BREAKING NEWS


Author: Nagaram Network

സ്വകാര്യ കാറിൽ ഔദ്യോഗിക മുദ്ര: ടോമിൻ തച്ചങ്കരിക്ക് പിഴ വെറും 250 രൂപ മാത്രം
Kerala News

സ്വകാര്യ കാറിൽ ഔദ്യോഗിക മുദ്ര: ടോമിൻ തച്ചങ്കരിക്ക് പിഴ വെറും 250 രൂപ മാത്രം

കോട്ടയം: മുൻ ഡിജിപി ടോമിൻ തച്ചങ്കരി ഔദ്യോഗിക മുദ്ര വച്ച കാറിൽ യാത്ര ചെയ്തതിന് കടുത്ത നടപടി സ്വീകരിക്കാതെ പൊലീസ് അധികൃതർ. കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ഡിജിപി കോട്ടയം എസ്‌പിയോട് ആവശ്യപ്പെട്ടെങ്കിലും നിയമലംഘനം നടന്നിട്ടില്ലെന്ന വിശദീകരണമാണ് നൽകിയത്. വാഹനം പാർക്ക് ചെയ്യാനായി മുദ്രവച്ചതെന്നാണ് തച്ചങ്കരി വിശദീകരണം നൽകിയിരിക്കുന്നത്. നിയമലംഘനത്തിന് കേസെടുത്ത മോട്ടോർ വാഹന വകുപ്പ് പിഴ വെറും 250 രൂപയിൽ ഒതുക്കി. ഉടൻ തന്നെ തച്ചങ്കരി പിഴ അടച്ചതിനാൽ തുടർ നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നിലപാട്. ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ച ശേഷം തച്ചങ്കരി പലയിടങ്ങളിലും ഇത്തരത്തിൽ ഔദ്യോഗിക മുദ്ര വച്ച് കാറിൽ യാത്ര ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്....
കേരളത്തിൽ മഴ ശക്തമാകുന്നു; കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്
Weather

കേരളത്തിൽ മഴ ശക്തമാകുന്നു; കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നാളെയോടെ വേനൽമഴ കൂടുതൽ സജീവമാകുമെന്നും, ഇതിന്റെ പശ്ചാത്തലത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന താപനില മുന്നറിയിപ്പ് പിൻവലിച്ചതായും അധികൃതർ അറിയിച്ചു....
നിതിൻ രാജിൻ്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
Kerala News

നിതിൻ രാജിൻ്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നും, 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണമെന്നും ഡിജിപി നിർദേശിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല ഏറ്റെടുത്തത് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ്. അതേസമയം, കേസിലെ പ്രതിയായ ഡോ. റാം മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ തലശേരി അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാതിയുടെ പേരിൽ അപമാനിച്ചതിന് തെളിവില്ലെങ്കിലും വിദ്യാർഥികളോട് മോശമായി പെരുമാറിയിരുന്നുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസിൽ കുറ്റക്കാർക്കെതിരെ ഉടൻ നടപടി ആവശ്യപ്പെട്ട് ദളിത്-ആദിവാസി സംഘടനകളും ആക്ഷൻ കൗൺസിലും നേതൃത്വത്തിൽ സംസ്ഥാനത്ത് ഹർത്താൽ ഉൾപ്പെടെയുള്...
സണ്ണി ജോസഫിൻ്റെ പേരിൽ വ്യാജ കത്ത്; കെ. സുധാകരൻ്റെ ബന്ധുവിനെ ചോദ്യം ചെയ്തു
Kerala News

സണ്ണി ജോസഫിൻ്റെ പേരിൽ വ്യാജ കത്ത്; കെ. സുധാകരൻ്റെ ബന്ധുവിനെ ചോദ്യം ചെയ്തു

കണ്ണൂർ: കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ച സംഭവത്തിൽ കെ. സുധാകരൻ്റെ സഹോദരീ പുത്രനെ പൊലീസ് ചോദ്യം ചെയ്തു. ആലക്കോട് സൈബർ പൊലീസാണ് സുധാകരന്റെ സഹോദരീ പുത്രൻ അജിത്തിനെ ചോദ്യം ചെയ്തത്. വോട്ടെടുപ്പിന്റെ തലേ ദിവസമായിരുന്നു കെപിസിസിയുടെ വ്യാജ ലെറ്റർ ഹെഡിൽ സണ്ണി ജോസഫിന്റെ വ്യാജ ഒപ്പുമായി കത്ത് പ്രചരിച്ചത്. കണ്ണൂരിൽ കെ. സുധാകരനെ സ്ഥാനാർഥിയാക്കരുതെന്ന് സണ്ണി ജോസഫ് മല്ലികാർജുൻ ഖാർഗെയ്ക്ക് എഴുതിയ കത്ത് എന്നായിരുന്നു പ്രചാരണം. എന്നാൽ കത്ത് താൻ എഴുതിയതല്ലെന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ് ഉടനെ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ പ്രതി ചേർത്തവരുടെ മൊഴിയിൽ നിന്നാണ് അജിത്തിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സംഭവത്തിൽ ആലക്കോട് സൈബർ പൊലീസ് അന്വേഷണം തുടരുകയാണ്....
മുഖ്യമന്ത്രി പദത്തിന് കോൺഗ്രസിൽ പിടിവലി; കെ.സി വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ മന്ത്രിസഭയിലേക്കില്ലെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും
Kerala News

മുഖ്യമന്ത്രി പദത്തിന് കോൺഗ്രസിൽ പിടിവലി; കെ.സി വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ മന്ത്രിസഭയിലേക്കില്ലെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും

  തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി പിടിവലി ശക്തമാകുന്നു. വി.ഡി. സതീശൻയും രമേശ് ചെന്നിത്തലയും നേതൃത്വം നൽകുന്ന ക്യാംപുകൾ കെ.സി. വേണുഗോപാൽക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചതായാണ് സൂചന. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ആകുന്ന പക്ഷം മന്ത്രിസഭയിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ഇരു വിഭാഗങ്ങളും എന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ ആന്തരിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും, തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നിലപാട് ഹൈക്കമാൻഡിനെ അറിയിക്കുമെന്നുമാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ മറ്റ് പദവികൾ വേണ്ടെന്ന നിലപാട് ചെന്നിത്തല പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന വാർത്തകൾ വന്നതിനെതിരെയാണ് ഈ നീക്കം. ഇതിനിടെ, ചെന്നിത്തലയ...
ലോഡ്ഷെഡിങ് ഇല്ല, നിയന്ത്രണം മാത്രം: മന്ത്രി കെ. കൃഷ്ണൻകുട്ടി
Kerala News

ലോഡ്ഷെഡിങ് ഇല്ല, നിയന്ത്രണം മാത്രം: മന്ത്രി കെ. കൃഷ്ണൻകുട്ടി

  തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഇല്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വീണ്ടും വ്യക്തമാക്കി. കെഎസ്ഇബി നടപ്പാക്കുന്നത് ലോഡ് ഷെഡിങ് അല്ല, വൈദ്യുതി നിയന്ത്രണമാത്രമാണെന്നും ഓവർലോഡ് ഉണ്ടാകുന്ന പ്രദേശങ്ങളിൽ മാത്രമാണ് ഇത് ഏർപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു. ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. മഴ ലഭിക്കുകയും കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതി ലഭിക്കുകയും ചെയ്താൽ നിലവിലെ പ്രതിസന്ധി കുറയുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണിവരെ അരമണിക്കൂറിൽ താഴെ സമയം മാത്രമായിരിക്കും നിയന്ത്രണം. വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിൽ ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തത്. സ്ഥിതിഗതികൾ ദിവസേന ഉന്നതതല സംഘം വിലയിരുത്തും....
കടമറ്റത്ത് പള്ളിയിൽ പെരുന്നാളിന് വെടിക്കെട്ടില്ല; തീരുമാനം മുണ്ടത്തിക്കോട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ
Kerala News

കടമറ്റത്ത് പള്ളിയിൽ പെരുന്നാളിന് വെടിക്കെട്ടില്ല; തീരുമാനം മുണ്ടത്തിക്കോട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ

കൊച്ചി: പെരുന്നാളിന് അനുബന്ധിച്ചുള്ള വെടിക്കെട്ട് ഉപേക്ഷിച്ച്  കടമറ്റത്ത് പള്ളി. എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്ത് അയ്ക്കരനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കടമറ്റത്ത് വിശുദ്ധ ഗീവർഗീസിൻ്റെ പള്ളിയിലാണ് വെടിക്കെട്ട് വേണ്ടെന്ന് വച്ചത്. മലങ്കര സഭാധ്യക്ഷൻ്റെ ആഹ്വാനം ഏറ്റെടുത്താണ് വെടിക്കെട്ട് വേണ്ടെന്ന് വച്ചത്. മുണ്ടത്തിക്കോട് അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് വേണ്ടെന്ന നിലപാട് എടുത്തത്. വെടിക്കെട്ടിന് പകരം സ്നേഹഭവനം നിർമ്മിച്ച് നൽകും. പുതുപ്പള്ളി, ചന്ദനപ്പള്ളി എന്നിവയ്ക്ക് പുറമേ മാതൃകാപരമായ തീരുമാനവുമായി കടമറ്റം പള്ളിയും തീരുമാനമെടുത്തത്. ...
നെടുങ്കണ്ടം ഇരട്ടക്കൊല: അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സജി സമ്മതിച്ചു
Crime

നെടുങ്കണ്ടം ഇരട്ടക്കൊല: അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സജി സമ്മതിച്ചു

  ഇടുക്കി: നെടുങ്കണ്ടം ഇരട്ട കൊലപാതക കേസിൽ പ്രതിയായ സജി കുറ്റം സമ്മതിച്ചു. അമ്മയെയും സഹോദരനെയും കൊന്ന് വീട്ടിനടുത്ത് കുഴിച്ചുമൂടിയെന്നാണ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് സജിയെ പൊലീസ് പിടികൂടിയത്. പിടിക്കപ്പെടുമ്പോൾ അവശ നിലയിലായിരുന്ന പ്രതിയെ തുടർന്ന് ചോദ്യം ചെയ്യൽ തുടരുകയാണ്. തനിക്ക് തെറ്റ് പറ്റിയെന്ന് സജി പറഞ്ഞതായി നാട്ടുകാരും വ്യക്തമാക്കി. അതേസമയം, പിതാവിൻ്റെ തിരോധാനവും അന്വേഷിക്കണമെന്ന ആവശ്യവുമായി സഹോദരി സിനി രംഗത്തെത്തി. പിതാവ് അപ്രതീക്ഷിതമായി കാണാതായിരുന്നുവെന്നും, ആ സംഭവത്തിൽ സജിക്ക് പങ്കുണ്ടോയെന്ന സംശയം ഉണ്ടെന്നും അവർ പറഞ്ഞു. പിതാവിനും സജിക്കും ഇടയിൽ സ്ഥിരമായി തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങൾ ആരോപിക്കുന്നു. വീട്ടിലെ സാധനങ്ങൾ വിറ്റഴിക്കാൻ സജി ആരംഭിച്ചതോടെ സംശയം തോന്നിയ നാട്ടുകാരും ബന്ധുക്കളും പൊലീസിൽ പരാതി നൽകി. പ്രാഥമി...
വേനൽചൂടിന് ആശ്വാസം; ഏപ്രിൽ 30 മുതൽ സംസ്ഥാനത്ത് മഴ, വിവിധ ജില്ലകളിൽ അലർട്ട്  തിരുവന
Weather

വേനൽചൂടിന് ആശ്വാസം; ഏപ്രിൽ 30 മുതൽ സംസ്ഥാനത്ത് മഴ, വിവിധ ജില്ലകളിൽ അലർട്ട് തിരുവന

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഏപ്രിൽ 30 മുതൽ മെയ് 2 വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. സാഹചര്യത്തെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 30ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മെയ് 1ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും മെയ് 2ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ട്. മുൻ പ്രവചനത്തേക്കാൾ ഒരു ദിവസം വൈകിയാണ് മഴ എത്തുന്നത്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. നിലവിൽ ഇന്നും നാളെയും പ്രത്യേക മഴ മുന്നറിയിപ്പുകളില്ലെങ്കിലും, മറ്റന്നാൾ മുതൽ സംസ്ഥാനത്തിന്റെ വിവി...
ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
Kerala News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

  ആലപ്പുഴ: ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തൻ പീടികയിൽ അഷറഫിന്റെയും സുനീതയുടെയും മകൻ ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ശക്തമായ ഇടിയോടുകൂടിയ മഴയിൽ ഇടിമിന്നൽ പതിച്ചത്. അതേസമയം തൃശൂർ വെങ്ങിണിശേരിയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് പരിക്കേറ്റു. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഷട്ടിൽ കളിക്കുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. വെങ്ങിണിശ്ശേരി കപ്പക്കാട് സ്വദേശികളായ ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....