകളിൽ എത്തും. മുൻപ് മൂന്ന് തവണ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചിരുന്നു. ആദ്യം 2025 ക്രിസ്മസിനാണ് റിലീസ് നിശ്ചയിച്ചിരുന്നത്. പിന്നീട് 2026 മാർച്ച് 20ലേക്കും തുടർന്ന് ഓഗസ്റ്റ് 14ലേക്കും മാറ്റിയെങ്കിലും അവസാനമായി ജനുവരി 21നാണ് റിലീസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം പുറത്തുവന്ന അണിയറ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഫൈറ്റർ ജെറ്റിന് സമീപം വ്യോമസേനാ യൂണിഫോമിൽ നിൽക്കുന്ന രൺബീർ കപൂറിന്റെയും വിക്കി കൗശലിന്റെയും ലുക്ക് ഏറെ ചർച്ചയായിരുന്നു....
ഇസ്രയേൽ–ലെബനൻ സംഘർഷം: 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്
World

ഇസ്രയേൽ–ലെബനൻ സംഘർഷം: 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

  വാഷിങ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. യുഎസിന്റെ മധ്യസ്ഥതയിൽ വാഷിങ്ടണിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ചർച്ചയിൽ ഇസ്രയേൽ പ്രധാനമന്ത്രിയും ലെബനൻ പ്രസിഡന്റും പങ്കെടുത്തു. ഇരു നേതാക്കളെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതായും ട്രംപ് അറിയിച്ചു. തന്റെ നേതൃത്വത്തിൽ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണിതെന്ന അവകാശവാദവും ട്രംപ് ഉന്നയിച്ചു. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ശക്തമായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നതാണ് ലെബനന്റെ പ്രധാന ആവശ്യം. അതേസമയം, ഹിസ്ബുള്ളയുടെ ആക്രമണങ്ങൾക്ക് മറുപടിയായാണ് സൈനിക നടപടി തുടരുന്നതെന്ന് ഇസ്രയേൽ നിലപാട് വ്യക്തമാക്കുന്നു. ഹിസ്ബുള്ളയുടെ വിശദീകരണപ്രകാരം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയത...
ഇരട്ട പൗരത്വ വിവാദം:രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാൻ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശം
National

ഇരട്ട പൗരത്വ വിവാദം:രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാൻ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശം

ഡൽഹി: ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട വിവാദത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കുന്നതിനായി അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി നിർദേശിച്ചു. യുപി പൊലീസോ കേന്ദ്ര ഏജൻസിയോ വിഷയത്തിൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കണമെന്നാണ് കോടതി നിർദ്ദേശം. ഭാരതീയ ന്യായ സംഹിത, ഔദ്യോഗിക രഹസ്യ നിയമം, വിദേശി നിയമം, പാസ്‌പോർട്ട് നിയമം എന്നിവയിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. ബിജെപി പ്രവർത്തകനായ എസ്. വിഘ്‌നേഷ് ശിശിറിന്റെ ഹർജിയിലാണ് കോടതി ഇടപെടൽ. രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി കീഴ്‌ക്കോടതി നേരത്തെ തള്ളിയിരുന്നു. റായ്ബറേലിയിലെ പ്രത്യേക കോടതിയിലായിരുന്നു ആദ്യം പരാതി നൽകിയിരുന്നത്. തുടർന്ന് കേസ് ലഖ്‌നൗവിലേക്ക് മാറ്റിയ ഹൈക്കോടതി, എഫ്‌ഐആർ രജിസ്റ്റർ ചെ...
താത്കാലിക വെടിനിര്‍ത്തല്‍ നിരസിച്ച് ഇറാന്‍
World

താത്കാലിക വെടിനിര്‍ത്തല്‍ നിരസിച്ച് ഇറാന്‍

ടെഹ്റാന്‍: താത്കാലിക വെടിനിര്‍ത്തല്‍ കരാറുകള്‍ അംഗീകരിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ വിദേശകാര്യ സഹമന്ത്രി സയീദ് ഖത്തീബ്‌സാദെ അൻ്റാലിയ ഡിപ്ലോമസി ഫോറത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. താല്‍ക്കാലിക വെടിനിര്‍ത്തലുകള്‍ സംഘര്‍ഷങ്ങളെ പൂര്‍ണമായി അവസാനിപ്പിക്കില്ലെന്നും, മേഖലയിലുടനീളം യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുന്ന സമ്പൂര്‍ണ കരാറാണ് ഇറാന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ‘ലെബനന്‍ മുതല്‍ ചെങ്കടല്‍ വരെ’ നീളുന്ന എല്ലാ സംഘര്‍ഷ മേഖലകളും ഉള്‍പ്പെടുന്ന സമഗ്ര വെടിനിര്‍ത്തല്‍ കരാറാണ് ആവശ്യപ്പെടുന്നതെന്നും, ഇതാണ് ഇറാന്റെ ‘റെഡ് ലൈന്‍’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെക്കുറിച്ചും ഖത്തീബ്‌സാദെ പ്രതികരിച്ചു. ചരിത്രപരമായി തുറന്ന ജലപാതയായ ഹോര്‍മുസ് കടലിടുക്ക് എല്ലാ രാജ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്നും, മേഖലയിലെ അസ്ഥിരതയ്ക...
ഉദയകുമാർ ഉരുട്ടിക്കൊല കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതി നോട്ടീസ്
Kerala News

ഉദയകുമാർ ഉരുട്ടിക്കൊല കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിര്‍കക്ഷികൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരായ ജിതകുമാർ കെ, ടി. അജിത് കുമാർ, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നീ നാലുപേരെയാണ് ഹൈക്കോടതി തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്. ഉദയകുമാറിന്റെ മരണം ക്രൂരമായ കസ്റ്റഡി പീഡനഫലമാണെന്ന് സിബിഐ സുപ്രീം കോടതിയിൽ വാദിച്ചു. 2005 സെപ്തംബർ 27ന് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് ഫോർട്ട് സി.ഐ ഇ.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചത്. കേസിൽ, ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മർദ്ദിക്കുകയും ഉരുട്ടുകയും ചെയ്താണ് ഉദയകുമാറിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ആരോപണം. ജിതകുമാ...
ചാലക്കുടി പാലം ആറുദിവസം അടയ്ക്കും; ഗതാഗത ക്രമീകരണവുമായി പൊലീസ്
Kerala News

ചാലക്കുടി പാലം ആറുദിവസം അടയ്ക്കും; ഗതാഗത ക്രമീകരണവുമായി പൊലീസ്

തൃശൂർ: ദേശീയപാത 544ന് കുറുകെയുള്ള ചാലക്കുടി പഴയ പാലം നാളെ മുതൽ ആറുദിവസത്തേക്ക് അടയ്ക്കും. മുരിങ്ങൂർ–കൊരട്ടി–ചിറങ്ങര അടിപ്പാതയുടെ അറ്റകുറ്റപ്പണികളും ഭാരപരിശോധനയും നടത്തുന്നതിനായാണ് നടപടി. ഇതിനെ തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഗതാഗത തിരക്ക് നിയന്ത്രിക്കാൻ തൃശൂർ റൂറൽ പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തിക്കുകയും ഹൈവേ പൊലീസിന്റെ പ്രത്യേക നിരീക്ഷണവും ഉണ്ടായിരിക്കും. പാലം അടയ്ക്കുന്നതിനെ കുറിച്ച് നേരത്തെ ആലോചന ഉണ്ടായിരുന്നെങ്കിലും ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാൾ നടക്കുന്നതിനാൽ നടപടി മാറ്റിവെച്ചിരുന്നു. 1966 ഡിസംബർ 16നാണ് ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലത്തിന്റെ നിർമാണം ആരംഭിച്ചത്....
പൊലീസ് സംരക്ഷണം വേണം; മുഖ്യമന്ത്രിയ്ക്കും കമ്മീഷണർക്കും പരാതി നൽകി കുംഭമേള വൈറല്‍ താരം
Business

പൊലീസ് സംരക്ഷണം വേണം; മുഖ്യമന്ത്രിയ്ക്കും കമ്മീഷണർക്കും പരാതി നൽകി കുംഭമേള വൈറല്‍ താരം

കൊച്ചി: പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കമീഷണർക്കും പരാതി നൽകി വിവാഹിതയായ കുംഭമേള വൈറല്‍ താരം. വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അന്വേഷിക്കുന്നതിനായി മധ്യപ്രദേശ് പൊലീസ് കേരളത്തിൽ വന്നതിന് പിന്നാലെയാണ് പരാതി നൽകിയിരിക്കുന്നത്. കേരളത്തിൽ വെച്ച് നടത്തിയ പെണ്‍കുട്ടിയുടെ വിവാഹം ചർച്ചയാവുകയും പെൺക്കുട്ടിയുടെ പ്രായം18 ന് താഴെയാണെന്ന് ചൂണ്ടികാട്ടി ഉത്തർപ്രദേശ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ ഭർത്താവിനെതിരെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. വിവാഹവുമായി ബന്ധപ്പെട്ട് ഇതിനകം കേരള പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ അന്വേഷണത്തിന്റെ ഭാഗമായാണ് മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയത്.കുംഭമേളയ്ക്കിടെ വൈറലായ പെൺകുട്ടിയും  ഫർമാൻ ഖാനും മാർച്ച് പതിനൊന്നിനാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത...
എസ്എസ്എൽസി, ഹയർ സെക്കണ്ടറി ഫലപ്രഖ്യാപന തീയതിയിൽ മാറ്റം; അവധിക്കാലത്ത് ട്യൂഷൻ അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻ കുട്ടി
Education

എസ്എസ്എൽസി, ഹയർ സെക്കണ്ടറി ഫലപ്രഖ്യാപന തീയതിയിൽ മാറ്റം; അവധിക്കാലത്ത് ട്യൂഷൻ അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻ കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷാഫലങ്ങളുടെ പ്രസിദ്ധീകരണ തീയതിയിൽ മാറ്റം പ്രഖ്യാപിച്ചു. മേയ് മൂന്നാം വാരത്തിൽ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മേയ് 22ന് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്ന ഹയർ സെക്കണ്ടറി ഫലം മേയ് 25ലേക്ക് മാറ്റിയിട്ടുണ്ട്.ഈ വർഷം 4,17,497 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. യുഎഇയിലെ പരീക്ഷകൾ റദ്ദാക്കിയതിനാൽ ദുബായിലെ 633 പേർക്ക് പരീക്ഷ എഴുതാനായില്ല. ഇവർക്ക് മോഡൽ പരീക്ഷയും ഗ്രേസ് മാർക്കും അടിസ്ഥാനമാക്കി മാർക്ക് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.ഹയർസെക്കണ്ടറി ഫലം ഒന്നാം വർഷ തിയറി മാർക്ക്, തുടർ മൂല്യനിർണയം, പ്രാക്ടിക്കൽ മാർക്ക് എന്നിവ ചേർത്താണ് പ്രസിദ്ധീകരിക്കുക. ഫലത്തിൽ തൃപ്തരല്ലാത്തവർക്ക് സേ, ഇംപ്രൂവ്മെൻറ് പരീക്ഷകൾ എഴുതാൻ അവസരം ഉണ്ടായിരിക്കും. തെരഞ്ഞെടുപ്പും അവധിയും കാരണം മൂല്യനിർണയം വൈകിയത...