BREAKING NEWS


Author: Nagaram Network

കൊല്ലം ഇരവിപുരത്ത് അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു
Crime

കൊല്ലം ഇരവിപുരത്ത് അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു

ഇരവിപുരം: കൊല്ലം ഇരവിപുരത്ത് സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ മരിച്ചു. അനുജൻ ജ്യേഷ്ഠനെയാണ് കൊലപ്പെടുത്തിയത്. 46കാരനായ അനിലിനെ അനുജൻ കെനിലാണ് കൊലപ്പെടുത്തിയത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നാണ് പൊലീസ് നൽകുന്ന വിവരം. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സഹോദരങ്ങൾ തമ്മിൽ തർക്കത്തിലേർപ്പെടുകയും പിന്നാലെ കെനിൽ അനിലിനെ തടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് വിവരം. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടന്‍ തന്നെ അനിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും തമ്മിൽ ഇത്തരത്തിൽ ബഹളം ഉണ്ടാക്കുന്ന പതിവുണ്ടെന്നാണ് വിവരം. അമ്മ മാത്രമാണ് ഇവർക്കുള്ളത്. കെനിലിനെ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചു....
ആദ്യ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം
Kerala News

ആദ്യ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം

കൊച്ചി: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.സാക്ഷികളെ സ്വാധീനിക്കരുത്, പരാതിക്കാരിയുമായി ബന്ധപ്പെടരുത് തുടങ്ങിയ നിർദ്ദേശങ്ങളോടെയാണ് ജാമ്യം. തുടർച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ചോദ്യം ചെയ്യൽ. ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാകണം, പാസ്‌പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം, കൂടാതെ എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ഉപാധികളിൽ വ്യക്തമാക്കുന്നു....
ആരാധനാക്രമ തർക്കം: ആർച്ച് ബിഷപ്പ് താഴത്തിനെതിരെ എറണാകുളം–അങ്കമാലി വൈദിക സമിതി
Kerala News

ആരാധനാക്രമ തർക്കം: ആർച്ച് ബിഷപ്പ് താഴത്തിനെതിരെ എറണാകുളം–അങ്കമാലി വൈദിക സമിതി

എറണാകുളം: ആരാധനാക്രമവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെയും സീറോ മലബാർ സഭാ നേതൃത്വത്തെയും വിമർശിച്ച് എറണാകുളം–അങ്കമാലി അതിരൂപത വൈദിക സമിതി രംഗത്ത്. പോപ്പുലർ ഫ്രണ്ട് ഇടപെട്ടുവെന്ന ആർച്ച് ബിഷപ്പ് താഴത്തിന്റെ പ്രസ്താവനയും അതിനെ പിന്തുണച്ച സഭയുടെ വാർത്താക്കുറിപ്പും സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനുള്ള കല്ലുവെച്ച നുണകൾ ആണെന്ന് വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു. ദീപികയിൽ പ്രസിദ്ധീകരിച്ച അഭിമുഖം “ആടിനെ പട്ടിയാക്കുന്നതും പട്ടിയെ പേപ്പട്ടിയാക്കുന്നതുമായ അധാർമിക ശൈലി”യാണെന്നും, മാർ താഴത്തിന്റെ പരാമർശങ്ങൾ വർഗീയ ധ്രുവീകരണത്തിന് ഇടയാക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള വിവരം ഏത് ഉദ്യോഗസ്ഥനാണ് നൽകിയതെന്ന് വ്യക്തമാക്കണമെന്നും ഫാദർ മുണ്ടാടൻ ആവശ്യപ്പെട്ടു. ഇതിനുമുമ്പ് ഇതേ വിഷയത്തിൽ തെളിവ് ആവശ്യപ്പെട്ടപ്പോൾ “ഇതിനൊക്കെ തെളിവ് നൽകാൻ കഴിയുമോ മുണ്...
ഡല്‍ഹി സര്‍വകലാശാലയില്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണം
National

ഡല്‍ഹി സര്‍വകലാശാലയില്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്കല്‍റ്റിയില്‍ സംഘടിപ്പിച്ച സമതാ ദിവസ് പരിപാടിക്കിടെ ചരിത്രകാരന്‍ പ്രൊഫ. എസ്. ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണം .പ്രസംഗം നടത്തുന്നതിനിടെ അജ്ഞാതര്‍ മാലിന്യവെള്ളം നിറച്ച പാത്രം അദ്ദേഹത്തിന്മേല്‍ എറിഞ്ഞതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരുവശത്ത് നിന്നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവര്‍ ആരെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നില്‍ എബിവിപിയാണെന്നാരോപിച്ച് വിദ്യാര്‍ഥി സംഘടനയായ ഐസ രംഗത്തെത്തി. സംഭവത്തിന് പിന്നാലെ പ്രതികരിച്ച ഇര്‍ഫാന്‍ ഹബീബ്, രാജ്യത്ത് റോഡിലിറങ്ങാനും സ്വതന്ത്രമായി സംസാരിക്കാനും പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് പറഞ്ഞു....
കേരളത്തിൽ അഖിലേന്ത്യാ പണിമുടക്ക് പൂർണം; ചിലയിടങ്ങളിൽ സംഘർഷം
Kerala News

കേരളത്തിൽ അഖിലേന്ത്യാ പണിമുടക്ക് പൂർണം; ചിലയിടങ്ങളിൽ സംഘർഷം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് കേരളത്തിൽ പൂർണമായി നടന്നു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല; കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ചില സ്ഥലങ്ങളിൽ ഉണ്ടായ ചെറിയ അനിഷ്ടസംഭവങ്ങൾ ഒഴിച്ചാൽ സമരം പൊതുവേ ശാന്തമായിരുന്നു. സിഐടിയു, ഐഎൻടിയുസി എന്നിവ ഉൾപ്പെടെ ബിഎംഎസ് ഒഴികെയുള്ള പത്ത് ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് നേതൃത്വം നൽകിയത്. ഇരുചക്ര വാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും ഒഴികെ സംസ്ഥാനത്ത് ഗതാഗതം ഏകദേശം നിലച്ചു. അവശ്യസർവീസുകൾ മാത്രം പ്രവർത്തിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ഡിപ്പോയിൽ ജോലിക്ക് എത്തിയ ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. അങ്കമാലിയിൽ ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രകടനത്തിനിടെ കെഎസ്ആർടിസി ബസ് തടഞ്ഞതും വയനാട് കൽപ്പറ്റയിൽ ചരക്ക് ലോറി തടഞ്ഞതും സംഘർഷാവസ്ഥ സൃഷ്ടിച്...
സൂരജ്‌കുണ്ട് മേളയിൽ യന്ത്ര ഊഞ്ഞാൽ തകർന്നു വീണു: പൊലീസുകാരന് ദാരുണാന്ത്യം; 13 പേർക്ക് പരിക്ക്
National

സൂരജ്‌കുണ്ട് മേളയിൽ യന്ത്ര ഊഞ്ഞാൽ തകർന്നു വീണു: പൊലീസുകാരന് ദാരുണാന്ത്യം; 13 പേർക്ക് പരിക്ക്

ഫരീദാബാദ്: ഹരിയാനയിലെ പ്രശസ്തമായ സൂരജ്‌കുണ്ട് അന്താരാഷ്ട്ര സാംസ്കാരിക കലാമേളയിൽ വൻ അപകടം. മേളയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഭീമൻ യന്ത്ര ഊഞ്ഞാൽ (Giant Wheel) തകർന്നു വീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. അപകടത്തിൽ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ ഹരിയാന സർക്കാർ ഉത്തരവിട്ടു. സാങ്കേതിക തകരാറാണോ അതോ അമിതഭാരമാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചു വരികയാണ്.മേളയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിൽ വരും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.അപകടത്തെത്തുടർന്ന് മേളയിലെ മറ്റ...
“2014ലേക്ക് തിരികെ പോയാൽ പ്രധാനമന്ത്രിയെ മാറ്റും” — നടൻ കിഷോറിന്റെ പരാമർശം ശ്രദ്ധ നേടുന്നു
Entertainment News

“2014ലേക്ക് തിരികെ പോയാൽ പ്രധാനമന്ത്രിയെ മാറ്റും” — നടൻ കിഷോറിന്റെ പരാമർശം ശ്രദ്ധ നേടുന്നു

2014ലേക്ക് തിരികെ പോയാൽ പ്രധാനമന്ത്രിയെ മാറ്റും” — നടൻ കിഷോറിന്റെ പരാമർശം ശ്രദ്ധ നേടുന്നുകന്നഡ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടൻ കിഷോർ, പിന്നീട് തമിഴിലും മലയാളത്തിലും നിരവധി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച താരമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മെല്ലിസൈ’ റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് നടൻ നടത്തിയ ഒരു അഭിമുഖ പരാമർശം ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിൽ, “ജീവിതത്തിൽ പിന്നിലേക്ക് പോയി എന്തെങ്കിലും മാറ്റാൻ അവസരം ലഭിച്ചാൽ എന്ത് ചെയ്യും?” എന്ന ചോദ്യത്തിനായിരുന്നു കിഷോറിന്റെ പ്രതികരണം. “നേരെ 2014ലേക്ക് പോയി നമ്മുടെ പ്രധാനമന്ത്രിയെ ആ സ്ഥാനത്ത് നിന്ന് മാറ്റും. അതാണ് എന്റെ ആദ്യ ലക്ഷ്യം” എന്നാണ് മറുപടി നൽകിയത്.താൻ പറഞ്ഞത് എഡിറ്റ് ചെയ്യാതെ നൽകുമോയെന്ന സംശയം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു കിഷോറിന്റെ പ്രതികരണം. ഇന്ത...
ചൈനയ്ക്കും പാകിസ്ഥാനും തിരിച്ചടി: കശ്മീരും അക്‌സായ് ചിന്നും ഇന്ത്യയുടെ ഭാഗമെന്ന് ഭൂപടത്തിലൂടെ വ്യക്തമാക്കി യുഎസ്.
India

ചൈനയ്ക്കും പാകിസ്ഥാനും തിരിച്ചടി: കശ്മീരും അക്‌സായ് ചിന്നും ഇന്ത്യയുടെ ഭാഗമെന്ന് ഭൂപടത്തിലൂടെ വ്യക്തമാക്കി യുഎസ്.

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് അമേരിക്കുടെ ഔദ്യോഗിക പ്രതികരണത്തിലെ ഇന്ത്യന്‍ ഭൂപടം ചര്‍ച്ചയാകുന്നു. യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് സോഷ്യല്‍ മീഡിയയില്‍ അടക്കം പങ്കുവച്ച പോസ്റ്റില്‍ ഉള്‍പ്പെട്ട ഭൂപടത്തില്‍ പാക് അധിനിവേശ കശ്മീര്‍, ചൈന അവകാശ വാദം ഉന്നയിക്കുന്ന അക്‌സായ് ചിന്‍ എന്നിവയും ഉള്‍പ്പെടുന്നു. യുഎസ് സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ യുഎസ് പങ്കുവയ്ക്കാറുള്ള ഭൂപടങ്ങളില്‍ പാക് അധിനിവേശ കശ്മീരിനെ വ്യക്തമായി വേര്‍തിരിച്ച് രേഖപ്പെടുത്തുന്നതായിരുന്നു പതിവ്. ഈ രീതി പാടെ മാറ്റുന്ന നിലയിലാണ് ഇപ്പോഴത്തെ നടപടി. കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ മുന്‍ നിലപാടില്‍ നിന്നുള്ള ഒരു വ്യതിയാനമാണ് പുതിയ ചിത്രം സൂചിപ്പിക്കുന്നത് എന്ന നിലയിലാണ് ചര്‍ച്ചകള്‍. യുഎസ് ...
കർദിനാൾ ആൻ്റണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷനായി ചുമതലയേൽക്കും
Kerala News

കർദിനാൾ ആൻ്റണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷനായി ചുമതലയേൽക്കും

ന്യൂഡൽഹി: ഹൈദരാബാദ് രൂപത ആർച്ച് ബിഷപ്പ് കർദിനാൾ ആൻ്റണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷനായി സ്ഥാനമേൽക്കും. ബെംഗളൂരുവിൽ ചേർന്ന ജനറൽ ബോഡി യോഗമണ് പുതിയ അധ്യക്ഷനെ തീരുമാനിച്ചത്. 37ാമത് ജനറൽ ബോഡി യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തിയത്. നിലവിലെ അധ്യക്ഷൻ ആൻഡ്രൂസ് താഴത്ത് ഈ മാസം പത്തോടെ ചുമതല ഒഴിയും. 62 വയസ്സുകാരനായ ആന്റണി പൂല ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരനാണ്. കുര്‍ണൂലിലെ മൈനര്‍ സെമിനാരി, ബംഗളുരുവിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ നിന്നാണ് വൈദിക പഠനം പൂര്‍ത്തിയാക്കിയത്. 1992 ഫെബ്രുവരി 10-ന് കടപ്പയില്‍ വച്ചാണ് ആന്റണി പൂല വൈദികവൃത്തിയിലേക്ക് കടക്കുന്നത്. 16 വര്‍ഷം കടപ്പ ഡയോസിസില്‍ പ്രവര്‍ത്തിച്ചശേഷമാണ് 2008-ല്‍ കുര്‍ണൂല്‍ ബിഷപ്പായി നിയമിക്കപ്പെടുന്നത്. പോപ് ഫ്രാന്‍സിസാണ് 2020 നവംബറില്‍ അദ്ദേഹത്തെ ഹൈദരാബാദിലെ മെട്രൊപൊളിറ്റന്‍ ...
കോതമംഗലത്ത് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന് നേരെ വധശ്രമം
Ernakulam

കോതമംഗലത്ത് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന് നേരെ വധശ്രമം

കൊച്ചി: കോതമംഗലത്ത് സിപിഐഎം ലോക്കൽ കമ്മിറ്റിയംഗത്തെ വധിക്കാൻ ശ്രമിച്ചതായി പരാതി. ടി.എം. അബ്ദുൽ അസീസിന് നേരെയാണ് ആക്രമണമുണ്ടായത്. റോഡിൽ കയർ കെട്ടി ബൈക്കിൽ നിന്ന് വീഴ്ത്തി അപകടപ്പെടുത്താൻ ആയിരുന്നു ശ്രമം. സംഭവത്തിൽ കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു