BREAKING NEWS


Author: Nagaram Network

ദാസനെയും വിജയനെയും ഓർത്ത് മുഖ്യമന്ത്രിയും മോഹൻലാലും;  ഇൻ്റർവ്യൂ ടീസര്‍ പുറത്ത്
Entertainment News

ദാസനെയും വിജയനെയും ഓർത്ത് മുഖ്യമന്ത്രിയും മോഹൻലാലും; ഇൻ്റർവ്യൂ ടീസര്‍ പുറത്ത്

  തിരുവനന്തപുരം: മുഖ്യമന്ത്രി    പിണറായി വിജയനും നടൻ മോഹൻലാലും ഒരുമിക്കുന്ന പ്രത്യേക അഭിമുഖത്തിന്റെ ടീസർ പുറത്തിറങ്ങി. സിനിമ, കേരളത്തിന്റെ വികസനം, വ്യക്തിപരമായ ചോദ്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന സംഭാഷണങ്ങളാണ് ടീസറിൽ കാണിക്കുന്നത്. മുഖ്യമന്ത്രിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമ റജിനീകാന്ത് അഭിനയിച്ചതാണെന്നും അത് ആക്ഷൻ ചിത്രങ്ങളാണോയെന്ന് മോഹൻലാൽ ചോദിക്കുമ്പോൾ, പൊതുവെ താൻ ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്ന ആളാണെന്ന് മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് മറുപടി പറയുന്നു. യഥാർത്ഥ ജീവിതത്തിൽ സിനിമാ സീൻ പരീക്ഷിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ശ്രമിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതത്തിൽ എന്തെങ്കിലും കാര്യം പശ്ചാത്തപിക്കേണ്ടി വന്നിട്ടുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ടീസറിൽ സസ്പെൻസായി നിലനിര്‍ത്തിയിരിക്കുകയാണ്. താൻ അഭിനയിച്ച സിനിമയിലെ ഡയലോഗ് ഓർക്കുന്നുണ്ടോ എന്ന ചോദ്യത...
ഭരണഘടനയെ  സാക്ഷിയാക്കി വേടനും നവമിലതയും  വിവാഹിതരായി
Entertainment News

ഭരണഘടനയെ സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

വേടന്‍–നവമി ലത വിവാഹിതരായി റാപ്പര്‍ വേടനും എഴുത്തുകാരി നവമി ലതയും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. കണ്ണൂര്‍ നടന്ന ഒരു പരിപാടിയിലായിരുന്നു വിവാഹ കാര്യം ആദ്യമായി പുറത്ത് വന്നത്.പരിപാടിയില്‍ സംസാരിക്കവെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആണ് വേടന്റെ വിവാഹ വിവരം പങ്കുവെച്ചത്. പിന്നാലെ വേടനും തന്നെ “24ാം തീയതി രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോകുന്നു” എന്ന് സ്ഥിരീകരിച്ചു. തൃശൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശിയാണ് വേടന്‍, മലപ്പുറം മഞ്ചേരി സ്വദേശിയാണ് നവമി. ഭരണഘടന സാക്ഷിയാക്കി ലളിതമായ രീതിയിലായിരിക്കും വിവാഹമെന്നായിരുന്നു നേരത്തെ വേടന്‍ വ്യക്തമാക്കിയിരുന്നത്. അടുത്തിടെ നടന്ന ബാച്ചിലര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മോണലോവ എന്ന പാട്ട് ആദ്യമായി അവതരിപ്പിക്കുമ്പോഴാണ് തന്റെ പ്രണയത്തെക്കുറിച്ച് വേടന്‍ തുറന്നു...
ഇറാനിലെ വിദ്യാർഥി പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക്; ഇന്ത്യക്കാർക്ക് രാജ്യം വിടാൻ നിർദേശം
World

ഇറാനിലെ വിദ്യാർഥി പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക്; ഇന്ത്യക്കാർക്ക് രാജ്യം വിടാൻ നിർദേശം

ഇറാനിലെ സർവകലാശാലകളിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഒരു മാസം മുമ്പുണ്ടായ സമരങ്ങളിലുണ്ടായ സംഘർഷങ്ങളിൽ ആയിരത്തോളം പേർ സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഘർഷം ഒഴിവാക്കാൻ ജെനീവയിൽ വ്യാഴാഴ്ച ഇറാനുമായി അമേരിക്ക തുടർചർച്ച നടത്താനിരിക്കെയാണ് സമരം ശക്തമാകുന്നത്. നീക്കുപോക്കുകൾക്ക് ഇറാൻ തയ്യാറാകാത്ത പക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായി ബാഗേയി പ്രതികരിച്ചു. തിങ്കളാഴ്ച പ്രതിഷേധം വനിതാ വിദ്യാർഥികൾ മാത്രമുള്ള അൽ സഹ്‌റ യൂണിവേഴ്‌സിറ്റി ഉൾപ്പെടെയുള്ള ക്യാമ്പസുകളിലേക്കും വ്യാപിച്ചു. ക്യാമ്പസിനുള്ളിൽ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളും പതാക കത്തിക്കൽ സംഭവങ്ങളും റിപ്പോർട്ട് ചെയ...
പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാപിഴവെന്ന് ആരോപണം
Death

പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാപിഴവെന്ന് ആരോപണം

ആലപ്പുഴ:   മാവേലിക്കര  സ്വദേശികളായ അജീഷ്–അതുല്യ ദമ്പതികളുടെ നവജാത ശിശു പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ ചികിത്സാപിഴവെന്ന് കുടുംബത്തിന്റെ പരാതി. കല്ലുമൂട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ കുഞ്ഞിന്റെ മരണകാരണം ഫ്‌ളൂയിഡ് അകത്ത് ചെന്നതാണെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. 22-ാം തീയതിയാണ് ബ്ലീഡിങിനെ തുടർന്ന് അതുല്യയെ ആശുപത്രിയിൽ എത്തിച്ചത്. മരുന്ന് നൽകി വിട്ടയച്ചെങ്കിലും രാത്രി വേദന കൂടിയതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിന്റെ നിർബന്ധപ്രകാരമാണ് അഡ്മിറ്റ് ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചുവെന്നാണ് ആരോപണം. തങ്ങളോട് വിശദീകരണം നൽകാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം പറയുന്നു. ഓപ്പറേഷൻ കഴിഞ...
കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ
Kerala News

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ

തിരുവനന്തപുരം:  കേരളത്തിലൂടെ സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് കേന്ദ്ര റെയിൽവെ മന്ത്രാലയം. ശാസ്താംകോട്ട, ചെങ്ങന്നൂർ, തലശ്ശേരി, വടകര സ്റ്റേഷനുകളിലാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചത്. തിരുവനന്തപുരം സെൻട്രൽ–ഹസ്രത്ത് നിസാമുദ്ദീൻ എക്‌സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് ലഭിച്ചു. നാഗർകോവിൽ–മംഗളൂരു ജംഗ്ഷൻ അമൃത് ഭാരത് എക്‌സ്പ്രസിന് ശാസ്താംകോട്ടയിലും വടകരയിലുമാണ് സ്റ്റോപ്പ് അനുവദിച്ചത്. തിരുവനന്തപുരം നോർത്ത്–മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് തലശ്ശേരിയിലാണ് പുതിയ സ്റ്റോപ്പ്. മാവേലിക്കര മണ്ഡലത്തിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ചാണ് സ്റ്റോപ്പുകൾ അനുവദിച്ചതെന്ന് എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. തുടർച്ചയായ ഇടപെടലുകളുടെ ഫലമായാണ് തീരുമാനം ഉണ്ടായതെന്നും വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ചികിത്സാ ആവശ്യങ്ങൾക്ക് ദീർഘദൂര യാത്ര ചെയ്യുന്ന സാധാരണ യാത്രക്കാർക്...
എഐ ഉച്ചകോടി പ്രതിഷേധം ; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ അറസ്റ്റിൽ
National

എഐ ഉച്ചകോടി പ്രതിഷേധം ; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ അറസ്റ്റിൽ

ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിക്കിടെ ഷര്‍ട്ടൂരി പ്രതിഷേധം നടത്തിയ സംഭവത്തില്‍ ഉദയ് ഭാനു ചിബ് അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരിച്ചതിന് പിന്നാലെയാണ് ഡൽഹി പൊലീസ് അദ്ദേഹത്തെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി 15 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 20ന് എഐ ഇംപാക്ട് എക്‌സ്‌പോ നടക്കുന്ന ഹാളിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും ക്യുആര്‍ കോഡ് പാസും ഉപയോഗിച്ച് പ്രവേശിച്ച പത്തോളം യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു. ഇവര്‍ നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും മോദിയുടെയും ഡോണൾഡ് ട്രംപ്ന്റെയും ചിത്രങ്ങളോടുകൂടിയ ടി-ഷര്‍ട്ടുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. ശബ്ദം കൂടിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ ബലമായി നീക്കം ...
നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
Kerala News

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. നവകേരള സര്‍വേയില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ക്ഷേമപദ്ധതികള്‍ക്കായി നൂറുകണക്കിന് കോടി രൂപ ചെലവഴിക്കുന്ന സാഹചര്യത്തില്‍ നയരൂപീകരണത്തിനായി പഠനം നടത്തുന്നതില്‍ തെറ്റെന്താണെന്നും കോടതി ചോദ്യം ചെയ്തു. സര്‍വേയ്ക്കായി പാര്‍ട്ടി അംഗങ്ങള്‍ തയ്യാറാകണമെന്ന് ഭരണകക്ഷി നിര്‍ദേശം നല്‍കിയതായി കെഎസ്‌യു നേതാക്കള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രദേശിക തലത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്താറുണ്ടെന്നായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് സിപിഐഎം രാഷ്ട്രീയ കാമ്പയിന്‍ നടത്തുന്നു എന്നാരോപിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറല്‍ സെക്രട്ടറി മുബാസുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇ...
ലൈംഗികാതിക്രമ കേസ്; നടൻ സിദ്ദിഖിന്  വിദേശയാത്രയ്ക്ക് ജാമ്യ ഇളവ്
Kerala News

ലൈംഗികാതിക്രമ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് ജാമ്യ ഇളവ്

ലൈംഗികാതിക്രമ കേസിലെ ജാമ്യവ്യവസ്ഥയില്‍ നടന്‍ സിദ്ദിഖിന് ഇളവ്. യുഎഇ സന്ദര്‍ശിക്കാന്‍ നടന് കോടതി അനുമതി നല്‍കി. യാത്രയ്ക്കായി പാസ്‌പോര്‍ട്ട് തിരികെ നല്‍കിയിട്ടുണ്ട്. ഷാർജയിൽ നടക്കുന്ന സ്റ്റേജ് ഷോയിയിൽ പങ്കെടുക്കുന്നതിനായാണ് കോടതി ഇളവ് അനുവദിച്ചത്. മാർച്ച് 31 വരെ മാത്രമാണ് അനുമതി. തുടർന്ന് പാസ്‌പോർട്ട് വീണ്ടും കോടതിയിൽ ഹാജരാക്കണമെന്നും നിർദേശമുണ്ട്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 2016ൽ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടൽയിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്‌തെന്ന നടിയുടെ പരാതിയിലാണ് കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നതാണ് കുറ്റപത്രത്തിലെ ആരോപണം. ...
സ്ത്രീകളുടെ രാത്രിസുരക്ഷയ്ക്ക് ‘നിര്‍ഭയ നിശ’ പദ്ധതി ഉദ്ഘാടനം ചെയ്തു പിണറായി വിജയൻ
Kerala News

സ്ത്രീകളുടെ രാത്രിസുരക്ഷയ്ക്ക് ‘നിര്‍ഭയ നിശ’ പദ്ധതി ഉദ്ഘാടനം ചെയ്തു പിണറായി വിജയൻ

തിരുവനന്തപുരം:സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ‘നിര്‍ഭയ നിശ’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് ആവിഷ്‌കരിച്ച പദ്ധതി അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8ന് സംസ്ഥാനത്തെ 14 ജില്ലകളിലും നടപ്പാക്കും. സ്ത്രീകൾക്ക് ഭയരഹിതമായ രാത്രിസഞ്ചാരം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എസ്‌ഒഎസ് ബട്ടൺ, 112 ഹെൽപ്പ് ലൈൻ, ജില്ലാ കൺട്രോൾ റൂമുകൾ, ഹൈവേ പട്രോൾ, പിങ്ക് പട്രോൾ എന്നിവയെ ഏകോപിപ്പിച്ച് അടിയന്തര സഹായം ലഭ്യമാക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്. സ്ത്രീകൾക്ക് കൂടുതൽ കരുതൽ ആവശ്യമായതിനാലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പറഞ്ഞു. ഓഫീസ് ആവശ്യങ്ങൾ ഉൾപ്പെടെ സ്ത്രീകൾക്ക് രാത്രിയിൽ യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ പൊലീസിന്റെ സാന്നിധ്യം ആത്മവിശ്വാസം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ...
ഇനി കേരള അല്ല ‘കേരളം’; ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
Kerala News

ഇനി കേരള അല്ല ‘കേരളം’; ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ഡൽഹി: സംസ്ഥാനത്തിൻ്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യം അംഗീകരിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേ‍ർന്ന ആദ്യമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരളം ആക്കുന്നതിനുള്ള ബില്ല് ആദ്യം നിയമസഭയുടെ അംഗീകാരത്തിന് അയക്കും. അതിന് ശേഷം പാർലമെന്റിൽ കൊണ്ടുവരും എന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. സംസ്ഥാനത്തിൻ്റെ പേര് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ 'കേരള' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 'കേരളം' എന്നാക്കി ഭേദഗതി ചെയ്യണമെന്നായിരുന്നു സംസ്ഥാനത്തിൻ്റെ ആവശ്യം. 2024 ജൂണിലായിരുന്നു കേരള നിയമസഭ പ്രമേയം പാസാക്കിയത്. ഈ പ്രമേയത്തിനാണ് കേന്ദ്രസർക്കാരിൻ്റെ അനുമതി ലഭിച്ചത്. 2023 ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പ...