BREAKING NEWS


Author: Nagaram Network

ഇസ്‌ലാമാബാദിൽ ഷിയാ പള്ളിയിൽ ചാവേർ ആക്രമണം: 31 മരണം, നൂറോളം പേർക്ക് പരിക്ക്
National

ഇസ്‌ലാമാബാദിൽ ഷിയാ പള്ളിയിൽ ചാവേർ ആക്രമണം: 31 മരണം, നൂറോളം പേർക്ക് പരിക്ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ശക്തമായ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. നഗരത്തിലെ ഷെഹ്‌സാദ് ടൗൺ പ്രദേശത്തുള്ള തർലായ് ഇമാംബർഗയിലാണ് ദാരുണമായ സംഭവം നടന്നത്. ആക്രമണത്തിൽ നൂറോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഉച്ചകഴിഞ്ഞ് വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് ആരാധനാലയത്തിൻ്റെ പ്രധാന കവാടത്തിൽ സ്ഫോടനമുണ്ടായത്. ചാവേർ ബോംബറെ പ്രവേശന കവാടത്തിൽ വെച്ച് തന്നെ സുരക്ഷാ ഗാർഡുകൾ തടഞ്ഞതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കാനായി. പ്രധാന ഹാളിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നതോടെ അക്രമി കവാടത്തിൽ വെച്ച് തന്നെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ പ്രധാന കവാടം പൂർണ്ണമായും തകരുകയും സമീപത്തുണ്ടായിരുന്നവർക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു.സ്ഫോടനത്തെത്തുടർന്ന് ഇസ്‌ലാമാബാദ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് നഗരത്തിൽ ഉടനീളം അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും...
ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം
Kerala News

ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭിക്കും.വൈകീട്ട് മൂന്നിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവാണ് ജാഥാ മാനേജര്‍. ഈ മാസം 14 ന് എറണാകുളത്ത് ജാഥ സമാപിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥയും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയും പര്യടനം തുടരുകയാണ്. മഞ്ചേശ്വരത്തു നിന്ന് ആരംഭിച്ച വടക്കന്‍ മേഖലാ ജാഥ പാലക്കാട് തരൂരിലും ( ഫെബ്രുവരി 16) , തൃശൂര്‍ ചേലക്കരയില്‍ നിന്ന് ആരംഭിച്ച തെക്കന്‍ മേഖലാ ജാഥ തിരുവനന്ത...
വി.എസ്സിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുത്‌ : പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് സൂചന നൽകി വിഎസിൻ്റെ കുടുംബം
Kerala News

വി.എസ്സിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുത്‌ : പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് സൂചന നൽകി വിഎസിൻ്റെ കുടുംബം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനു ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന സൂചനകളുമായി കുടുംബം. അവര്‍ഡ് സ്വീകരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാടിനൊപ്പമാണെന്നു വ്യക്തമാക്കി വിഎസിന്റെ കുടുംബം രംഗത്തെത്തി. പിതാവിന്റെ നിലപാട് ഉയര്‍ത്തി പിടിക്കുമെന്നും ജനഹൃദയങ്ങളിലെ സ്ഥാനമാണ് അതിനേക്കാള്‍ വലുതെന്നും വിഎസിന്റെ മകന്‍ വിഎ അരുണ്‍ കുമാര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം പരോക്ഷമായി മകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പ്ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ 'പത്മവിഭൂഷണ്‍' അന്തരിച്ച എന്റെ പിതാവ് വി.എസ്. അച്യുതാനന്ദന് നല്‍കാന്‍ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വന്ന കത്ത് താഴെ പങ്കുവെക്കുന്നു.ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്...
മേഘാലയില്‍ അനധികൃത ഖനിയില്‍ സ്‌ഫോടനം; നിരവധി തൊഴിലാളികള്‍ മരിച്ചു
National

മേഘാലയില്‍ അനധികൃത ഖനിയില്‍ സ്‌ഫോടനം; നിരവധി തൊഴിലാളികള്‍ മരിച്ചു

മേഘാലയിലെ അനധികൃത ഖനിയില്‍ സ്‌ഫോടനം.  മേഘാലയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലുള്ള ഖനിയിലാണ് സ്‌ഫോടനം നടന്നത്. അപകടത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.പതിനാറ് പേരുടെ മൃതദേഹം ഇതിനകം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. എത്ര പേര്‍ ഖനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തയില്ല. അപകടം നടന്ന സമയത്തെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.രക്ഷാ ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനധികൃതമായാണ് ഖനി പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. ...
നരേന്ദ്രമോദിയുടെ മറുപടിയില്ല : നന്ദി പ്രമേയം പാസ്സാക്കി ലോക്‌സഭ
India

നരേന്ദ്രമോദിയുടെ മറുപടിയില്ല : നന്ദി പ്രമേയം പാസ്സാക്കി ലോക്‌സഭ

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി ഇല്ലാതെ ലോക്‌സഭ പാസ്സാക്കി. ഇന്നലെ ലോക്‌സഭയില്‍ മറുപടി പ്രസംഗം നടത്താനാണ് മോദി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ ബഹളം മൂലം സഭ തടസ്സപ്പെട്ടിരുന്നു. അതിനാല്‍ പ്രധാനമന്ത്രി ലോക്‌സഭയിലേക്ക് എത്തിയിരുന്നില്ല. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം വിശദീകരിക്കുന്ന മുന്‍ കരസേനാ മേധാവി എംഎം നരവാനെയുടെ ഓര്‍മ്മക്കുറിപ്പ് ഉദ്ധരിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗം സ്പീക്കര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷ ബഹളം ഉണ്ടായത്. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ കടലാസ് വലിച്ചു കീറുകയും, നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ തടഞ്ഞത് കോണ്‍ഗ്രസിലെ കെ...
ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്
World

ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി റയാന്‍ റൂത്തിനെയാണ് ശിക്ഷിച്ചത്. പരോള്‍ ഇല്ലാത്ത ജീവപര്യന്തമാണ് യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീന്‍ കാനണ്‍ വിധിച്ചത്. ഇതോടൊപ്പം തോക്ക് കേസില്‍ ഏഴ് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. 2024-ല്‍ ഫ്‌ലോറിഡ ഗോള്‍ഫ് കോഴ്സില്‍ വെച്ച് പ്രസിഡന്റ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ചു, കുറ്റകൃത്യത്തിനായി തോക്ക് ഉപയോഗിച്ചു, ഒരു ഫെഡറല്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചു, തോക്ക് കൈവശം വച്ചു, വികൃതമാക്കിയ സീരിയല്‍ നമ്പറുള്ള തോക്ക് ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് റയാന്‍ റൂത്തിനെതിരെ ചുമത്തിയിരുന്നത്. പ്രതി റയാന്‍ റൂത്ത് ചെയ്ത കുറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറില്‍ പ്രതി കുറ്റക്കാരനാണെന്ന...
ജയിലില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചതിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി
Kerala News

ജയിലില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചതിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ജയിലില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചതിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഹർജി തള്ളിയ ഹൈക്കോടതി വേതന വര്‍ധന സര്‍ക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് അറിയിച്ചു. ഹര്‍ജി പരിഗണിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.വേതന വര്‍ധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജയില്‍ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നടപടിയാണ് വേതന വർധനയിലൂടെ ഉറപ്പാക്കുന്നത് എന്നും സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തി.ജനുവരി 15നാണ് ജയിലുകളിൽ കഴിയുന്ന തടവുകാരുടെ കൂലി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്. സ്‌കിൽഡ് ജോലിയിൽ 620 രൂപ, സെമി സ്‌കിൽഡിൽ 560 രൂപ, അൺ സ്‌കിൽഡിൽ 530 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. മുൻപ് അൺ സ്‌കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ആ...
ശബരിമല സ്വർണക്കൊള്ള: ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
Kerala News

ശബരിമല സ്വർണക്കൊള്ള: ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. എസ്ഐടി റിപ്പോർട്ട് പരിഗണിച്ചാണ് വിധി പറഞ്ഞത്. സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് പോറ്റിക്ക് ജാമ്യം ലഭിച്ചത്.കുറ്റപത്രം നൽകാൻ വൈകിയതോടെയാണ് ജാമ്യത്തിന് വഴിയൊരുങ്ങിയത്. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ പോറ്റി ഇന്ന് തന്നെ പുറത്തിറങ്ങും. പത്തനംതിട്ടയിൽ പ്രവേശിക്കാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, സംസ്ഥാനത്തിന് പുറത്തേക്ക് പോകാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ആഴ്ചയിൽ രണ്ട് തവണ ഹാജരാകണം, അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്തും ഹാജരാകണം, എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.2025 ഒക്ടോബർ 17നാണ് ദ്വാരപാലക ശിൽപ്പ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 90 ...
നിപയെ പ്രതിരോധിക്കാൻ ജപ്പാൻ ;വൈറസിനെതിരെ പുതിയ വാക്‌സിന്‍ പരീക്ഷണം
World

നിപയെ പ്രതിരോധിക്കാൻ ജപ്പാൻ ;വൈറസിനെതിരെ പുതിയ വാക്‌സിന്‍ പരീക്ഷണം

ടോക്കിയോ: നിപ വൈറസിനെതിരെ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍. ടോക്കിയോ സര്‍വകലാശാലയിലെ ഗവേഷകരാണ് വാക്സിന്‍ വികസിപ്പിച്ചത്. ഏപ്രില്‍ മാസത്തോടെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങുമെന്നാണ് ജപ്പാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിപ വൈറസിനെ ഇല്ലാതാക്കാന്‍ നിലവില്‍ വാക്സിനുകളോ മരുന്നോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. പശ്ചിമബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജപ്പാന്റെ പുതിയ നീക്കം. നിപ വൈറസിന്റെ ജനിതക ഘടനകളുടെ ഒരു ഭാഗവും മീസില്‍സും ചേര്‍ത്താണ് പുതിയ വാക്സിന്‍ വികസിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. വാക്സിന്‍ മനുഷ്യശരീരത്തിലേക്ക് പ്രവേശിച്ചാല്‍ നിപ വൈറസിന് സമാനമായ ആന്റിജെന്‍ പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. ഇത് നിപ വൈറസിനെ തിരിച്ചറിയാന്‍ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയും രോഗം വന്നാലും അതിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന...
ശബരി റെയിൽപ്പാത: പദ്ധതിയുടെ പകുതി ചെലവ്  വഹിക്കാൻ സംസ്ഥാന സർക്കാർ
Kerala News

ശബരി റെയിൽപ്പാത: പദ്ധതിയുടെ പകുതി ചെലവ്  വഹിക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം : അങ്കമാലി - എരുമേലി ശബരി പാതയുടെ പകുതി ചെലവ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. 1900 കോടി രൂപ അനുദിക്കുന്നതിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാർ പണം നൽകേണ്ടിവരുന്നത് ഇന്ത്യാ ചരിത്രത്തിൽ ആദ്യമെന്ന് വാർത്താകുറിപ്പിൽ പറയുന്നു.1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിൻ്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ...