BREAKING NEWS


Kerala News

മൂഴിക്കൽ കൊലപാതകം: കിണറ്റിൽ നിന്ന് കണ്ടെടുത്ത ഫോണിൽ ഞെട്ടിക്കുന്ന തെളിവുകൾ
Kerala News

മൂഴിക്കൽ കൊലപാതകം: കിണറ്റിൽ നിന്ന് കണ്ടെടുത്ത ഫോണിൽ ഞെട്ടിക്കുന്ന തെളിവുകൾ

  കോഴിക്കോട്: മൂഴിക്കൽ കൊലപാതക കേസിൽ കിണറ്റിൽ നിന്ന് കണ്ടെത്തിയ ഫോൺ പരിശോധിച്ചതിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ശേഷം നസ്രിനയുടെ ഫോണിൽ നിന്ന് അദിനാന്റെ സുഹൃത്തിന് സന്ദേശം അയച്ചതായി അന്വേഷണത്തിൽ വ്യക്തമായി. പുലർച്ചെ 1.45ന് അദിനാൻ മരിച്ചതായി നസ്രിന അയച്ചതുപോലുള്ള രീതിയിലായിരുന്നു സന്ദേശം. നൽകാനുള്ള പണം നൽകാൻ കഴിയില്ലെന്നും സന്ദേശത്തിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അദിനാന്റെ സുഹൃത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഫോണുകൾ കിണറ്റിൽ എറിഞ്ഞത് ബന്ധുക്കളാകാമെന്ന സംശയവും ഉണ്ട്. അദിനാന്റെ അമ്മയുടെ പിതാവിന്റെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് നസ്രീനയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെ കാരണമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ....
അനാവശ്യ ചലനങ്ങൾ ഒഴിവാക്കണം , മൊബൈൽ ഫോൺ സൈലൻ്റാക്കണം; ഗവർണറെ വരവേൽക്കാൻ മാർഗനിർദേശവുമായി കാലടി സർവകലാശാല
Kerala News

അനാവശ്യ ചലനങ്ങൾ ഒഴിവാക്കണം , മൊബൈൽ ഫോൺ സൈലൻ്റാക്കണം; ഗവർണറെ വരവേൽക്കാൻ മാർഗനിർദേശവുമായി കാലടി സർവകലാശാല

  കൊച്ചി:ഗവർണർ രാജേന്ദ്ര അർലേക്കറെ സ്വീകരിക്കാൻ മാർഗനിർദേശവുമായി കാലടി സർവകലാശാല. ശ്രീ ശങ്കര ജയന്തിയുടെ ഭാഗമായി 21ന് രാവിലെയാണ് ഗവർണർ എത്തുന്നത്. ജീവനക്കാർ മൊബൈൽ ഫോൺ നിശ്ശബ്ദ നിലയിൽ സൂക്ഷിക്കണമെന്നും അനാവശ്യ ചലനങ്ങൾ ഒഴിവാക്കണമെന്നും പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. ഗവർണർ എത്തുന്നതുമുതൽ മടങ്ങി പോകുന്നത് വരെ ആരും ഹാൾ വിട്ട് പുറത്തുപോകാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ വേദിയിലേക്ക് എത്തുമ്പോൾ എല്ലാവരും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കണം. പ്രസംഗം നടക്കുന്ന മുഴുവൻ സമയവും ഹാളിൽ പൂർണമായ ശാന്തത പാലിക്കണം. അനാവശ്യ ആംഗ്യങ്ങൾ, സംസാരങ്ങൾ, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഒഴിവാക്കണമെന്നും നിർദേശം. അനുമതി നൽകിയ വ്യക്തികൾക്ക് മാത്രമേ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ അനുവാദമുണ്ടാകൂ. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. അനധികൃതമായി വേദിയിലേക്കോ ഗവർണറുടെ സമീപത്തേക്കോ പ്...
ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവരില്‍ നാല് പേര്‍ക്ക് ശ്വാസതടസം; ഒരാള്‍ മരിച്ചു
Kerala News

ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവരില്‍ നാല് പേര്‍ക്ക് ശ്വാസതടസം; ഒരാള്‍ മരിച്ചു

കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധനത്തിന് പോയവരില്‍ ശ്വാസതടസം നേരിട്ടതില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്. ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാര്‍ക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഷഹബേദ് അടക്കം നാല് പേര്‍ക്കായിരുന്നു ശ്വാസം തടസ്സം അനുഭവപ്പെട്ടത്. നാല് പേരും കുഴഞ്ഞു വീഴുകയായിരുന്നു. 12 പേരാണ് ആകെ ബോട്ടില്‍ ഉണ്ടായിരുന്നത്. എഞ്ചിന്‍ റൂമില്‍ വെള്ളം കയറിയതിന്റെ കാരണം നോക്കാന്‍ പോയപ്പോള്‍ ആണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. 10 നോട്ടിക്കല്‍ മൈല്‍ അകലവെച്ചാണ് ബോട്ടില്‍ വെള്ളം കയറിയത്....
വയനാട്ടിൽ വ്യാജ അരിഷ്ടം കുടിച്ച് യുവാവ് മരിച്ചു
Kerala News

വയനാട്ടിൽ വ്യാജ അരിഷ്ടം കുടിച്ച് യുവാവ് മരിച്ചു

വയനാട്: വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി. പനമരം ചേര്യംകൊല്ലി കല്ലുമൊട്ടൻകുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്. ‘ധാത്ര്യാരിഷ്ടം’ എന്ന പേരിൽ ലഹരി കലർന്ന അരിഷ്ടം വിറ്റിരുന്ന ചേര്യംകൊല്ലിയിലെ ശ്രീ വിനായക ഫാർമസ്യൂട്ടിക്കൽസ് എന്ന കട പൊലീസ് ഇടപെട്ട് അടപ്പിച്ചു. പ്രസാദ് അമിതമായി അരിഷ്ടം കുടിച്ചതിനാൽ ഛർദിക്കുകയും ആരോഗ്യം മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചയാണ് യുവാവിൻ്റെ മരണം സ്ഥിരീകരിച്ചത്. ഉന്നതിയിലെ പകുതിയോളം ആൾക്കാരം ഈ അരിഷ്ടം ഉപയോഗിക്കുന്നവരാണ് എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ബീവറേജിൽ പോകുന്നത് ഒഴിവാക്കിയാണ് ഇവർ അരിഷ്ടം വാങ്ങി കുടിക്കുന്നത്. 50 രൂപയ്ക്കും 100 രൂപയ്ക്കുമെല്ലാം അരിഷ്ടം ലഭ്യമായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടി....
കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ്; മുന്നറിയിപ്പുമായി കെഎസ്ഇബി
Kerala News

കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ്; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ് തകർത്ത് ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും ഉയർന്ന നിലയിൽ എത്തി; 6013 മെഗാവാട്ടായിരുന്നു രേഖപ്പെടുത്തിയത്. 2024 മെയ് മാസത്തിൽ രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റെന്ന പഴയ റെക്കോർഡാണ് ഇതോടെ മറികടന്നത്. ഏപ്രിൽ 15ന് 112.52 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് കടന്നാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരാമെന്ന് കെഎസ്ഇബി വ്യക്തമാക്കി. നിലവിൽ ഔദ്യോഗിക നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെങ്കിലും വൈകുന്നേരം ആറു മുതൽ പത്ത് വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകില്ലെന്നും പവർകട്ട് വരില്ലെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉറപ്പ് നൽകി. ആവശ്യമായാൽ പുറത്തുനി...
സംസ്ഥാനത്ത് മിൽമ പാൽ വില വർധനയ്ക്ക് സാധ്യത; ആവശ്യം ശക്തമാക്കി യൂണിയൻ ഭാരവാഹികൾ
Kerala News

സംസ്ഥാനത്ത് മിൽമ പാൽ വില വർധനയ്ക്ക് സാധ്യത; ആവശ്യം ശക്തമാക്കി യൂണിയൻ ഭാരവാഹികൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് മിൽമ പാൽവില വർധിപ്പിക്കാൻ സാധ്യത. വില വർധന ആവശ്യപ്പെട്ടുള്ള ബോർഡിന്റെ ശുപാർശയ്ക്ക് സർക്കാരിന്റെ അന്തിമ തീരുമാനം വേണ്ടിവരും. അതേസമയം, പാൽവില ഉയർത്തണമെന്നാവശ്യപ്പെട്ട് എറണാകുളം മേഖല യൂണിയൻ ഭാരവാഹികൾ മിൽമ ഭവനിലെത്തി പ്രതിഷേധിച്ചു. മാസങ്ങൾക്ക് മുമ്പ് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന വില വർധനയാണ് തെരഞ്ഞെടുപ്പുകൾ മൂലം വൈകിയതെന്നാണ് ഇവരുടെ ആരോപണം. കഴിഞ്ഞ ബോർഡ് യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ ഉടൻ നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. മൂന്ന് വർഷമായി പാൽവിലയിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ വർധന അനിവാര്യമാണെന്ന് ബോർഡ് വ്യക്തമാക്കുന്നു. എന്നാൽ സർക്കാരുമായി ധാരണയില്ലാതെ വില വർധിപ്പിക്കില്ലെന്ന നിലപാടിലാണ് മിൽമ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാനും നീക്കമുണ്ട്. ഈ മാസം 29ന് ചേരുന്ന...
വാൽപ്പാറയിൽ മലയാളി അധ്യാപകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; പത്ത് പേർക്ക് ദാരുണാന്ത്യം
Kerala News

വാൽപ്പാറയിൽ മലയാളി അധ്യാപകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; പത്ത് പേർക്ക് ദാരുണാന്ത്യം

തമിഴ്നാട്: വാൽപ്പാറ–പൊള്ളാച്ചി പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ പത്ത് മലയാളികൾ മരിച്ചു. മലപ്പുറം ജില്ലയിലെ പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്രയ്ക്ക് പോയ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അതിരപ്പിള്ളി ഭാഗത്ത് നിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. മരിച്ചവർ മലപ്പുറം സ്വദേശികളായ അധ്യാപകരാണെന്ന് സ്ഥിരീകരിച്ചു. ട്രാവലറിൽ ആകെ 13 പേരുണ്ടായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരുന്നു....
രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്ത് പൊലീസ്
Kerala News

രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്ത് പൊലീസ്

  കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന സംശയത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചോദ്യം ചെയ്യൽ. രഞ്ജിത്തിന്റെ കേസിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും, കസ്റ്റഡിയിലെടുത്തപ്പോൾ മാത്രമാണ് വിവരം അറിഞ്ഞതെന്നുമാണ് ബോബി കുര്യൻ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഈ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. അതിനാൽ ഇയാളെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. രഞ്ജിത്തിനൊപ്പം കാറിൽ ഉണ്ടായിരുന്ന സഹസംവിധായക ശാലിനിയെയും പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കാരവാനും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോബി കുര്യനും ശാലിനിയും രഞ്ജിത്തിന് ഒളിവിൽ പോകാൻ സഹായിച്ചതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സംശയം. ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിജീവിതയ...
കെഎസ്ഇബി ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി; പാറശാല താലൂക്ക് ആശുപത്രിക്കെതിരെ കേസ്
Kerala News

കെഎസ്ഇബി ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി; പാറശാല താലൂക്ക് ആശുപത്രിക്കെതിരെ കേസ്

തിരുവനന്തപുരം: കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അമ്പൂരി സ്വദേശി സന്തോഷ് കുമാർ ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതിയിൽ കേസ്. സഹപ്രവർത്തകർ പരാതി നൽകിയതിന് പിന്നാലെയാണ് പൊലീസ് പാറശാല താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്തത്. ജോലിക്കിടെ കുഴഞ്ഞുവീണ സന്തോഷിനെ സഹപ്രവര്‍ത്തകർ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അടിയന്തരമായി ചികിത്സ നല്‍കിയില്ലെന്നും ഓക്‌സിജൻ സിലിണ്ടർ പ്രവർത്തിപ്പിക്കാൻ ജീവനക്കാർക്ക് അറിയില്ലായിരുന്നുവെന്നും സഹപ്രവർത്തകർ ആരോപിച്ചു. കാഷ്വാലിറ്റിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്‌സുമാരോ ഉണ്ടായിരുന്നില്ല. അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. അതേസമയം, കൃത്യമായ ചികിത്സ ഉറപ്പുവരുത്തിയെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ...
ഉദയകുമാർ ഉരുട്ടിക്കൊല കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതി നോട്ടീസ്
Kerala News

ഉദയകുമാർ ഉരുട്ടിക്കൊല കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിര്‍കക്ഷികൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരായ ജിതകുമാർ കെ, ടി. അജിത് കുമാർ, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നീ നാലുപേരെയാണ് ഹൈക്കോടതി തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്. ഉദയകുമാറിന്റെ മരണം ക്രൂരമായ കസ്റ്റഡി പീഡനഫലമാണെന്ന് സിബിഐ സുപ്രീം കോടതിയിൽ വാദിച്ചു. 2005 സെപ്തംബർ 27ന് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് ഫോർട്ട് സി.ഐ ഇ.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചത്. കേസിൽ, ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മർദ്ദിക്കുകയും ഉരുട്ടുകയും ചെയ്താണ് ഉദയകുമാറിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ആരോപണം. ജിതകുമാ...