BREAKING NEWS


Author: Nagaram Network

‘ലോക ചാപ്റ്റർ 2 ചിത്രീകരണം സെപ്റ്റംബറിൽ തുടങ്ങും’;
Entertainment

‘ലോക ചാപ്റ്റർ 2 ചിത്രീകരണം സെപ്റ്റംബറിൽ തുടങ്ങും’;

മലയാള സിനിമയുടെ ചരിത്രത്തെ മാറ്റി അടയാളപ്പെടുത്തുന്ന സൂപ്പർ ഹീറോയിൻ മൂവി ലോക: ചാപ്റ്റർ 1- ചന്ദ്ര വളരെ ഏറെ സന്തോഷത്തോടെ ആണ് മലയാളികൾ സ്വീകരിച്ചത്. മിന്നൽ മുരളിയും അജയന്റെ രണ്ടാം മോഷണവും മലയാളി പ്രേക്ഷകർക്കു മുന്നിൽ കൊണ്ടുവെച്ച ഫാന്റസി തകർത്തെറിഞ്ഞ് മായാലോകത്ത് ചന്ദ്ര അരങ്ങു വാഴുന്ന കാഴ്ച. അന്ന് മുതൽ മലയാളികൾ കാത്തിരിക്കുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ആണ്. ഇപ്പോഴിതാ അതിനെ കുറിച്ചുളള വിവരങ്ങൾ വെളിപ്പെടുത്തുകയാണ് നടി കല്യാണി പ്രിയദർശൻ. രണ്ടാം ഭാഗത്തിലും താനുണ്ടെന്ന് താരം പറഞ്ഞു കഴിഞ്ഞു. മിത്തും ഐതിഹ്യവും യാഥാർഥ്യവുമൊക്കെ കൂട്ടിക്കലർത്തിയാണ് ഡൊമിനിക് അരുണും കൂട്ടരും ചിത്രം അവതരിപ്പിച്ചത്. ആധുനിക ലോകത്തിലെ വെല്ലുവിളികളെ മറികടക്കുന്ന ഒരു അമാനുഷിക ജീവിയായ നീലി എന്നറിയപ്പെടുന്ന ചന്ദ്ര ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഇന്നുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള റിലീസ...
ദുരിതബാധിതരെ ചേർത്ത് നിർത്തി  സർക്കാർ; കൽപ്പറ്റ ടൗൺഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25-ന്
Business

ദുരിതബാധിതരെ ചേർത്ത് നിർത്തി സർക്കാർ; കൽപ്പറ്റ ടൗൺഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25-ന്

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിജ്ഞയുടെ ഫലമായാണ് പദ്ധതി യാഥാർത്ഥ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിന് പിന്നാലെ “കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും” എന്ന പ്രഖ്യാപനത്തോടെയാണ് പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വിവിധ പ്രതിസന്ധികളും വിമർശനങ്ങളും മറികടന്ന് ജനപിന്തുണയോടെ സർക്കാർ പദ്ധതി മുന്നോട്ട് കൊണ്ടുപോയി. സർക്കാർ ജീവനക്കാർ, തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, സുമനസ്സുകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ സഹകരണം പദ്ധതിയുടെ പുരോഗതി വേഗത്തിലാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ 175 വീടുകൾ ദുരന്താതിജീവിതർക്കായി കൈ...
നടിയെ ആക്രമിച്ച   കേസ് വിധിക്ക് പിന്നാലെ ജഡ്ജി ഹണി എം വർഗീസിന് സ്ഥലംമാറ്റം
Kerala News

നടിയെ ആക്രമിച്ച കേസ് വിധിക്ക് പിന്നാലെ ജഡ്ജി ഹണി എം വർഗീസിന് സ്ഥലംമാറ്റം

കൊച്ചി: എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസ്യ്ക്ക് സ്ഥലംമാറ്റം. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് നിയമനം. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അപ്പലേറ്റ് ട്രൈബ്യൂണൽ ജഡ്ജിക്കാണ് എറണാകുളത്ത് പകരം ചുമതല നൽകിയിരിക്കുന്നത്. സ്ഥലംമാറ്റ ഉത്തരവ് കേരള ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാർ പുറത്തിറക്കി. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജിയാണ് ഹണി എം വർഗീസ്. മുമ്പ് പ്രസിദ്ധീകരിച്ച സ്ഥലംമാറ്റ പട്ടികയിൽ പേരുണ്ടായിരുന്നെങ്കിലും കേസിന്റെ വിചാരണ നടക്കുന്നതിനാൽ നടപടി മരവിപ്പിച്ചിരുന്നു. വിധി പ്രസ്താവം പൂർത്തിയായതോടെയാണ് സ്ഥലംമാറ്റം പ്രാബല്യത്തിൽ വന്നത്. വനിത ജഡ്ജി വേണമെന്ന അതിജീവിതയുടെ അഭ്യർത്ഥന മാനിച്ചാണ് കേസ് ഹണി എം വർഗീസിന് മുന്നിൽ പരിഗണനയ്ക്കെത്തിയത്. ഹണി എം വർഗീസിന് പകരം ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്ന കെ കെ ബാലകൃഷ്ണൻ എറണാകുളത്ത് നിയമിതനായ...
സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ‘മലബാര്‍ മിസ്റ്ററി’, ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം
Kerala News

സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ‘മലബാര്‍ മിസ്റ്ററി’, ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡിയുടെ  പേര് പുറത്തുവിട്ടു.‘മലബാര്‍ മിസ്റ്ററി’ എന്നതാണ് പുതിയ ബ്രാന്‍ഡിന്റെ പേര്. ഫെബ്രുവരി 21ന് മന്ത്രി എം ബി രാജേഷ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. മലബാര്‍ ഡിസ്റ്റിലറീസ്ല്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡി കുറഞ്ഞ വിലയില്‍ ഈ മാസം 21ന് വിപണിയിലെത്തും. മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ച പരസ്യം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് കേരള ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. പരസ്യം നല്‍കിയത് തങ്ങളല്ലെന്ന് കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു. ബെവ്കോയുടെ വിശദീകരണത്തിന് പിന്നാലെ ഹൈക്കോടതി മലബാര്‍ ഡിസ്റ്റിലറീസിനോട് വിശദീകരണം തേടി. ബന്ധപ്പെട്ട എല്ലാ നടപടികളും സ്റ്റേ ചെയ്ത ക...
ചൈനീസ്  ബഹിരാകാശത്തിൽ ‘സ്പേസ് തക്കാളി’ വിളവെടുപ്പ്
Technology

ചൈനീസ് ബഹിരാകാശത്തിൽ ‘സ്പേസ് തക്കാളി’ വിളവെടുപ്പ്

ചൈനയുടെ ബഹിരാകാശ നിലയത്തിലെ തക്കാളി തോട്ടം വിളവെടുപ്പിനൊരുങ്ങുന്നു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ദൗത്യസംഘം വളർത്തിയ ‘സ്പേസ് തക്കാളി’യാണ് ആദ്യ വിളവായി ലഭിക്കാൻ പോകുന്നത്. ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കുന്ന യാത്രികരുടെ ഭക്ഷണക്രമത്തിൽ ഫ്രഷ് പച്ചക്കറികൾ ഉൾപ്പെടുത്താനുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് ഈ പരീക്ഷണം. മൈക്രോഗ്രാവിറ്റിയിൽ ‘വാട്ടർ എയറോപോണിക് കൾട്ടിവേഷൻ’ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആറുമാസ ദൗത്യത്തിനിടെ മൂന്ന് അംഗ സംഘം കൃഷി നടത്തിയത്. ദൗത്യം ആരംഭിച്ച് 100 ദിവസം പിന്നിടുമ്പോഴേക്കും പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ തക്കാളികൾ വിളഞ്ഞ് രുചി പരിശോധിക്കാൻ തയ്യാറായി. തക്കാളി, ചീര, മധുരക്കിഴങ്ങ് എന്നിവ ഉൾപ്പെടെ വിവിധ വിളകളുടെ പത്ത് ബാച്ചുകൾ പരീക്ഷണാടിസ്ഥാനത്തിൽ വളർത്തി. ദീർഘദൗത്യകാലത്ത് ബഹിരാകാശ യാത്രികർക്ക് സമീകൃത പോഷകാഹാരം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ഭാവിയിൽ കൂടുതൽ പച്ചക്കറികളി...
യുദ്ധനിഴലിൽ റമദാൻ: പ്രതീക്ഷയോടെ ഗാസയും വെസ്റ്റ് ബാങ്കും
World

യുദ്ധനിഴലിൽ റമദാൻ: പ്രതീക്ഷയോടെ ഗാസയും വെസ്റ്റ് ബാങ്കും

ഗാസാ സിറ്റി: ലോകമെമ്പാടും പുണ്യത്തിന്റെ പ്രതീകമായ റമദാൻ മാസപ്പിറവി ആരംഭിക്കുമ്പോൾ, യുദ്ധത്തിന്റെ കരിനിഴലിൽ കഴിയുന്ന ഗാസാ സ്ട്രിപ്പ്യും വെസ്റ്റ് ബാങ്ക്യും ഈ വർഷം പ്രത്യേകമായ സാഹചര്യത്തിലാണ് പുണ്യമാസത്തെ വരവേൽക്കുന്നത്. രണ്ട് വർഷത്തിന് ശേഷമാണ് ഇവിടെ റമദാൻ എത്തുന്നത്. തകർന്ന കെട്ടിടങ്ങളും നിലയ്ക്കാത്ത യുദ്ധഭീതിയും ഗാസയുടെ പല ഭാഗങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നു. എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലും വിശ്വാസവും പ്രതീക്ഷയും കൈവിടാതെ നോമ്പ് മാസത്തെ സ്വീകരിക്കാൻ പലസ്തീൻ ജനത ഒരുങ്ങുകയാണ്. അവർക്കിത് ആത്മവിശ്വാസത്തിന്റെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും കാലമായി മാറിയിരിക്കുകയാണ്....
എപ്സ്റ്റീന്‍ ഫയലില്‍ പേരും ചിത്രവും; പദവി ദുരുപയോഗം ചെയ്തതിന് ചാള്‍സ് രാജാവിൻ്റെ സഹോദരന്‍ അറസ്റ്റില്‍
World

എപ്സ്റ്റീന്‍ ഫയലില്‍ പേരും ചിത്രവും; പദവി ദുരുപയോഗം ചെയ്തതിന് ചാള്‍സ് രാജാവിൻ്റെ സഹോദരന്‍ അറസ്റ്റില്‍

ലണ്ടൻ: ചാള്‍സ് രാജാവിന്റെ സഹോദരനായ സഹോദരന്‍ ആന്‍ഡ്ര്യൂ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സറെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തതായി BBC റിപ്പോർട്ട് ചെയ്തു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധപ്പെട്ട കേസിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന സംശയത്തിലാണ് നടപടി. വ്യാഴാഴ്ച പുലർച്ചെ കിഴക്കൻ ഇംഗ്ലണ്ടിലെ സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വുഡ് ഫാമില്‍  പൊലീസ് ഉദ്യോഗസ്ഥർ എത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് നടന്നത്. അമേരിക്ക പുറത്തുവിട്ട രേഖകൾ പ്രകാരം എപ്സ്റ്റീനിന് അതീവ രഹസ്യമായ സർക്കാർ വിവരങ്ങൾ കൈമാറിയെന്നാരോപിച്ച് ആൻഡ്ര്യൂക്കെതിരെ അന്വേഷണം പുരോഗമിച്ചുവരികയായിരുന്നു. എപ്സ്റ്റീൻ ഫയലിൽ പേര് വന്നതിന് പിന്നാലെ ആൻഡ്ര്യൂവിന്റെ എല്ലാ ഔദ്യോഗിക പദവികളും രാജാവ് ചാൾസ് പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ട്....
അഭിപ്രായം പറഞ്ഞതിനാണ് പുറത്താക്കൽ: ചലച്ചിത്ര അക്കാദമി സ്ഥാനനഷ്ടത്തിൽ പ്രേം കുമാർ
Kerala News

അഭിപ്രായം പറഞ്ഞതിനാണ് പുറത്താക്കൽ: ചലച്ചിത്ര അക്കാദമി സ്ഥാനനഷ്ടത്തിൽ പ്രേം കുമാർ

തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിച്ചതിനാലാണ് തന്നെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിൽ നിന്ന് മാറ്റിയതെന്ന് നടൻ പ്രേം കുമാർ. പുറത്താക്കിയ വിവരം പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞതായും ആറുമാസമായി ആരും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പൂർണമായും അവഗണിക്കപ്പെട്ടുവെന്നും 35 വർഷമായി ഇടതുപക്ഷ അനുഭാവിയായി നിൽക്കുമ്പോഴും അധികാരസ്ഥാനം ഒന്നും ലഭിച്ചിട്ടില്ലെന്നുമാണ് ചോദ്യം. താൻ കോൺഗ്രസ് കുടുംബാംഗമാണെങ്കിലും രാഷ്ട്രീയ പരിഗണനകളില്ലാതെയാണ് സർക്കാർ സ്ഥാനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഇടത്തിൽ തുടരാൻ കഴിയില്ലെന്നും വിമർശനവും സ്വയം വിമർശനവും ഉൾക്കൊള്ളേണ്ടതുണ്ടെന്നും വ്യക്തമാക്കി. കഴക്കൂട്ടം നടന്ന മുഖ്യമന്ത്രിയുടെ പരിപാടി പോലും അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇടത് സൈബർ കേന്ദ്രങ്ങൾ തന്നെ അവഹേളിക്കുന്നുവെന്നും രാഷ്ട്രീയ ബദലാ...
ശബരിമല സ്വർണക്കൊള്ള; ജംഷഡ്പൂർ ലാബോറട്ടറിയിൽ സാമ്പിൾ പരിശോധനക്ക് അനുമതി നൽകി ഹൈക്കോടതി
Kerala News

ശബരിമല സ്വർണക്കൊള്ള; ജംഷഡ്പൂർ ലാബോറട്ടറിയിൽ സാമ്പിൾ പരിശോധനക്ക് അനുമതി നൽകി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. സാമ്പിളുകൾ ജംഷഡ്പൂരിലെ ലബോറട്ടറിയിൽ പരിശോധിക്കാൻ അനുമതി. അത്യാധുനിക ശാസ്ത്രീയ പരിശോധന അനിവാര്യമെന്ന് കോടതി വ്യക്തമാക്കി. ദേശീയ ലബോറട്ടറി പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ചെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. കേസിൽ മാർച്ച് 31ന് മുന്‍പ് കുറ്റപത്രം നൽകും....
ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം; KSRTC കണ്ടക്ടറെ സ്ഥലംമാറ്റി,
Kerala News

ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം; KSRTC കണ്ടക്ടറെ സ്ഥലംമാറ്റി,

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരെ രാത്രി വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ കെഎസ്ആർടിസി അടിയന്തര അച്ചടക്കനടപടി സ്വീകരിച്ചു. പൂവാർ ഡിപ്പോയിലെ കണ്ടക്ടർ കെ. എൻ. പ്രേമസുതനെ കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റി. കണ്ടക്ടറുടെ പ്രവൃത്തി സ്ഥാപനത്തിന്റെ സൽപേരിന് കളങ്കമുണ്ടാക്കിയതായി വിലയിരുത്തിയതോടെയാണ് നടപടി. എംപാനൽ ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നൽകിയ നിർദേശപ്രകാരമാണ് നടപടി. കൊല്ലം സ്വദേശികളായ തീർത്ഥാടക സംഘം മന്ത്രിക്ക് പരാതി നൽകിയിരുന്നു. നിലയ്ക്കൽ സമീപത്ത് കെഎസ്ആർടിസി ബസിൽ നിന്ന് തീർത്ഥാടകരെ ഇറക്കിവിട്ടുവെന്നായിരുന്നു ആരോപണം. സ്ത്രീകളും വയോധികരും കുഞ്ഞുമടങ്ങിയ 13 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോകാനായി ബസിൽ കയറിയ ഇവരെ സ്റ്റാൻഡിൽ പ്രവേശിപ്പിക്കാതെ ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ ഇറക്കിവിട്ടുവെന...