BREAKING NEWS


Author: Nagaram Network

അനാവശ്യ ചലനങ്ങൾ ഒഴിവാക്കണം , മൊബൈൽ ഫോൺ സൈലൻ്റാക്കണം; ഗവർണറെ വരവേൽക്കാൻ മാർഗനിർദേശവുമായി കാലടി സർവകലാശാല
Kerala News

അനാവശ്യ ചലനങ്ങൾ ഒഴിവാക്കണം , മൊബൈൽ ഫോൺ സൈലൻ്റാക്കണം; ഗവർണറെ വരവേൽക്കാൻ മാർഗനിർദേശവുമായി കാലടി സർവകലാശാല

  കൊച്ചി:ഗവർണർ രാജേന്ദ്ര അർലേക്കറെ സ്വീകരിക്കാൻ മാർഗനിർദേശവുമായി കാലടി സർവകലാശാല. ശ്രീ ശങ്കര ജയന്തിയുടെ ഭാഗമായി 21ന് രാവിലെയാണ് ഗവർണർ എത്തുന്നത്. ജീവനക്കാർ മൊബൈൽ ഫോൺ നിശ്ശബ്ദ നിലയിൽ സൂക്ഷിക്കണമെന്നും അനാവശ്യ ചലനങ്ങൾ ഒഴിവാക്കണമെന്നും പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. ഗവർണർ എത്തുന്നതുമുതൽ മടങ്ങി പോകുന്നത് വരെ ആരും ഹാൾ വിട്ട് പുറത്തുപോകാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ വേദിയിലേക്ക് എത്തുമ്പോൾ എല്ലാവരും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കണം. പ്രസംഗം നടക്കുന്ന മുഴുവൻ സമയവും ഹാളിൽ പൂർണമായ ശാന്തത പാലിക്കണം. അനാവശ്യ ആംഗ്യങ്ങൾ, സംസാരങ്ങൾ, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഒഴിവാക്കണമെന്നും നിർദേശം. അനുമതി നൽകിയ വ്യക്തികൾക്ക് മാത്രമേ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ അനുവാദമുണ്ടാകൂ. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. അനധികൃതമായി വേദിയിലേക്കോ ഗവർണറുടെ സമീപത്തേക്കോ പ്...
ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവരില്‍ നാല് പേര്‍ക്ക് ശ്വാസതടസം; ഒരാള്‍ മരിച്ചു
Kerala News

ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവരില്‍ നാല് പേര്‍ക്ക് ശ്വാസതടസം; ഒരാള്‍ മരിച്ചു

കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധനത്തിന് പോയവരില്‍ ശ്വാസതടസം നേരിട്ടതില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്. ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാര്‍ക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഷഹബേദ് അടക്കം നാല് പേര്‍ക്കായിരുന്നു ശ്വാസം തടസ്സം അനുഭവപ്പെട്ടത്. നാല് പേരും കുഴഞ്ഞു വീഴുകയായിരുന്നു. 12 പേരാണ് ആകെ ബോട്ടില്‍ ഉണ്ടായിരുന്നത്. എഞ്ചിന്‍ റൂമില്‍ വെള്ളം കയറിയതിന്റെ കാരണം നോക്കാന്‍ പോയപ്പോള്‍ ആണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. 10 നോട്ടിക്കല്‍ മൈല്‍ അകലവെച്ചാണ് ബോട്ടില്‍ വെള്ളം കയറിയത്....
വയനാട്ടിൽ വ്യാജ അരിഷ്ടം കുടിച്ച് യുവാവ് മരിച്ചു
Kerala News

വയനാട്ടിൽ വ്യാജ അരിഷ്ടം കുടിച്ച് യുവാവ് മരിച്ചു

വയനാട്: വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി. പനമരം ചേര്യംകൊല്ലി കല്ലുമൊട്ടൻകുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്. ‘ധാത്ര്യാരിഷ്ടം’ എന്ന പേരിൽ ലഹരി കലർന്ന അരിഷ്ടം വിറ്റിരുന്ന ചേര്യംകൊല്ലിയിലെ ശ്രീ വിനായക ഫാർമസ്യൂട്ടിക്കൽസ് എന്ന കട പൊലീസ് ഇടപെട്ട് അടപ്പിച്ചു. പ്രസാദ് അമിതമായി അരിഷ്ടം കുടിച്ചതിനാൽ ഛർദിക്കുകയും ആരോഗ്യം മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചയാണ് യുവാവിൻ്റെ മരണം സ്ഥിരീകരിച്ചത്. ഉന്നതിയിലെ പകുതിയോളം ആൾക്കാരം ഈ അരിഷ്ടം ഉപയോഗിക്കുന്നവരാണ് എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ബീവറേജിൽ പോകുന്നത് ഒഴിവാക്കിയാണ് ഇവർ അരിഷ്ടം വാങ്ങി കുടിക്കുന്നത്. 50 രൂപയ്ക്കും 100 രൂപയ്ക്കുമെല്ലാം അരിഷ്ടം ലഭ്യമായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടി....
കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ്; മുന്നറിയിപ്പുമായി കെഎസ്ഇബി
Kerala News

കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ്; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ് തകർത്ത് ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും ഉയർന്ന നിലയിൽ എത്തി; 6013 മെഗാവാട്ടായിരുന്നു രേഖപ്പെടുത്തിയത്. 2024 മെയ് മാസത്തിൽ രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റെന്ന പഴയ റെക്കോർഡാണ് ഇതോടെ മറികടന്നത്. ഏപ്രിൽ 15ന് 112.52 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് കടന്നാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരാമെന്ന് കെഎസ്ഇബി വ്യക്തമാക്കി. നിലവിൽ ഔദ്യോഗിക നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെങ്കിലും വൈകുന്നേരം ആറു മുതൽ പത്ത് വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകില്ലെന്നും പവർകട്ട് വരില്ലെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉറപ്പ് നൽകി. ആവശ്യമായാൽ പുറത്തുനി...
കർണാടകയിലെ കൃഷിയിടത്തിൽ അടിമവേല; ഒരു മലയാളിയടക്കം 18 പേരെ രക്ഷപ്പെടുത്തി
National

കർണാടകയിലെ കൃഷിയിടത്തിൽ അടിമവേല; ഒരു മലയാളിയടക്കം 18 പേരെ രക്ഷപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ കൃഷിയിടത്തിൽ അടിമവേല നടത്തിയതായി പരാതി. ഒരു മലയാളിയുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പൊലീസ്, റവന്യൂ വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധനയിൽ രക്ഷപ്പെടുത്തി. പുത്തിഗ സ്വദേശിയായ ഉദയനാണ് രക്ഷപ്പെടുത്തിയ മലയാളി. തൊഴിലാളികളിൽ ഒരാളുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ഒരു വർഷത്തിലേറെയായി ശമ്പളം നൽകാതെ ജോലി ചെയ്യിപ്പിച്ചിരുന്നുവെന്ന് ഉദയൻ പറഞ്ഞു. ചിലർ മൂന്ന് മുതൽ നാല് വർഷം വരെ ഇവിടെ ജോലി ചെയ്തിട്ടും ശമ്പളം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 18 പേരും ഒരേ ഷെഡിലാണ് താമസിച്ചിരുന്നത്. രാവിലെ ഭക്ഷണം നൽകിയാൽ വൈകുന്നേരം മാത്രമേ വീണ്ടും ഭക്ഷണം ലഭിച്ചിരുന്നുള്ളൂ. മൊബൈൽ ഫോണുകൾ പിടിച്ചുവെച്ചതിനാൽ പുറത്തുള്ളവരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നും തൊഴിലാളികൾ പറഞ്ഞു. പ്രതിദിനം രാവിലെ ഷെഡിൽ നിന്ന് തൊഴിലാളികളെ കൂട്ടിക്കൊ...
സംസ്ഥാനത്ത് മിൽമ പാൽ വില വർധനയ്ക്ക് സാധ്യത; ആവശ്യം ശക്തമാക്കി യൂണിയൻ ഭാരവാഹികൾ
Kerala News

സംസ്ഥാനത്ത് മിൽമ പാൽ വില വർധനയ്ക്ക് സാധ്യത; ആവശ്യം ശക്തമാക്കി യൂണിയൻ ഭാരവാഹികൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് മിൽമ പാൽവില വർധിപ്പിക്കാൻ സാധ്യത. വില വർധന ആവശ്യപ്പെട്ടുള്ള ബോർഡിന്റെ ശുപാർശയ്ക്ക് സർക്കാരിന്റെ അന്തിമ തീരുമാനം വേണ്ടിവരും. അതേസമയം, പാൽവില ഉയർത്തണമെന്നാവശ്യപ്പെട്ട് എറണാകുളം മേഖല യൂണിയൻ ഭാരവാഹികൾ മിൽമ ഭവനിലെത്തി പ്രതിഷേധിച്ചു. മാസങ്ങൾക്ക് മുമ്പ് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന വില വർധനയാണ് തെരഞ്ഞെടുപ്പുകൾ മൂലം വൈകിയതെന്നാണ് ഇവരുടെ ആരോപണം. കഴിഞ്ഞ ബോർഡ് യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ ഉടൻ നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. മൂന്ന് വർഷമായി പാൽവിലയിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ വർധന അനിവാര്യമാണെന്ന് ബോർഡ് വ്യക്തമാക്കുന്നു. എന്നാൽ സർക്കാരുമായി ധാരണയില്ലാതെ വില വർധിപ്പിക്കില്ലെന്ന നിലപാടിലാണ് മിൽമ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാനും നീക്കമുണ്ട്. ഈ മാസം 29ന് ചേരുന്ന...
“ഏഴ് മണിക്കൂറിൽ ഏഴ് അവകാശവാദങ്ങൾ, എല്ലാം തെറ്റ്”: ട്രംപിനെതിരെ ഇറാൻ
World

“ഏഴ് മണിക്കൂറിൽ ഏഴ് അവകാശവാദങ്ങൾ, എല്ലാം തെറ്റ്”: ട്രംപിനെതിരെ ഇറാൻ

ടെഹ്‌റാന്‍: ഹോർമുസ് കടലിടുക്ക് തുറന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അവകാശവാദങ്ങൾ തള്ളി ഇറാൻ പാർലമെന്റ് സ്പീക്കർ  മുഹമ്മദ് ബാഗെര്‍ ഗാലിബാഫ്. യുഎസിന്റെ സൈനിക ഉപരോധം തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് അടഞ്ഞ നിലയിൽ തുടരുമെന്നും ഇറാൻ വ്യക്തമാക്കി. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചെങ്കിലും അവയെല്ലാം തെറ്റാണെന്ന് ഗാലിബാഫ് വിമർശിച്ചു. ഹോർമുസ് കടലിടുക്ക് ഇനി ഒരിക്കലും അടയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചുവെന്ന യുഎസിന്റെ അവകാശവാദത്തെയാണ് അദ്ദേഹം തള്ളിയത്. കടലിടുക്ക് തുറക്കണമോ വേണ്ടയോ എന്നത് ഇറാന്റെ തീരുമാനമാണെന്നും, അത് സാമൂഹ്യമാധ്യമങ്ങളിലൂടെയോ പുറത്തുനിന്നുള്ള സമ്മർദത്തിലൂടെയോ നിർണ്ണയിക്കപ്പെടില്ലെന്നും ഗാലിബാഫ് വ്യക്തമാക്കി. കടലിടുക്ക് തുറക്കാത്ത പക്ഷം ബോംബാക്രമണം നടത്തുമെന്ന ട്രംപിന്റെ ഭീഷണിയും അദ്ദേഹം വിമർശിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം...
ഹോർമുസിൽ വെടിവയ്പ്പ്; ഐആർജിസി വെടിയുതിർത്തത് ഇന്ത്യൻ കപ്പലിന് നേരെയെന്ന് റിപ്പോർട്ട്
World

ഹോർമുസിൽ വെടിവയ്പ്പ്; ഐആർജിസി വെടിയുതിർത്തത് ഇന്ത്യൻ കപ്പലിന് നേരെയെന്ന് റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ വെടിവയ്പ് നടന്നതായി റിപ്പോർട്ട്. ഐആർജിസി ബോട്ടുകളിൽ നിന്ന് ടാങ്കറിന് നേരെ വെടിയുതിർന്നതായാണ് യുകെ മാരിറ്റൈം ഏജൻസി അറിയിച്ചത്. ഇന്ത്യൻ കണ്ടെയ്നർ കപ്പലായ ‘ജഗ് അർണവ്’ ലക്ഷ്യമിട്ടാണ് വെടിവയ്പ് ഉണ്ടായതെന്നാണ് സൂചന. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് വിവരം. ഇന്ത്യയുടെ ഡ്രൈ ബൾക്ക് കാരിയർ കപ്പലായ ‘ജഗ് അർണവ്’ യാത്ര തുടരുന്നതിനിടെ ആക്രമണം നേരിട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം 20 ലക്ഷം ബാരൽ ഇറാഖി ക്രൂഡ് ഓയിൽ വഹിച്ചിരുന്ന വി.എൽ.സി.സി ‘സാൻമാർ ഹെറാൾഡ്’ സുരക്ഷിതമാണെന്നും, ഇരു കപ്പലുകളും പിന്നീട് വഴിതിരിച്ചുവിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ അറിയിച്ചു. നിയന്ത്രണം പഴയ നിലയിലേക്ക് മാറ്റിയതായി ഇറാനിയൻ സംയുക്ത സൈനിക കമാൻഡ് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രകോപനങ്ങൾക്ക് പിന്നാലെയാണ് ...
വാൽപ്പാറയിൽ മലയാളി അധ്യാപകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; പത്ത് പേർക്ക് ദാരുണാന്ത്യം
Kerala News

വാൽപ്പാറയിൽ മലയാളി അധ്യാപകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; പത്ത് പേർക്ക് ദാരുണാന്ത്യം

തമിഴ്നാട്: വാൽപ്പാറ–പൊള്ളാച്ചി പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ പത്ത് മലയാളികൾ മരിച്ചു. മലപ്പുറം ജില്ലയിലെ പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്രയ്ക്ക് പോയ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അതിരപ്പിള്ളി ഭാഗത്ത് നിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. മരിച്ചവർ മലപ്പുറം സ്വദേശികളായ അധ്യാപകരാണെന്ന് സ്ഥിരീകരിച്ചു. ട്രാവലറിൽ ആകെ 13 പേരുണ്ടായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരുന്നു....
രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്ത് പൊലീസ്
Kerala News

രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്ത് പൊലീസ്

  കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന സംശയത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചോദ്യം ചെയ്യൽ. രഞ്ജിത്തിന്റെ കേസിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും, കസ്റ്റഡിയിലെടുത്തപ്പോൾ മാത്രമാണ് വിവരം അറിഞ്ഞതെന്നുമാണ് ബോബി കുര്യൻ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഈ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. അതിനാൽ ഇയാളെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. രഞ്ജിത്തിനൊപ്പം കാറിൽ ഉണ്ടായിരുന്ന സഹസംവിധായക ശാലിനിയെയും പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കാരവാനും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോബി കുര്യനും ശാലിനിയും രഞ്ജിത്തിന് ഒളിവിൽ പോകാൻ സഹായിച്ചതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സംശയം. ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിജീവിതയ...