BREAKING NEWS


സംസ്ഥാനത്ത് മിൽമ പാൽ വില വർധനയ്ക്ക് സാധ്യത; ആവശ്യം ശക്തമാക്കി യൂണിയൻ ഭാരവാഹികൾ

By Nagaram Network
download 15

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് മിൽമ പാൽവില വർധിപ്പിക്കാൻ സാധ്യത. വില വർധന ആവശ്യപ്പെട്ടുള്ള ബോർഡിന്റെ ശുപാർശയ്ക്ക് സർക്കാരിന്റെ അന്തിമ തീരുമാനം വേണ്ടിവരും.

അതേസമയം, പാൽവില ഉയർത്തണമെന്നാവശ്യപ്പെട്ട് എറണാകുളം മേഖല യൂണിയൻ ഭാരവാഹികൾ മിൽമ ഭവനിലെത്തി പ്രതിഷേധിച്ചു. മാസങ്ങൾക്ക് മുമ്പ് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന വില വർധനയാണ് തെരഞ്ഞെടുപ്പുകൾ മൂലം വൈകിയതെന്നാണ് ഇവരുടെ ആരോപണം.

കഴിഞ്ഞ ബോർഡ് യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ ഉടൻ നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. മൂന്ന് വർഷമായി പാൽവിലയിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ വർധന അനിവാര്യമാണെന്ന് ബോർഡ് വ്യക്തമാക്കുന്നു. എന്നാൽ സർക്കാരുമായി ധാരണയില്ലാതെ വില വർധിപ്പിക്കില്ലെന്ന നിലപാടിലാണ് മിൽമ.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാനും നീക്കമുണ്ട്. ഈ മാസം 29ന് ചേരുന്ന ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന. മിൽമ കർഷകരെ വഞ്ചിക്കുകയാണെന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ബോർഡ് പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *