സേവ് ബോക്‌സ്’ ആപ് തട്ടിപ്പ്;ജയസൂര്യക്കെതിരെ ഇഡി നടപടി: 39 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടി
കൊച്ചി: ‘സേവ് ബോക്‌സ്’ ആപ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടപടി സ്വീകരിച്ചു. കേസില്‍ പ്രതിചേർത്തതിനെ തുടർന്നാണ് 39 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചിരുന്ന ജയസൂര്യയെ ഇതിനകം രണ്ട് തവണ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. സാധാരണക്കാര്‍ക്കിടയില്‍ ആപ്പ് പ്രമോട്ട് ചെയ്തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍.
തട്ടിപ്പിലൂടെ സമ്പാദിച്ച പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയുടെ പേരും ഉണ്ടായിരുന്നതാണ് അന്വേഷണം ശക്തമാകാന്‍ കാരണമായത്. നിക്ഷേപത്തിന്റെ പേരില്‍ നിരവധി ആളുകളില്‍ നിന്ന് കോടികള്‍ തട്ടിയെന്ന കേസില്‍ ആപ്പ് ഉടമയായ സാത്വിക് റഹീംനെ 2023ല്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി ജയസൂര്യക്ക് ഉണ്ടായിരുന്ന ബന്ധവും സാമ്പത്തിക ഇടപാടുകളുമാണ് ഇഡി പരിശോധിക്കുന്നത്...









