BREAKING NEWS


കടമറ്റത്ത് പള്ളിയിൽ പെരുന്നാളിന് വെടിക്കെട്ടില്ല; തീരുമാനം മുണ്ടത്തിക്കോട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ

By Nagaram Network
images 12

കൊച്ചി: പെരുന്നാളിന് അനുബന്ധിച്ചുള്ള വെടിക്കെട്ട് ഉപേക്ഷിച്ച്  കടമറ്റത്ത് പള്ളി. എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്ത് അയ്ക്കരനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കടമറ്റത്ത് വിശുദ്ധ ഗീവർഗീസിൻ്റെ പള്ളിയിലാണ് വെടിക്കെട്ട് വേണ്ടെന്ന് വച്ചത്.

മലങ്കര സഭാധ്യക്ഷൻ്റെ ആഹ്വാനം ഏറ്റെടുത്താണ് വെടിക്കെട്ട് വേണ്ടെന്ന് വച്ചത്. മുണ്ടത്തിക്കോട് അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് വേണ്ടെന്ന നിലപാട് എടുത്തത്. വെടിക്കെട്ടിന് പകരം സ്നേഹഭവനം നിർമ്മിച്ച് നൽകും. പുതുപ്പള്ളി, ചന്ദനപ്പള്ളി എന്നിവയ്ക്ക് പുറമേ മാതൃകാപരമായ തീരുമാനവുമായി കടമറ്റം പള്ളിയും തീരുമാനമെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *