BREAKING NEWS


Author: Nagaram Network

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
Death

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി ജീവനൊടുക്കി. അരുവിക്കര കളത്തുക്കാൽ കാച്ചാണി സ്വദേശി ആദിത്യനാണ് (20) മരിച്ചത്. ബെംഗളൂരുവിലെ ബിടിഎൽ കോളേജിലെ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിയാണ്. ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലു പേരുള്ള റൂമിലാണ് ആദിത്യൻ താമസിച്ചിരുന്നത്. കൂടെയുള്ളവർ കോളജിൽ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . കോളേജ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് കുടുംബം ബെംഗളൂരുവിലെത്തിയിട്ടുണ്ട്. കോളേജ് അധികൃതരുമായി ആദിത്യന് ചില അസ്വാരസ്യം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു ഇതാണോ ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മൃതദേഹം സെയിന്റ് ജോൺസ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാ...
വോട്ടിങ് മെഷീനിൽ ക്രമക്കേട്; ബംഗാളിൽ 77 ഇടങ്ങളിൽ റീപോളിങ് നടത്തും
National

വോട്ടിങ് മെഷീനിൽ ക്രമക്കേട്; ബംഗാളിൽ 77 ഇടങ്ങളിൽ റീപോളിങ് നടത്തും

കൊൽക്കത്ത: വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പശ്ചിമബംഗാളിൽ 77 ഇടങ്ങളിൽ റീ പോളിങ് നടത്താൻ ഉത്തരവിട്ടു. മെയ് രണ്ടിനാണ് റീപോൾ നടക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആകെ 77 പരാതികളാണ് കമ്മീഷന് ലഭിച്ചത്. രണ്ടാംഘട്ട വോട്ടെടുപ്പിനിടെ മമത ബാനർജിയും സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്ന ഭവാനിപൂർ മണ്ഡലത്തിൽ നാടകീയ സംഭവങ്ങളുണ്ടായി. കാളിഘട്ട് ബൂത്തിലെത്തിയ സുവേന്ദു അധികാരിക്കെതിരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. തിരഞ്ഞെടുപ്പിൽ അട്ടിമറി ശ്രമം നടക്കുന്നുവെന്നാരോപിച്ച് തൃണമൂലും ബിജെപിയും പരസ്പരം കുറ്റപ്പെടുത്തി. ഫൽത്ത മണ്ഡലത്തിൽ ഇവിഎമ്മിൽ ബിജെപി, സിപിഐഎം ചിഹ്നങ്ങൾ മറച്ച നിലയിൽ കണ്ടെത്തിയതും വിവാദമായി.അതേസമയം, ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിലും റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 92.17 ശതമാനം പേർ വോട്ട്...
ഇറാനുമായുള്ള യുദ്ധത്തിന് യുഎസ് ചെലവഴിച്ചത് 25 ബില്യൺ ഡോളർ
World

ഇറാനുമായുള്ള യുദ്ധത്തിന് യുഎസ് ചെലവഴിച്ചത് 25 ബില്യൺ ഡോളർ

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിനായി യുഎസ് ഇതുവരെ ചെലവഴിച്ചത് 25 ബില്യൺ ഡോളർ (ഏകദേശം 2.08 ലക്ഷം കോടി രൂപ)യാണെന്ന് റിപ്പോർട്ട്. ബുധനാഴ്ച നടന്ന ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിലാണ് മുതിർന്ന പെൻ്റഗൺ ഉദ്യോഗസ്ഥൻ യുദ്ധത്തിൻ്റെ ആദ്യ ഔദ്യോഗിക ചെലവ് കണക്കുകൾ പുറത്തുവിട്ടത്. നാസയുടെ ഈ വർഷത്തെ മുഴുവൻ ബജറ്റിന് തുല്യമാണ് ഈ തുക. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ കണക്കുകൾ. യുദ്ധത്തിൻ്റെ സാമ്പത്തിക ഭാരം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്ന ആക്ഷേപം ഡെമോക്രാറ്റുകൾ ശക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 13 യുഎസ് സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ദുർബലമായ ഒരു വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും മൂന്ന് വിമ...
ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 120 ഡോളറായി
World

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 120 ഡോളറായി

വാഷിങ്ടൺ: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില 2022ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറാൻക്കെതിരായ ഉപരോധവും അമേരിക്ക-ഇറാൻ ആണവ ചർച്ചകളിൽ പുരോഗതി ഇല്ലാത്തതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ബ്രെൻ്റ് ക്രൂഡ് വില ഏഴ് ശതമാനം ഉയർന്ന് ബാരലിന് 126 ഡോളറിലെത്തി. കഴിഞ്ഞ ദിവസങ്ങളിലും എണ്ണവിലയിൽ വലിയ വർധന രേഖപ്പെടുത്തിയിരുന്നു. WTI Crude വിലയും ഉയർന്നു. പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് മേഖലയിലെ സംഘർഷാവസ്ഥയാണ് വിതരണത്തെ ബാധിക്കുന്നത്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഈ പാതയിലൂടെയുള്ള എണ്ണ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള നിർദേശം ഡൊണാൾഡ് ട്രംപ് നിരസിച്ചതായും റിപ്പോർട്ടുകളുണ്ട്. യുഎസ്-ഇറാൻ ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ എണ്ണവിപണി കൂടുതൽ പ്രതിസന്ധിയിലാകാമെന്നാണ് വിലയിരുത്തൽ. ഉപരോധവും വിതരണ ...
തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട്  നടക്കും; മുഹമ്മദ് റിയാസ്  വെല്ലുവിളിച്ച് പി.വി.അൻവർ
Kerala News

തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; മുഹമ്മദ് റിയാസ് വെല്ലുവിളിച്ച് പി.വി.അൻവർ

കോഴിക്കോട്: ബേപ്പൂരിൽ പരാജയപ്പെട്ടാൽ മൊട്ടയടിച്ച് കമ്മലിട്ട് മിഠായിത്തെരുവിലൂടെ നടക്കുമെന്ന് പ്രഖ്യാപിച്ച് പി.വി. അൻവർ. താൻ തോറ്റാൽ ഇത്തരത്തിൽ നടക്കാമെന്നും, ജയിച്ചാൽ മുഹമ്മദ് റിയാസ് മൊട്ടയടിക്കുമോയെന്ന് വെല്ലുവിളിയും അൻവർ ഉയർത്തി. കിഡ്‌സൺ കോർണറിൽ നിന്ന് എസ്എം സ്ട്രീറ്റ് വഴി റെയിൽവേ സ്റ്റേഷൻ വരെ നടക്കുമെന്നാണ് അൻവറിന്റെ പ്രഖ്യാപനം. സംസ്ഥാന വ്യാപകമായി “നല്ല സഖാക്കൾ” വോട്ട് മറിച്ചുവെന്നാണ് അൻവറിന്റെ ആരോപണം. പല മണ്ഡലങ്ങളിലും 7,500 മുതൽ 15,000 വരെ വോട്ടുകൾ മാറിയിട്ടുണ്ടെന്നും, പിണറായി വിജയന്റെ കുടുംബാധിപത്യത്തിനെതിരായ വികാരമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങളിലും ആത്മവിശ്വാസം പ്രകടിപ്പിച്ച അൻവർ, യുഡിഎഫ് വിജയത്തെ “സുനാമി”യോട് ഉപമിച്ചു. യഥാർത്ഥ വിശ്വാസികൾ യുഡിഎഫിനൊപ്പമാണെന്നും, ബിജെപി-എൽഡിഎഫ് ധാരണ പരാജയപ്പെടുമെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയൻ, മുഹമ്മദ് ...
പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിന് പ്രത്യേക കർമപദ്ധതിയുമായി ആരോഗ്യവകുപ്പ്
Kerala News

പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിന് പ്രത്യേക കർമപദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക കര്‍മ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണ്. കനിവ് 108 വഴി അഞ്ച് ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ ഉറപ്പാക്കിയെന്നും പാമ്പുകടി കേസുകള്‍ നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. 151 സര്‍ക്കാര്‍ ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളിലും ആന്റിവെനം ലഭ്യമാണ്. ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിങ് നടത്തും. പിഎച്ച്സി/സിഎച്ച്സികളിലും ആന്റിവെനം ലഭ്യമാക്കും. ഹമ്പ് നോസ് പിറ്റ് വൈപ്പര്‍, മലബാര്‍ പിറ്റ് വൈപ്പര്‍ തുടങ്ങിയവയുടെ കടിയേറ്റാൽ സ്വീകരിക്കേണ്ട പ്രത്യേക ചികിത്സാ പ്രോട്ടോക്കോളുകളും നടപ്പാക്കും. പാമ്പ് കടിയേറ്റ് കൂടുതല്‍ ആളുകളെത്തുന്ന ആശുപത്രികളെ റെഡ് ഫ്‌ളാഗ്ഡ് ഇന്‍സ്റ്റിറ്റ്യൂഷനായി കണക്കാക്കി കൂടുതല്‍ സൗകര്യങ്ങള...
യുവനടിയെ പീഡിപ്പിച്ച കേസ്; രഞ്ജിത്തിനെതിരെ തെളിവുകൾ, അന്വേഷണം പൂർത്തിയായെന്ന് എസ്ഐടി
Kerala News

യുവനടിയെ പീഡിപ്പിച്ച കേസ്; രഞ്ജിത്തിനെതിരെ തെളിവുകൾ, അന്വേഷണം പൂർത്തിയായെന്ന് എസ്ഐടി

  കൊച്ചി: സംവിധായകൻ  രഞ്ജിത്തിനെതിരെയായ ലൈംഗികാതിക്രമ കേസിലെ അന്വേഷണം പൂർത്തിയായതായി എസ്ഐടി അറിയിച്ചു. കേസിൽ രഞ്ജിത്തിനെതിരെയായ തെളിവുകൾ ലഭിച്ചതായും, എന്നാൽ കൂടുതൽ വകുപ്പുകൾ ചുമത്തില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്നതിന് തെളിവുകളില്ലെന്ന് എസ്ഐടി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നടൻ ബോബി കുര്യനെയും സഹസംവിധായക ശാലിനിയെയും ചോദ്യം ചെയ്തിരുന്നു. അതേസമയം, അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി തെളിവുകളില്ലെങ്കിലും കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ കുറ്റപത്രം തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ജാമ്യ വ്യവസ്ഥകളിൽ ഇളവ് തേടി രഞ്ജിത്ത് കോടതിയെ സമീപിക്കാനാണ് നീക്കം. ജില്ലയ്ക്ക് പുറത്തുപോകാൻ അനുമതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കോടതിയിൽ ഉന്നയിക്കുമെന്നാണ് സൂചന. കാര...
പോസ്റ്റൽ ബാലറ്റ് കണക്ക് പുറത്തുവിട്ടിട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം ശക്തം
Kerala News

പോസ്റ്റൽ ബാലറ്റ് കണക്ക് പുറത്തുവിട്ടിട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം ശക്തം

  തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ പോസ്റ്റൽ ബാലറ്റുകളുടെ മണ്ഡലാടിസ്ഥാനത്തിലുള്ള കണക്ക് പുറത്തുവിടാത്തതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻക്കെതിരെ വിമർശനം ശക്തമാകുന്നു. ആകെ പോസ്റ്റൽ ബാലറ്റുകളുടെ കണക്ക് മാത്രമാണ് കമ്മീഷൻ ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. മണ്ഡലാടിസ്ഥാനത്തിലുള്ള വിവരങ്ങൾ ഇൻഡക്സ് കാർഡിൽ ലഭ്യമാകുമെന്നാണ് കമ്മീഷന്റെ വിശദീകരണം. എന്നാൽ ഇൻഡക്സ് കാർഡ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്കുശേഷമാണ് പ്രസിദ്ധീകരിക്കുക. അതേസമയം, പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ അവസരം ലഭിക്കാത്തതിനെതിരെ കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനുള്ള അവസരം ആരാണ് ഉറപ്പാക്കേണ്ടതെന്ന് കോടതി ചോദിച്ചു. 20,000ത്തിലധികം പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമായെന്ന പരാതിയാണ് ഉയർന്നത്. ഈ ...
ജീവൻ സംരക്ഷിക്കണം”; പൊലീസിൽ പരാതി നൽകി കെഎസ്ഇബി ജീവനക്കാർ
Kerala News

ജീവൻ സംരക്ഷിക്കണം”; പൊലീസിൽ പരാതി നൽകി കെഎസ്ഇബി ജീവനക്കാർ

ആലുവ: വൈദ്യുതി നിയന്ത്രണത്തെ തുടർന്നുണ്ടാകുന്ന ജനപ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ സുരക്ഷ ആവശ്യപ്പെട്ട് കെഎസ്ഇബി ജീവനക്കാർ പൊലീസിൽ പരാതി നൽകി. ആലുവ സർക്കിൾ ഇൻസ്പെക്ടർക്കാണ് കെഎസ്ഇബി ആലുവ വെസ്റ്റ് സെക്ഷൻ അധികൃതർ കത്ത് നൽകിയത്. രാത്രികാല ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെയും ഓഫീസ് പരിസരത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നാണ് പരാതിയിലെ ആവശ്യം. വേനൽചൂട് രൂക്ഷമായതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് കെഎസ്ഇബി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ലോഡ്ഷെഡിങ് അല്ലെന്നും, ചുരുങ്ങിയ സമയത്തെ വൈദ്യുതി നിയന്ത്രണമാത്രമാണെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ വൈദ്യുതി മുടങ്ങുന്നതോടെ കടുത്ത ചൂട് സഹിക്കാനാകാതെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ചിലർ കെഎസ്ഇബി ഓഫീസുകളിലേക്ക് ഫോൺ വിളിച്ചും നേരിട്ടെത്തിയും പ്രതിഷേധം അറിയിച്ചതോടെയാണ് ജീവനക്കാർ സുരക്ഷ ആവശ്യപ്പെട്ടത്....
സ്വകാര്യ കാറിൽ ഔദ്യോഗിക മുദ്ര: ടോമിൻ തച്ചങ്കരിക്ക് പിഴ വെറും 250 രൂപ മാത്രം
Kerala News

സ്വകാര്യ കാറിൽ ഔദ്യോഗിക മുദ്ര: ടോമിൻ തച്ചങ്കരിക്ക് പിഴ വെറും 250 രൂപ മാത്രം

കോട്ടയം: മുൻ ഡിജിപി ടോമിൻ തച്ചങ്കരി ഔദ്യോഗിക മുദ്ര വച്ച കാറിൽ യാത്ര ചെയ്തതിന് കടുത്ത നടപടി സ്വീകരിക്കാതെ പൊലീസ് അധികൃതർ. കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ഡിജിപി കോട്ടയം എസ്‌പിയോട് ആവശ്യപ്പെട്ടെങ്കിലും നിയമലംഘനം നടന്നിട്ടില്ലെന്ന വിശദീകരണമാണ് നൽകിയത്. വാഹനം പാർക്ക് ചെയ്യാനായി മുദ്രവച്ചതെന്നാണ് തച്ചങ്കരി വിശദീകരണം നൽകിയിരിക്കുന്നത്. നിയമലംഘനത്തിന് കേസെടുത്ത മോട്ടോർ വാഹന വകുപ്പ് പിഴ വെറും 250 രൂപയിൽ ഒതുക്കി. ഉടൻ തന്നെ തച്ചങ്കരി പിഴ അടച്ചതിനാൽ തുടർ നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നിലപാട്. ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ച ശേഷം തച്ചങ്കരി പലയിടങ്ങളിലും ഇത്തരത്തിൽ ഔദ്യോഗിക മുദ്ര വച്ച് കാറിൽ യാത്ര ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്....