ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍ മുറ്റത്ത് ദീർഘകാലമായി നിലനിന്നിരുന്ന ബ്രിട്ടീഷ് ശിൽപി എഡ്വിൻ ലട്യൻസ്‍റെ പ്രതിമ നീക്കം ചെയ്തു. പകരം സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഇന്ത്യൻ ഗവർണർ ജനറലായ സി രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു. പ്രതിമ മാറ്റിയ വിവരം പ്രധാനമന്ത്രി മന്‍ കി ബാത്ത് പരിപാടിയിലൂടെയായിരുന്നു പ്രതിമ മാറ്റി സ്ഥാപിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്.

ഡല്‍ഹിയിലെ പ്രധാന കെട്ടിടങ്ങളുടെ രൂപകൽപ്പന നിർവഹിച്ച ശിൽപിയായിരുന്നു ലട്യൻസ്. രാജഗോപാലാചാരിയുടെ പ്രതിമ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും രാഷ്ട്രപതി ഭവനിൽ കോളനിയൽ അടയാളങ്ങൾ നിലനിൽക്കുന്നത് ഒഴിവാക്കണമെന്ന് മോദി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചതിന് പിന്നാലെ നാളെ മുതൽ മാർച്ച് 1 വരെ അദ്ദേഹത്തിന്റെ ജീവിതവും പൊതുസേവനവും പ്രദർശിപ്പിക്കുന്ന പ്രത്യേക പ്രദർശനവും സംഘടിപ്പിക്കും. പൊതുജീവിതത്തിലെ അദ്ദേഹത്തിന്റെ സ്വതന്ത്രചിന്തയും ആത്മസംയമനവും സമൂഹത്തിന് പ്രചോദനമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
