BREAKING NEWS


Author: Nagaram Network

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
Kerala News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

  ആലപ്പുഴ: ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തൻ പീടികയിൽ അഷറഫിന്റെയും സുനീതയുടെയും മകൻ ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ശക്തമായ ഇടിയോടുകൂടിയ മഴയിൽ ഇടിമിന്നൽ പതിച്ചത്. അതേസമയം തൃശൂർ വെങ്ങിണിശേരിയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് പരിക്കേറ്റു. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഷട്ടിൽ കളിക്കുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. വെങ്ങിണിശ്ശേരി കപ്പക്കാട് സ്വദേശികളായ ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
രാത്രി 11 മണിക്ക് പ്രവർത്തനം അവസാനിപ്പിക്കണം; എറണാകുളത്ത് പബുകൾക്ക് നിയന്ത്രണം
Kerala News

രാത്രി 11 മണിക്ക് പ്രവർത്തനം അവസാനിപ്പിക്കണം; എറണാകുളത്ത് പബുകൾക്ക് നിയന്ത്രണം

എറണാകുളം: ജില്ലയിലെ പബുകളിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. പബുകളുടെ പ്രവർത്തനം രാത്രി 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്നാണ് പൊലീസ് സർക്കുലറിൽ വ്യക്തമാക്കുന്നത്. ഫൈവ്സ്റ്റാർ ബാറുകളും പബുകളും പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുതിയ സർക്കുലർ പുറത്തിറക്കിയത്. ബാറുകൾക്ക് 12 മണി വരെയും പ്രവർത്തനാനുമതി നൽകി....
ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ; നിർണായക പോരാട്ടം
Election

ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ; നിർണായക പോരാട്ടം

  കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. നാല് ജില്ലകളിലായി 91 സീറ്റുകളിലാണ് ജനവിധി തേടുന്നത്. തൃണമൂൽ കോൺഗ്രസ്ക്കും കോൺഗ്രസ്ക്കും നിർണായകമായ ഘട്ടമാണിത്. മുൻ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ശക്തമായ വിജയം നേടിയ മേഖലകളിൽ ഈ തവണ പിടിമുറുക്കാൻ ബിജെപി ശക്തമായി രംഗത്തുണ്ട്. ഇതിനായി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ വ്യാപക പ്രചാരണം നടത്തി. മമത ബാനർജിയും മുൻ സഹപ്രവർത്തകനായും ഇപ്പോഴത്തെ ബിജെപി നേതാവുമായ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ മണ്ഡലം പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. മമതയ്ക്ക് ഈ മണ്ഡലം പ്രത്യേക പ്രാധാന്യമുള്ളതാണ്. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവസാനഘട്ടം പൂർത്തിയാകുന്നതോടെ ബംഗാൾ ഭരണം ആരുടെ കൈകളിലാകും എന്നതിൽ വ്യക്തത ലഭിക്കും....
പേരറിവാളന്‍ വീണ്ടും അഭിഭാഷകനായി എൻ‍റോൾ ചെയ്തു
National

പേരറിവാളന്‍ വീണ്ടും അഭിഭാഷകനായി എൻ‍റോൾ ചെയ്തു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിച്ച് മൂന്ന് പതിറ്റാണ്ടിലേറെ ജയിലിൽ കഴിഞ്ഞ എ.ജി. പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തു. തിങ്കളാഴ്ച ചെന്നൈയിൽ നടന്ന ചടങ്ങിലാണ് എൻറോൾമെന്റ് നടന്നത്. 2022 മെയ് 18ന് സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് പേരറിവാളൻ ജയിൽ മോചിതനായിരുന്നു. തുടർന്ന് കര്‍ണാടകയിലെ ഒരു സ്വകാര്യ ലോ കോളേജിൽ നിയമപഠനം പൂർത്തിയാക്കി. തമിഴ്നാട്-പുതുച്ചേരി ബാർ കൗൺസിൽയുടെ നേതൃത്വത്തിൽ മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു എൻറോൾമെന്റ് ചടങ്ങ്. 54 കാരനായ പേരറിവാളൻ ഇനി മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിക്കും. ക്രിമിനൽ അഭിഭാഷകനാകുക എന്നതല്ല തന്റെ ലക്ഷ്യമെന്ന് പേരറിവാളൻ പറഞ്ഞു. നിയമസഹായം ലഭിക്കാതെ ജയിലുകളിൽ കഴിയുന്ന ദരിദ്ര തടവുകാർക്ക് വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളനെ തെറ്റായി പ്രതിചേർത്തതാണെന്ന് കുടുംബം...
മേയ് 1 മുതൽ എൽപിജി ബുക്കിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ
National

മേയ് 1 മുതൽ എൽപിജി ബുക്കിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ

ഡൽഹി: രാജ്യത്തെ എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിങ് സംവിധാനം മെയ് ഒന്നുമുതൽ മാറുന്നു. ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നത് മുതൽ വിതരണം ചെയ്യുന്നത് വരെ അടിമുടി മാറുകയാണ്. പുതിയ നിയമപ്രകാരം ബുക്കിങ്ങിന് കൂടുതൽ ഇടവേള ഉണ്ടാകും, നിർബന്ധിത ഒടിപി അടിസ്ഥാനമാക്കിയുള്ള ഡെലിവറി, കർശനമായ ഇകെവൈസി, എൽപിജി വില വർധനവ് എന്നിവ ഉൾപ്പെടുത്തിയുള്ള മാറ്റങ്ങളാണ് ഉള്ളത്. വിതരണം മെച്ചപ്പെടുത്തുന്നതിനും ദുരുപയോഗം കുറയ്ക്കുന്നതിനുമാണ് ഈ മാറ്റങ്ങൾ ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങൾ മൂലം ഗ്യാസ് ബുക്ക് ചെയ്തശേഷം നിശ്ചിത ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും. നഗരപ്രദേശങ്ങളിൽ ഏകദേശം 25 ദിവസത്തെ ഇടവേളയും, ഗ്രാമപ്രദേശങ്ങളിൽ 45 ദിവസത്തെ ഇടവേളയ്ക്ക് വരുമെന്നാണ് റിപ്പോർട്ട്. അതിനാൽ ഇനി മുതൽ ശ്രദ്ധാപൂർവം ഗ്യാസ് ഉപയോഗം കൈകാര്യം ചെയ്യേണ്ടിവരും. OTP അടിസ്ഥാനമാക്കിയുള്ള വിതരണം മെയ് 1 മുതൽ പുതിയ എൽപിജി സിലിണ്ട...
ഒപെകിൽ നിന്നും പിന്മാറി യുഎഇ
World

ഒപെകിൽ നിന്നും പിന്മാറി യുഎഇ

  വാഷിങ്ടൺ/അബുദാബി: എണ്ണ ഉൽപാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ OPECയും OPEC+യും വിട്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പിന്മാറാൻ തീരുമാനിച്ചു. അടുത്ത മാസം ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഉൽപാദന നയത്തിലും വിപണിയിലെ ദീർഘകാല മാറ്റങ്ങളും പരിഗണിച്ചാണ് ഈ നീക്കമെന്ന് യുഎഇ ഊർജമന്ത്രി സുഹൈൽ അൽ മസ്റൂയി അറിയിച്ചു. ഇറാൻ–ബന്ധപ്പെട്ട സംഘർഷങ്ങളും കപ്പൽ ഗതാഗതത്തിലെ ആശങ്കകളും പശ്ചാത്തലമായാണ് തീരുമാനം വന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിൽ നേരിടുന്ന തടസ്സങ്ങളും ഗൾഫ് രാജ്യങ്ങൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികളും നിർണായക ഘടകങ്ങളായെന്നാണ് റിപ്പോർട്ടുകൾ. ഈ നീക്കത്തോടെ ഒപെക്കിന്റെ ഉൽപാദന നിയന്ത്രണങ്ങൾ യുഎഇയ്ക്ക് ബാധകമാകില്ല. അതിനാൽ രാജ്യത്തിന് സ്വന്തമായി എണ്ണ ഉൽപാദനവും വിലയും നിശ്ചയിക്കാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. ഇതു സൗദി അറേബ്യ ഉൾപ്പെടെയുള്ള പ്രധാന എണ്ണ ഉൽപാദകർക്കും വിപണിക്കും സ...
യുഎസ്–ഇറാൻ സംഘർഷം; ക്രൂഡ് ഓയിൽ വില കുതിച്ചു
National

യുഎസ്–ഇറാൻ സംഘർഷം; ക്രൂഡ് ഓയിൽ വില കുതിച്ചു

  വാഷിങ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സ്–ഇറാൻ സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നു. ബ്രെൻറ് ക്രൂഡ് ഓയിൽ വില ബാരലിന് 2.22 ഡോളർ വർധിച്ച് 107.55 ഡോളറായി. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണവിതരണം തടസപ്പെട്ടതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഈ പാതയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഞായറാഴ്ച ഗൾഫ് മേഖലയിലേക്ക് ഒരു എണ്ണ ടാങ്കർ മാത്രമാണ് പ്രവേശിച്ചത്. സംഘർഷം അവസാനിപ്പിച്ച് ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള നിർദ്ദേശം ഇറാൻ അമേരിക്കയ്ക്ക് നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ ധാരണയായാൽ എണ്ണവിലയിൽ ഇളവ് പ്രതീക്ഷിക്കാം. അതേസമയം ഓഹരി വിപണികൾ നേട്ടത്തിലാണ്. സെൻസെക്സ് 380.20 പോയിന്റ് ഉയർന്ന് 77,044.41ൽ എത്തി. നിഫ്റ്റി 116.65 പോയിന്റ് (0.49%) ഉയർന്ന് 24,140 സമീപത്താണ് വ്യാപാരം നടക്കുന്നത്....
ജോൺ ടെർണസ് ആപ്പിളിൻ്റെ പുതിയ സിഇഒ
Technology

ജോൺ ടെർണസ് ആപ്പിളിൻ്റെ പുതിയ സിഇഒ

  ആഗോള ടെക് ഭീമനായ ആപ്പിൾ പുതിയ തലവനെ പ്രഖ്യാപിച്ചു. കമ്പനിയുടെ ഹാർഡ്‌വെയർ എൻജിനീയറിങ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റായ ജോൺ ടെർണസ് പുതിയ സിഇഒയായി ചുമതലയേൽക്കും. നിലവിലെ സിഇഒയായ ടിം കുക്ക് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് മാറ്റം. ടിം കുക്ക് കമ്പനിയുടെയും എക്സിക്യൂട്ടീവ് ചെയർമാൻ പദവിയിൽ തുടരും. 2026 സെപ്റ്റംബർ 1-നാണ് ടെർണസ് ഔദ്യോഗികമായി സിഇഒ സ്ഥാനമേറ്റെടുക്കുക. സ്റ്റീവ് ജോബ്സ്യ്ക്ക് ശേഷം ആപ്പിളിനെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാക്കി ഉയർത്തിയ നേതാവാണ് ടിം കുക്ക്. സിഇഒയായിരുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനമെന്ന് ടിം പ്രസ്താവനയിൽ വ്യക്തമാക്കി. 2001-ൽ ആപ്പിളിന്റെ ഡിസൈൻ ടീമിൽ ചേർന്ന ടെർണസ് രണ്ട് ദശാബ്ദങ്ങൾക്കുള്ളിൽ സീനിയർ വൈസ് പ്രസിഡന്റായി ഉയർന്നു. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയിലും വികസനത്തിലും നിർണായക പങ്ക് വഹിച്ചിട്ടുള്ള വ്യക...
നിതിന്‍ രാജിന്‍റെ മരണം: കേരളത്തില്‍ നാളെ ഹർത്താല്‍
Kerala News

നിതിന്‍ രാജിന്‍റെ മരണം: കേരളത്തില്‍ നാളെ ഹർത്താല്‍

  കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപക ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നടക്കുന്ന ഹർത്താലിന് പൗരസമൂഹം ഉൾപ്പെടെ 60ഓളം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും ജാതീയ അധിക്ഷേപവും ക്യാമ്പസ് പീഡനവും മൂലമുണ്ടായ സംഭവമാണെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു. അധ്യാപകരായ ഡോ. എം.കെ. റാം അടക്കമുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുക, ‘രോഹിത് വെമുല നിയമം’ നടപ്പാക്കുക, കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഹർത്താൽ ബന്ദായി മാറാൻ സാധ്യതയുണ്ടെന്നും റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ തടയുമെന്നും ആ...
സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം, നിയന്ത്രണം15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ; സമയം SMS വഴി അറിയാം
Kerala News

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം, നിയന്ത്രണം15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ; സമയം SMS വഴി അറിയാം

  തിരുവനന്തപുരം: കൊടുംചൂടിനെ തുടർന്ന് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഇതുവരെ അപ്രഖ്യാപിത പവർകട്ട് എന്നാരോപണം ശക്തമായിരിക്കെയാണ് ഇപ്പോൾ നിയന്ത്രണം ഔദ്യോഗികമാക്കുന്നത്. കെഎസ്ഇബി ‘പീക്ക് ലോഡ് മാനേജ്മെന്റ്’ എന്ന പേരിലാണ് നിയന്ത്രണം നടപ്പാക്കുക. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള വൈകിട്ട് 6 മുതൽ രാത്രി 11 വരെയുള്ള സമയത്താണ് 15 മിനിറ്റിൽ നിന്ന് അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. പവർക്കട്ടിനെയും ലോഡ് ഷെഡ്ഡിംഗിനെയും പോലെ മുൻകൂട്ടി സ്ഥിരമായി സമയം പ്രഖ്യാപിക്കില്ല. അതാത് പ്രദേശങ്ങളിലെ ഉപഭോഗം വിതരണ ശൃംഖലയുടെ പരിധി കവിയുന്ന സാഹചര്യത്തിൽ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് എസ്‌എംഎസ് വഴി അറിയിപ്പും നൽകും. വൈദ്യുതി ഉപഭോഗം നിയന്ത്രണാതീതമാകുന്ന ഘട്ടങ്ങളിൽ ബന്...