BREAKING NEWS


വേനൽചൂടിന് ആശ്വാസം; ഏപ്രിൽ 30 മുതൽ സംസ്ഥാനത്ത് മഴ, വിവിധ ജില്ലകളിൽ അലർട്ട് തിരുവന

By Nagaram Network
rainkerala 1753444238850 5fbf7518 8b7c 40db 8370 545dbf4929ea 900x506 1

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഏപ്രിൽ 30 മുതൽ മെയ് 2 വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. സാഹചര്യത്തെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രിൽ 30ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മെയ് 1ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും മെയ് 2ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ട്. മുൻ പ്രവചനത്തേക്കാൾ ഒരു ദിവസം വൈകിയാണ് മഴ എത്തുന്നത്.

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

നിലവിൽ ഇന്നും നാളെയും പ്രത്യേക മഴ മുന്നറിയിപ്പുകളില്ലെങ്കിലും, മറ്റന്നാൾ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ സജീവമാകുമെന്നാണ് വിലയിരുത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *