ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കി. മറ്റ് കാര്യങ്ങള്‍ പറയേണ്ടത് താനല്ല, എസ്‌ഐടി: അടൂർ പ്രകാശ്
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്‌ഐടിയുടെ ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശ്. ചില കാര്യങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞാണ് എസ്‌ഐടി വിളിപ്പിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എസ്‌ഐടി ചോദിച്ചു. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കി. മറ്റ് കാര്യങ്ങള്‍എസ്‌ഐടി ചോദിച്ചു. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കി. മറ്റ് കാര്യങ്ങള്‍ പറയേണ്ടത് താനല്ല, എസ്‌ഐടിയാണ്. ചോദ്യം ചെയ്യലില്‍ അസ്വാഭാവികതയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അടൂര്‍ പ്രകാശ് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോടാണ് പ്രതികരിച്ചത്. ഒരുമിച്ചിരുത്തിയാണോ ചോദ്യം ചെയ്തതെന്ന ചോദ്യത്തിന് അല്ല എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ഇന്ന് രാവിലെ പത്തരയോടെയാണ് അടൂര്‍ പ്രകാശ് പൊലീസ് ആസ്ഥാനത്ത് എത്തിയത്. എസ്പി...










