കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി പി സി ജോര്‍ജിനെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചു. മണ്ഡലത്തിൽ സജീവ പ്രവർത്തനം ആരംഭിക്കണമെന്ന് പാർട്ടി നേതൃത്വവും അദ്ദേഹത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ മണ്ഡലം കേന്ദ്രീകരിച്ച് പി സി ജോര്‍ജ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎക്കായി ബിഡിജെഎസ് മത്സരിച്ചിരുന്നെങ്കിലും ഇത്തവണ മണ്ഡലം പി സി ജോര്‍ജിന് വിട്ടുകൊടുക്കാനാണ് തീരുമാനം. പകരമായി ബിഡിജെഎസിന് കടുത്തുരുത്തി മണ്ഡലം നൽകാനാണ് നീക്കം.
2021ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി സി ജോര്‍ജിന് വിജയിക്കാനായിരുന്നില്ല. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) നേതാവ് സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ 16,817 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. 1996 മുതൽ 2016 വരെ മണ്ഡലത്തിൽ തുടർച്ചയായി വിജയിച്ചിരുന്ന പി സി ജോര്‍ജിന് സ്വന്ത വോട്ട്ബാങ്കും എൻഡിഎയുടെ പരമ്പരാഗത വോട്ടും ചേർന്നാൽ മികച്ച മുന്നേറ്റം സാധ്യമാകുമെന്നാണ് ബിജെപി കണക്കുകൂട്ടൽ. കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർഥിക്ക് 2,965 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിജെപിയിൽ ചേർന്നതോടെ പി സി ജോര്‍ജിന്റെ വ്യക്തിഗത സ്വാധീനം വർധിച്ചോയെന്ന് വ്യക്തമാകാൻ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കേണ്ടതുണ്ട്.
Related posts:
- ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ പുറത്താക്കും; ജില്ലാ സെക്രട്ടറിമാർക്ക് മുന്നറിയപ്പുമായി സ്റ്റാലിൻ Stalin
- ശബരിമല ദര്‍ശനത്തിന് വിര്‍ച്വല്‍ ക്യൂ ഇല്ലാതെ വരുന്ന തീര്‍ത്ഥാടകരെയും കടത്തി വിടുമെന്ന് മുഖ്യമന്ത്രി
- വാഹന പരിശോധന; ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്
- ബംഗാളിൽ ഇഡി-മമത പോര്: തെരുവിൽ ഏറ്റുമുട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
