BREAKING NEWS


ബഹ്‌റൈനിൽ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ യുവാവ് വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു

By Nagaram Network
2634072 untitled 1

ബഹ്‌റൈനിൽ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ യുവാവ് വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു
ബഹ്‌റൈൻ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി യുവാവ് വിമാനത്തിൽ വെച്ച് കുഴഞ്ഞുവീണു മരിച്ചു. തൃശൂർ വേലൂർ സ്വദേശി അഖിൽ (36) ആണ് മരിച്ചത്. ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു ദാരുണമായ അന്ത്യം.
യാത്രയ്ക്കിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബഹ്‌റൈനിൽ ദുബായ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അഖിൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *