BREAKING NEWS


Author: Nagaram Network

സ്വർണവില ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് നിർമല സീതാരാമൻ
Business

സ്വർണവില ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് നിർമല സീതാരാമൻ

സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. ഇന്ത്യൻ വിപണിയിലെ സ്വർണവും വെള്ളിയും സംബന്ധിച്ച വിലസ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അവർ പറഞ്ഞു. നിലവിൽ 22 കാരറ്റ് സ്വർണം ഒരു പവന് 1,18,440 രൂപയാണ്. വിലവർധനവിന് പ്രധാന കാരണം സീസണൽ ആവശ്യകതയാണെന്നും ധനമന്ത്രി വ്യക്തമാക്കി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഡയറക്ടർമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ലോകത്തെ പല രാജ്യങ്ങളും അവരുടെ സെൻട്രൽ ബാങ്കുകളും സ്വർണവും വെള്ളിയും വൻതോതിൽ വാങ്ങുന്നതും വില ഉയരാൻ കാരണമായതായി അവർ ചൂണ്ടിക്കാട്ടി. ഒരു കുടുംബത്തിന് ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി സ്വർണം തുടരുന്നതായും ഉത്സവസീസൺ ആരംഭിച്ചതോടെ ആവശ്യകത വർധിച്ചതായും അവർ പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷി...
കോഴിക്കോട് വലിയങ്ങാടി കെട്ടിടദുരന്തം: അന്വേഷണം ആവശ്യപ്പെട്ട് സിപിഐ, കോർപ്പറേഷനെതിരെ പ്രതിഷേധം ശക്തം
Kerala News

കോഴിക്കോട് വലിയങ്ങാടി കെട്ടിടദുരന്തം: അന്വേഷണം ആവശ്യപ്പെട്ട് സിപിഐ, കോർപ്പറേഷനെതിരെ പ്രതിഷേധം ശക്തം

കോഴിക്കോട് വലിയങ്ങാടിയിൽ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഭാഗം തകർന്നു നാലുപേർ മരിച്ച സംഭവത്തിൽ സിപിഐ ജില്ലാ കൗൺസിൽ ശക്തമായ പ്രതികരണവുമായി രംഗത്ത്. പഴകിയ കെട്ടിടം പൊളിക്കാതെ നിലനിര്‍ത്താൻ ഇടയായ സാഹചര്യം അധികൃതർ വ്യക്തമാക്കണമെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് ആവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും സിപിഐ ആവശ്യപ്പെട്ടു. അതേസമയം പ്രതിപക്ഷവും സംഭവത്തിൽ കോഴിക്കോട് കോർപ്പറേഷൻക്കെതിരെ രൂക്ഷ വിമർശനവുമായി മുന്നോട്ടുവന്നിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സ സൗജന്യമായി നൽകുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് എം. കെ. രാഘവൻ എംപി ആവശ്യപ്പെട്ടു. കോർപ്പറേഷൻ അധികൃതർക...
ബിജെപി തീരുമാനം: പൂഞ്ഞാറിൽ എൻഡിഎ സ്ഥാനാർഥിയായി പി സി ജോര്‍ജ് മത്സരിക്കും
Politics

ബിജെപി തീരുമാനം: പൂഞ്ഞാറിൽ എൻഡിഎ സ്ഥാനാർഥിയായി പി സി ജോര്‍ജ് മത്സരിക്കും

കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി പി സി ജോര്‍ജിനെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചു. മണ്ഡലത്തിൽ സജീവ പ്രവർത്തനം ആരംഭിക്കണമെന്ന് പാർട്ടി നേതൃത്വവും അദ്ദേഹത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ മണ്ഡലം കേന്ദ്രീകരിച്ച് പി സി ജോര്‍ജ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎക്കായി ബിഡിജെഎസ് മത്സരിച്ചിരുന്നെങ്കിലും ഇത്തവണ മണ്ഡലം പി സി ജോര്‍ജിന് വിട്ടുകൊടുക്കാനാണ് തീരുമാനം. പകരമായി ബിഡിജെഎസിന് കടുത്തുരുത്തി മണ്ഡലം നൽകാനാണ് നീക്കം. 2021ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി സി ജോര്‍ജിന് വിജയിക്കാനായിരുന്നില്ല. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) നേതാവ് സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ 16,817 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. 1996 മുതൽ 2016 വരെ മണ്ഡലത്തിൽ തുടർച്ചയായി വിജയിച്ചിരുന്ന പി സി ജോര്‍ജിന് സ്...
ടി പി വധക്കേസ്: പന്ത്രണ്ടാം പ്രതിയും സിപിഐഎം നേതാവുമായ ജ്യോതിബാബുവിൻ്റെ ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീംകോടതി
Kerala News

ടി പി വധക്കേസ്: പന്ത്രണ്ടാം പ്രതിയും സിപിഐഎം നേതാവുമായ ജ്യോതിബാബുവിൻ്റെ ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പന്ത്രണ്ടാം പ്രതിയും സിപിഐഎം നേതാവുമായ ജ്യോതിബാബുവിന് വിധിച്ച ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജ്യോതിബാബു നൽകിയ അപ്പീലിൽ അന്തിമ തീരുമാനം വരുംവരെ ജാമ്യവും അനുവദിച്ചു. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. ജ്യോതിബാബുവിനെതിരായ തെളിവുകൾ ദുര്‍ബലമാണെന്നും ഗൂഡാലോചനക്കുറ്റം തെളിയിക്കാൻ മതിയായ തെളിവില്ലെന്നും ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, സതിഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജ്യോതിബാബുവിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ജ്യോതിബാബുവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഡയാലിസിസ് തുടരുകയാണെന്നും കണ്ണൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വൃക്ക മാറ്റിവയ്ക്...
സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ
Politics

സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ

തൃശ്ശൂർ: സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ട്. 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്‌ലാറ്റിലാണ് വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്‌ലാറ്റ് സമുച്ചയങ്ങളിൽ ഒന്നാണ് അച്യുതം. ഫ്‌ലാറ്റ് സുരേഷ് ഗോപിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. കെ മുരളീധരൻ ഉൾപ്പെടെയുള്ളവർക്കും അച്യുതത്തിൽ ഫ്‌ലാറ്റ് ഉണ്ട്....
രാഷ്ട്രപതി ഭവനിൽ നിന്നും എഡ്വിൻ ലട്യൻസിന്റെ പ്രതിമ നീക്കം ചെയ്തു; പകരം സി രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു
National

രാഷ്ട്രപതി ഭവനിൽ നിന്നും എഡ്വിൻ ലട്യൻസിന്റെ പ്രതിമ നീക്കം ചെയ്തു; പകരം സി രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍ മുറ്റത്ത് ദീർഘകാലമായി നിലനിന്നിരുന്ന ബ്രിട്ടീഷ് ശിൽപി എഡ്വിൻ ലട്യൻസ്‍റെ പ്രതിമ നീക്കം ചെയ്തു. പകരം സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഇന്ത്യൻ ഗവർണർ ജനറലായ സി രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു. പ്രതിമ മാറ്റിയ വിവരം പ്രധാനമന്ത്രി  മന്‍ കി ബാത്ത് പരിപാടിയിലൂടെയായിരുന്നു പ്രതിമ മാറ്റി സ്ഥാപിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഡല്‍ഹിയിലെ പ്രധാന കെട്ടിടങ്ങളുടെ രൂപകൽപ്പന നിർവഹിച്ച ശിൽപിയായിരുന്നു ലട്യൻസ്. രാജഗോപാലാചാരിയുടെ പ്രതിമ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും രാഷ്ട്രപതി ഭവനിൽ കോളനിയൽ അടയാളങ്ങൾ നിലനിൽക്കുന്നത് ഒഴിവാക്കണമെന്ന് മോദി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചതിന് പിന്നാലെ നാളെ മുതൽ മാർച്ച് 1 വരെ അദ്ദേഹത്തിന്റെ ജീവിതവും പൊതുസേവനവും പ്രദർശിപ്പിക്കുന്ന പ്രത്യേക പ...
ട്രംപിൻ്റെ സ്വകാര്യ റിസോർട്ടിൽ തോക്കുമായി അതിക്രമിച്ച് കയറിയ ആളെ വെടിവച്ചു കൊന്നു
World

ട്രംപിൻ്റെ സ്വകാര്യ റിസോർട്ടിൽ തോക്കുമായി അതിക്രമിച്ച് കയറിയ ആളെ വെടിവച്ചു കൊന്നു

ഫ്ലോറിഡയിലെ മാർ എ ലാഗോ വസതിയിലേക്കും സ്വകാര്യ ക്ലബ്ബിലേക്കും ആയുധവുമായി അതിക്രമിച്ച് കയറാൻ ശ്രമിച്ച ആളെ യു.എസ്. രഹസ്യസേന വെടിവെച്ച് കൊന്നു. ഇയാളുടെ കൈവശം പിസ്റ്റളും പെട്രോൾ കാനും ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സംഭവസമയത്ത് ട്രംപും ഭാര്യ മെലാനിയ ട്രംപ്യും വൈറ്റ് ഹൗസ്യിൽ ആയിരുന്നു. ശനിയാഴ്ച രാത്രി 1.30ഓടെയാണ് സംഭവം നടന്നതെന്ന് പാം ബീച്ച് കൗണ്ടി പൊലീസ് വ്യക്തമാക്കി. ആയുധധാരിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ വെടിയുതിർക്കാൻ ശ്രമിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുവെന്നാണ് വിശദീകരണം. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിച്ചു. സുരക്ഷാസേനാംഗങ്ങൾക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ആക്രമിയുടെ തിരിച്ചറിയൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു...
ഇറാൻ വിടാൻ ഇന്ത്യക്കാരോട് എംബസി നിർദേശം; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
World

ഇറാൻ വിടാൻ ഇന്ത്യക്കാരോട് എംബസി നിർദേശം; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ടെഹ്റാൻ: ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി . നിലവിൽ ലഭ്യമായ യാത്രാ വിമാനങ്ങൾ ഉൾപ്പെടെയുള്ള ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടണമെന്നാണ് അറിയിപ്പ്. ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് ജനുവരി അഞ്ചിന് നൽകിയ നിർദേശത്തിന്റെ തുടർച്ചയായാണ് പുതിയ മുന്നറിയിപ്പ്. ഇറാൻയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ രേഖകൾ കൈവശം വെക്കണമെന്നും എംബസി അറിയിച്ചു. സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തിറക്കിയിട്ടുണ്ട്: +989128109115, +989128109109. അമേരിക്കയുടെ സൈനിക നീക്കങ്ങൾ ഇറാനിൽ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സാഹചര്യങ്ങൾ പരിഗണിച്ച് ഇന്ത്യക്കാർ കഴിയുന്നത്ര വേഗം സുരക്ഷിതമായി മടങ്ങണമെന്നാണ് നിർദേശം. ...
ദുരന്തബാധിതർക്കായുള്ള വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി
Kerala News

ദുരന്തബാധിതർക്കായുള്ള വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി

വയനാട്: ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി. മാർച്ച് 1 നാണ് പുതുക്കിയ തീയതി തീരുമാനിച്ചിരിക്കുന്നത്. അന്നേ ദിവസം മൂന്ന് മണിക്കാണ് പരിപാടി നടക്കുക. 178 കുടുംബങ്ങൾക്കുള്ള താക്കോൽദാനം നടത്താൻ ആദ്യം നിശ്ചയിച്ചത് ഈ മാസം 25 നായിരുന്നു. അവധി ദിവസം ആക്കണമെന്ന പൊതു അഭിപ്രായം ഉയർന്ന് വന്നതിനാലാണ് ഞായറാഴ്ച്ചയിലേക്ക് മാറ്റിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു....
വലിയങ്ങാടി കെട്ടിട അപകടത്തിൽ മരണം നാലായി; മരിച്ചത് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിനോദ്
Kerala News

വലിയങ്ങാടി കെട്ടിട അപകടത്തിൽ മരണം നാലായി; മരിച്ചത് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിനോദ്

കോഴിക്കോട്; വലിയങ്ങാടിയിൽ പഴയ പാസ്‌പോര്‍ട്ട് ഓഫീസിന്റെ സ്ലാബ് ആണ് തകര്‍ന്ന് വീണ അപകടത്തിൽ മരണം നാലായി. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദാണ് മരിച്ചത്. വിനോദിന് തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റിരുന്നു. കടത്തിൽ ജബ്ബാര്‍, അഷ്റഫ്, ബഷീർ എന്നീ മൂന്ന് പേരുടെ മരണം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റവരെ ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഫലമുണ്ടായില്ല.   വലിയങ്ങാടിയിൽ പൊളിച്ചു മാറ്റാനിരുന്ന കെട്ടിടത്തിലാണ് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അപകടമുണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സണ്‍ഷേഡ് ആണ് തകര്‍ന്നത്. അരി, ഗോതമ്പ് അടക്കമുള്ള ധാന്യപ്പൊടികള്‍ സൂക്ഷിക്കുന്ന ഗോഡൗണാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന...