
ആലപ്പുഴ: ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തൻ പീടികയിൽ അഷറഫിന്റെയും സുനീതയുടെയും മകൻ ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ശക്തമായ ഇടിയോടുകൂടിയ മഴയിൽ ഇടിമിന്നൽ പതിച്ചത്.
അതേസമയം തൃശൂർ വെങ്ങിണിശേരിയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് പരിക്കേറ്റു. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഷട്ടിൽ കളിക്കുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
വെങ്ങിണിശ്ശേരി കപ്പക്കാട് സ്വദേശികളായ ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
