BREAKING NEWS


മൂഴിക്കൽ കൊലപാതകം: കിണറ്റിൽ നിന്ന് കണ്ടെടുത്ത ഫോണിൽ ഞെട്ടിക്കുന്ന തെളിവുകൾ

By Nagaram Network
images 2

 

കോഴിക്കോട്: മൂഴിക്കൽ കൊലപാതക കേസിൽ കിണറ്റിൽ നിന്ന് കണ്ടെത്തിയ ഫോൺ പരിശോധിച്ചതിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ശേഷം നസ്രിനയുടെ ഫോണിൽ നിന്ന് അദിനാന്റെ സുഹൃത്തിന് സന്ദേശം അയച്ചതായി അന്വേഷണത്തിൽ വ്യക്തമായി.

പുലർച്ചെ 1.45ന് അദിനാൻ മരിച്ചതായി നസ്രിന അയച്ചതുപോലുള്ള രീതിയിലായിരുന്നു സന്ദേശം. നൽകാനുള്ള പണം നൽകാൻ കഴിയില്ലെന്നും സന്ദേശത്തിൽ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് അദിനാന്റെ സുഹൃത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഫോണുകൾ കിണറ്റിൽ എറിഞ്ഞത് ബന്ധുക്കളാകാമെന്ന സംശയവും ഉണ്ട്.

അദിനാന്റെ അമ്മയുടെ പിതാവിന്റെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് നസ്രീനയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെ കാരണമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *