BREAKING NEWS


വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ കേസെടുത്ത് പോലീസ്; സ്ഥാപന ഉടമ പ്രവീൺ ജിത്ത് പ്രതി

By Nagaram Network
download 82

തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ബിഎൻഎസ് 170 (ഐ) (ഐ), 173 വകുപ്പുകളും ജനപ്രാതിനിധ്യ നിയമത്തിലെ 123 (1) വകുപ്പും ചുമത്തിയാണ് നടപടി.

കിറ്റുകൾ തയ്യാറാക്കിയ സ്ഥാപന ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി അനുഭാവികളുടെ നിർദ്ദേശപ്രകാരമാണ് കിറ്റ് തയ്യാറാക്കിയതെന്ന് എഫ്ഐആറിൽ പറയുന്നു. 72,542 രൂപയുടെ കിറ്റുകളാണ് തയ്യാറാക്കിയതെന്നും പൊലീസ് വ്യക്തമാക്കി.

മണലൂർ മണ്ഡലത്തിൽ വിതരണം ചെയ്യുന്നതിനായാണ് കിറ്റുകൾ ഒരുക്കിയതെന്ന് ടി.എൻ. പ്രതാപൻ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഒളരിക്കരയിലും കിറ്റ് വിതരണം ചെയ്ത സംഭവത്തിൽ ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *