BREAKING NEWS


എപ്സ്റ്റീന്‍ ഫയലില്‍ പേരും ചിത്രവും; പദവി ദുരുപയോഗം ചെയ്തതിന് ചാള്‍സ് രാജാവിൻ്റെ സഹോദരന്‍ അറസ്റ്റില്‍

By Nagaram Network
images 21

ലണ്ടൻ: ചാള്‍സ് രാജാവിന്റെ സഹോദരനായ സഹോദരന്‍ ആന്‍ഡ്ര്യൂ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സറെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തതായി BBC റിപ്പോർട്ട് ചെയ്തു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധപ്പെട്ട കേസിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന സംശയത്തിലാണ് നടപടി.

വ്യാഴാഴ്ച പുലർച്ചെ കിഴക്കൻ ഇംഗ്ലണ്ടിലെ സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വുഡ് ഫാമില്‍  പൊലീസ് ഉദ്യോഗസ്ഥർ എത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് നടന്നത്. അമേരിക്ക പുറത്തുവിട്ട രേഖകൾ പ്രകാരം എപ്സ്റ്റീനിന് അതീവ രഹസ്യമായ സർക്കാർ വിവരങ്ങൾ കൈമാറിയെന്നാരോപിച്ച് ആൻഡ്ര്യൂക്കെതിരെ അന്വേഷണം പുരോഗമിച്ചുവരികയായിരുന്നു. എപ്സ്റ്റീൻ ഫയലിൽ പേര് വന്നതിന് പിന്നാലെ ആൻഡ്ര്യൂവിന്റെ എല്ലാ ഔദ്യോഗിക പദവികളും രാജാവ് ചാൾസ് പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *