BREAKING NEWS


സ്വകാര്യ കാറിൽ ഔദ്യോഗിക മുദ്ര: ടോമിൻ തച്ചങ്കരിക്ക് പിഴ വെറും 250 രൂപ മാത്രം

By Nagaram Network
tomin thachankary law violation jpg

കോട്ടയം: മുൻ ഡിജിപി ടോമിൻ തച്ചങ്കരി ഔദ്യോഗിക മുദ്ര വച്ച കാറിൽ യാത്ര ചെയ്തതിന് കടുത്ത നടപടി സ്വീകരിക്കാതെ പൊലീസ് അധികൃതർ. കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ഡിജിപി കോട്ടയം എസ്‌പിയോട് ആവശ്യപ്പെട്ടെങ്കിലും നിയമലംഘനം നടന്നിട്ടില്ലെന്ന വിശദീകരണമാണ് നൽകിയത്.

വാഹനം പാർക്ക് ചെയ്യാനായി മുദ്രവച്ചതെന്നാണ് തച്ചങ്കരി വിശദീകരണം നൽകിയിരിക്കുന്നത്. നിയമലംഘനത്തിന് കേസെടുത്ത മോട്ടോർ വാഹന വകുപ്പ് പിഴ വെറും 250 രൂപയിൽ ഒതുക്കി. ഉടൻ തന്നെ തച്ചങ്കരി പിഴ അടച്ചതിനാൽ തുടർ നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നിലപാട്.

ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ച ശേഷം തച്ചങ്കരി പലയിടങ്ങളിലും ഇത്തരത്തിൽ ഔദ്യോഗിക മുദ്ര വച്ച് കാറിൽ യാത്ര ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *