ജിസിഡിഎ അനുമതി നൽകി; ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം കൊച്ചിയിൽ തന്നെ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് 2026 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ്യുടെ ആദ്യ ഹോം മത്സരത്തിന് ജിസിഡിഎ അനുമതി നൽകി. ക്ലബ്ബുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം വിട്ടുനൽകാൻ തീരുമാനിച്ചത്. കുടിശിക തുക സംബന്ധിച്ച ചർച്ചകൾ പിന്നീട് നടക്കുമെന്ന് അധികൃതർ അറിയിച്ചു. നാളത്തെ മത്സരത്തിന്റെ വാടക അടച്ചതായി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.
ആദ്യ ഹോം മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിലെ ബ്ലാസ്റ്റേഴ്‌സ് ഓഫീസ് പൂട്ടുകയും പ്രതിനിധികളെ പുറത്താക്കുകയും ചെയ്തതോടെ നാടകീയ സംഭവങ്ങളായിരുന്നു ഉണ്ടായത്. ഇതിനെ തുടർന്ന് എതിരാളികളായ മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പ് നിശ്ചയിച്ചിരുന്ന പത്രസമ്മേളനം സ്റ്റേഡിയത്തിൽ നടത്താൻ അനുമതി ലഭിക്കാതെ പോയിരുന്നു. മീഡിയ റൂം പൂട്ടിയതിനാൽ പരിശീലകനും താരങ്ങളും എത്തിയിട്ടും പരിപാടി ഓൺലൈനായി നടത്തേണ്ടിവന്നു.
സ്റ്റേഡിയം വാടക രണ്ട് ലക്ഷത്തിൽ നിന്ന് 4.20 ലക്ഷമായ...










