BREAKING NEWS


അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ മഴ ലഭിച്ചേക്കും

By Nagaram Network
rain in tamil nadu 153558714 16x9 2

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാത്രി 7 മണിക്ക് പുറപ്പെടുവിച്ചതാണ് ഈ കാലാവസ്ഥാ മുന്നറിയിപ്പ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ചൂടിൽ ഉരുകുകയാണ് സംസ്ഥാനം. പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രി കടന്നിരുന്നു. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. വേനൽ മഴയിലുണ്ടായ കുറവും സംസ്ഥാനത്ത് ചൂട് ഉയരാൻ കാരണമായിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *